HOME

Luxurious Carpets

അകത്തളങ്ങള്‍ക്ക് രാജകീയഭാവം നല്‍കും സുന്ദരമായ കാര്‍പ്പെറ്റുകള്‍. വീടുകളില്‍ മാത്രമല്ല ഹോട്ടലുകള്‍,  ഓഫീസുകള്‍ എന്നുവേണ്ട സ്റ്റുഡിയോകളില്‍ വരെ കാര്‍പ്പറ്റുകള്‍ക്ക് സ്ഥാനം കിട്ടിക്കഴിഞ്ഞു.

രണ്ടു തരം കാര്‍പ്പറ്റുകളാണുള്ളത്. അകത്തളങ്ങളില്‍ ഇടുന്ന റെഗ്‌സും  ഓഫീസുകളിലും, ഓഡിറ്റോറിയങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഭിത്തി മുതല്‍ ഭിത്തി വരെ ഒട്ടിക്കുന്നവയും. വീടുകളിലാണ് ഏറ്റവും പുതുമയാര്‍ന്ന കാര്‍പ്പറ്റുകള്‍  കണ്ടു വരുന്നത്. ഇവ റെഡിമെയ്ഡായി വരുന്നവയാണ്. സ്ക്വയര്‍ ഫീറ്റിന് അന്‍പതു രൂപ മുതല്‍ ഗുണ നിലവാരമനുസരിച്ച് 250 വരെ വിലവരും.

ലേറ്റസ്‌റ്റ്  ഫാഷന്‍ തന്നെ വേണമെന്നുള്ളവര്‍ക്കായി ഡിസൈനര്‍ കാര്‍പ്പറ്റുകളും രംഗത്തെത്തിയിട്ടുണ്ട്. ടര്‍ക്കി, ബെല്‍ജിയം,ഇന്തോനേഷ്യ തുടങ്ങി വിദേശങ്ങളില്‍ നിന്നാണിവയുടെ വരവെങ്കിലും പുതുമയാര്‍ന്ന ഡിസൈനിലുള്ളവയെല്ലാം ഉടന്‍ തന്നെ  നമ്മുടെ വിപണിയിലും വീടുകളിലും എത്തുന്നുണ്ട്. മുറിയിലെ  പെയിന്റിങ്ങുകള്‍ക്കും ഫ്‌ളോറിങ്ങിനും  അനുയോജ്യമായവ തിരഞ്ഞെടുക്കാം.

വിലയ്‌ലപം കൂടുതല്‍ നല്‍കാന്‍ തയ്യാറായാല്‍ കാലാകാലത്തോളം നില്‍ക്കുന്നവ  കിട്ടും. നാരുകള്‍ക്ക് കട്ടികൂടിയവയാണ് ദീര്‍ഘകാലം നിലനില്‍ക്കുന്നത്. ഇടയ്ക്കിടെ എടുത്ത് ഷാംബുക്‌ളീനിങ്ങ് ചെയ്താല്‍ പുതുമയും തിളക്കവും മങ്ങാതെ നില്‍ക്കും.

Floor style
36/1923-B2,  Chammany complex,  Kadavanthara Road,  Kaloor,  Kochi-682017
Phones: 0484-2337909, 2334048
Email: floorstyle@gmail.com
Web: www.floorstyle.in

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.