HOME

Silgranit, Quartz സിങ്കുകള്‍

Silgranit Sink

Silgranit Sink

സ്‌റ്റൈയിലെസ് സ്റ്റീല്‍ സിങ്കുകള്‍; ഇതിനു പകരമൊന്ന് സങ്കല്പിക്കാന്‍ അടുത്തകാലം വരെ ഒന്നുമുണ്ടായിരുന്നില്ല. പഴഞ്ചന്‍ ടൈല്‍സ് ഒട്ടിച്ച, വൃത്തിയാക്കാന്‍ ബുദ്‌ധിമുട്ടുള്ള സിമന്റില്‍ തീര്‍ത്ത സിങ്കുകളുടെ സ്ഥാനത്തേക്കാണ് വെട്ടിത്തിളങ്ങുന്ന , എളുപ്പം വൃത്തിയാക്കാവുന്ന സ്റ്റീല്‍ സിങ്കുകള്‍  കടന്നു വന്നത്.

ഇപ്പോഴിതാ അതും കടന്ന് ഒരു പുത്തന്‍ അതിഥിയെത്തിയിരിക്കുന്നു, Silgranit, Quartz സിങ്കുകള്‍. പോറല്‍ വീഴില്ല, കറ പിടിക്കില്ല, എത്ര ചൂടും പ്രശ്‌നമല്ല, പെട്ടെന്ന് തിളക്കവും കുറയില്ല. വൃത്തിയാക്കാനും എളുപ്പം. കൂടാതെ തെരഞ്ഞെടുക്കാന്‍ കൂ‍ടുതല്‍ നിറങ്ങളുമുണ്ട്.  Silgranit സിങ്കിന്റെ എണ്‍‌പതു ശതമാനവും ഗ്രാനെറ്റാണ്. Quartz ആകട്ടെ silica, silicon dioxide എന്നിവയുടെ മിശ്രിതമാണ്. രണ്ടും വളരെ കട്ടിയുള്ള മെറ്റീരിയല്‍. എന്നാല്‍ വില സ്‌റ്റീല്‍ സിങ്കുകളുടെ ഇരട്ടിയോളമാകും.

ആന്റി സ്‌ക്രാച്ച് സിങ്കുകളുമായി സ്‌റ്റൈയിലെസ് സ്റ്റീല്‍ സിങ്കുകളും മത്‌സരത്തിനുണ്ട്. സിങ്കിള്‍ ബൗള്‍, ബൗളിനൊപ്പം ഡ്രെയിന്‍ ബോര്‍ഡുള്ളവ, രണ്ടു ബൌളും ഡ്രെയിന്‍ ബോര്‍ഡും ഉള്ളവ, ഒരു വലിയ ബൗളും അതിന്റെ പകുതി വലിപ്പമുള്ള ഹാഫ് ബൗളും ഉള്ളവ.  എന്നിങ്ങനെ ഏതു തരം സിങ്കും തെരഞ്ഞെടുക്കാം.

സിങ്കിന്റെ നീളവും വീതിയും ആഴവും അനുസരിച്ചാണു വില നിശ്ചയിക്കുന്നത്.  ഒമ്പതിഞ്ച് എങ്കിലും ആഴമുള്ള സിങ്കുകളാണ് ഉത്തമം. സിങ്കിന്റെ ഇരുവശത്തും സ്ഥലം ലഭിക്കുന്ന രീതിയില്‍ വേണം സിങ്ക് പിടിപ്പിക്കുവാന്‍.

| Zeba

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.