Walk-In Closet തരംഗം!
ക്ലോസറ്റ് എന്നാല്‍ ടോയ്‌ലറ്റ് ആണ് നമ്മുടെ മനസിലെത്തുന്നത്. എന്നാല്‍ Walk -In Closet അതൊന്നുമല്ല. ഇത് തുണികള്‍ ഭംഗിയായി അടുക്കി വയ്‌ക്കാനും തൂക്കിയിടാനും ഉപകരിക്കുന്ന വിശാലമായ കപ്‌ബോര്‍ഡ് ആണ്. ഇതിനുള്ളിലേക്ക് നടന്നു ചെല്ലാം, കുനിഞ്ഞോ വളഞ്ഞോ നില്‍ക്കാതെ വേണ്ട വസ്‌ത്രം തെരഞ്ഞെടുക്കാം, അവിടെ നിന്നു കൊണ്ട് തന്നെ മാറാം. താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ Walk- In Closet ന്റെ ഒരു മാതൃകയാണ്.

Walk- in closet

Walk- in closet
അടച്ചിട്ടിരിക്കുന്ന Walk- In Closet കണ്ടാല്‍ അത് ഒരു സാധാരണ കപ്‌ബോര്‍ഡ് ആണെന്നു തോന്നും. എന്നാല്‍ തുറന്നു നോക്കുമ്പോഴാണ് അതിനുള്ളില്‍ വിശാലമായ ഒരു മുറി തന്നെയുണ്ടെന്നു മനസിലാവുക. വസ്‌ത്രങ്ങള്‍ മാത്രമല്ല ഷൂസുകളും, ഹാന്‍ഡ്ബാഗും, ബല്‍റ്റുകളുമൊക്കെ സൂക്ഷിക്കാം.
ഓരോ ബഡ്‌റൂമിനും ചേര്‍ന്ന് ഡ്രെസിങ് ഏരിയ എന്ന രീതിയില്‍ നിന്ന് ഒരു വീടിന് ഒരു Walk -In Closet എന്നു ചിന്തിച്ചു കൂടെ? വീടിന്റെ സ്ഥലസൌകര്യം അനുസരിച്ച് ഏറ്റവും യോജിച്ച ഒരു Walk- In Closet കൂടെ ഉള്‍പ്പെടുത്താന്‍ ആര്‍ക്കിടെക്‍റ്റിനോട് പറയൂ. നോര്‍ത്ത് അമേരിക്കക്കാരാണ് ഈ കിടിലന്‍ ഐഡിയയ്ക്കു പിന്നില്‍. രണ്ടാം ലോകയുദ്‌ധത്തിനു പിന്നാലെയാണ് അവര്‍ Walk -In Closet വീടുകളുടെ അവിഭാജ്യഘടകമാക്കിയത്.
ചിത്രങ്ങള്‍ക്കു കടപ്പാട്: freshome.com
| Zeba




