HOME

Hood അഥവാ ചിമ്മിനി

Kitchen designed by Architect Ajith Menon

Kitchen designed by Architect Ajith Menon

അടുക്കളയില്‍ ഹോബിനൊപ്പം ഇരട്ട പെറ്റതു പോലെ എത്തുന്ന താരമാണ് ഹുഡ്. പേരു കേട്ടു പേടിക്കേണ്ട, അടുക്കളയിലെ പുകയും മണവുമൊക്കെ വലിച്ചെടുത്തു പുറന്തള്ളുന്ന നമ്മുടെ ചിമ്മിനിയുടെ പുതിയ അവതാരം മാത്രമാണിത്.

ഹോബിനു മുകളിലായി ഭിത്തിയോട് ചേര്‍ന്നാണ് സാധാരണ ഹുഡ് പിടിപ്പിക്കുന്നത്. കൌണ്ടര്‍ ടോപ്പിനു മുകളിലുള്ള കാബിനറ്റുകള്‍ക്കിടയില്‍ ഹുഡ് സ്‌ഥാപിച്ചാല്‍ സ്ഥലം ലാഭം, പുറത്തേക്ക് തള്ളി നില്‍ക്കുകയുമില്ല. ഹോബിന്റെ അത്രയും വലിപ്പമുള്ള ഹുഡ് തന്നെ തെരഞ്ഞെടുക്കണം. ഹുഡ് പിടിപ്പിക്കുമ്പോള്‍ അവയുടെ പൈപ്പ് വളവില്ലാതെ പുറത്തേക്ക് ഇടാന്‍ പറ്റണം. അടുപ്പ് കഴിവതും ജനലിന്റെ ഭാഗത്താകരുത്. കാരണം ഹുഡ് പിടിപ്പിക്കുമ്പോള്‍ ജനല്‍ അടച്ചിടേണ്ടി വരും.

ലൈറ്റ്, ഫില്‍ട്ടര്‍, ആക്‍സിയല്‍ ഫാന്‍ എന്നിവയാണ് ഒരു ഹുഡിനകത്തുള്ളത്. ലൈറ്റ് പാചകത്തിനു വേണ്ട വെളിച്ചത്തിന്, ഫാന്‍ പാകം ചെയ്യുമ്പോള്‍ പുറന്തള്ളുന്ന മണം, മലിന വായു, മസാല, എണ്ണ എന്നിവ വലിച്ചെടുത്തു പുറത്തു കളയുന്നു. ഈ മാലിന്യങ്ങളിലെ ഖരവസ്‌തുക്കള്‍ അടിയുന്നത് ഫില്‍‌ട്ടറിലാണ്. ഫില്‍‌ട്ടറുകള്‍ രണ്ടു തരമുണ്ട്, അലുമിനിയം, ബാഫിള്‍. അലുമിനിയം ഫില്‍‌ട്ടര്‍ ആഴ്‌ചയിലൊരിക്കല്‍ ഊരിയെടുത്ത് വൃത്തിയാക്കണം, ബാഫിള്‍ മാസത്തിലൊരിക്കല്‍ വൃത്തിയാക്കിയാല്‍ മതി.

ഡെക്കറേറ്റീവ്/ ഡിസൈനര്‍ ഹുഡ്, സ്‌ട്രെയിറ്റ് ലൈന്‍ ഹുഡ്, ഐലന്റ് ഹുഡ് എന്നിങ്ങനെ വിവിധതരം ഹുഡുകളുണ്ട്. സ്റ്റെയില്‍ലെസ് സ്‌റ്റീല്‍, മൈല്‍ഡ് സ്‌റ്റീല്‍, ടഫന്‍ഡ് ഗ്ലാസ് തുടങ്ങിയ വ്യത്യസ്‌ത മെറ്റീരിയലില്‍ തീര്‍ത്ത ഹുഡുകളില്‍ നിന്ന് നിങ്ങളുടെ അടുക്കളയ്‌ക്ക് ചേര്‍ന്നതു തെരഞ്ഞെടുക്കാം.

|  Zeba

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.