ഹരമായി Hobs

Kitchen designed by Architect Reuben D Koshy
അടുക്കളയിലെ സൂപ്പര്‍ സ്‌റ്റാറായി മാറിയിരിക്കുകയാണ് ഹോബുകള്‍. കൌണ്ടര്‍ ടോപ്പ് അഥവാ പാതകത്തിലേക്ക് ഇറക്കി വയ്‌ക്കുന്ന ഹോബുകളുടെ ഒതുക്കമാണ് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്.
പണ്ട് രണ്ട് ബര്‍ണര്‍ മാത്രമുള്ള ഗ്യാസ് സ്റ്റൌവിലാണ് പാചകം മുഴുവന്‍ നടന്നിരുന്നതെങ്കില്‍ ഇന്ന് ഹോബുകളില്‍ നാലും അഞ്ചും ബര്‍ണറുകളിലാണ് ഒരേ സമയം പാചകം. ഗ്യാസാണെങ്കില്‍ പഴയ അടുപ്പില്‍ ആവശ്യമാകുന്നതിന്റെ പാതി മാത്രമേ ആവുകയുള്ളൂ. ചുരുക്കത്തില്‍ ഒരു രണ്ടാം അടുക്കളയുടെ ആവശ്യം പോലും ഹോബ് ഇല്ലാതാക്കുന്നു. ഓട്ടോ ഇഗ്‌നേഷന്‍ സ്വിച്ച് ഉപയോഗിച്ചിരിക്കുന്നതു കൊണ്ടാണ് ഗ്യാസിന്റെ ഉപയോഗം നിയന്ത്രിക്കാനാവുന്നത്. ഗ്യാസ് സ്റ്റൌവില്‍ പാചകം ചെയ്യുമ്പോള്‍ ചിലപ്പോഴെങ്കിലും ഗ്യാസിന്റെ മണം അനുഭവപ്പെടും. എന്നാല്‍ ഹോബുകള്‍ക്ക് ഇങ്ങനെയൊരു പ്രശ്‌നമില്ല. വൃത്തിയാക്കാനും എളുപ്പം.
സ്‌ക്രാച്ച് ഫ്രീ സ്‌റ്റെയിന്‍ലസ് സ്‌റ്റീല്‍ബേസുള്ള ഹോബുകളാണ് ആദ്യം വിപണി കൈയ്യടക്കിയത്. ഇവയില്‍ മാറ്റ് ഫിനിഷുള്ളവയുമുണ്ട്. പതിനായിരം രൂപയാണ് വില. കറുത്ത ഗ്രാനൈറ്റ് കൌണ്ടര്‍ ടോപ്പുമായി ഇണങ്ങിച്ചേരുന്ന കറുത്ത ടഫന്റ് ഗ്ലാസ് ബേസുള്ള ഹോബുകള്‍ക്ക് ഡിമാന്‍ഡ് കൂടി വരുന്നു. ഇവയില്‍ മൂന്നു മുതല്‍ അഞ്ചു ബര്‍ണര്‍ വരെയുണ്ടാകും. പതിനായിരം രൂപ മുതല്‍ ലഭ്യമാണ്.
വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഹോബുകളുമുണ്ട്. സെറാമിക് ഹോബുകളാണ് ഇത്തരം ഹോബുകളില്‍ പോപ്പുലര്‍. ഇലക്‍ട്രിക് വൈബറേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഇന്‍ഡക്ഷന്‍ ഹോബുകളുമുണ്ട്. പാചക സമയത്ത് കുക്കിംഗ് സോണില്‍ തൊട്ടാലും കൈപൊള്ളില്ല. പാചകസമയവും സെറ്റ് ചെയ്യാം. പക്ഷേ, വില കൂടുതലാണ്. 49,000 രൂപയിലാണ് തുടക്കം.
| Zeba




