Mirror Mirror On The Wall

കാണുന്ന മുഖം മാത്രമല്ല നോക്കുന്ന കണ്ണാടിയും അഴകായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിക്കാരാണ് പലരുമിന്ന്. മുറികളുടെ നിറത്തിനും ഡിസൈനിനും അനുസരിച്ച് വ്യത്യസ്തമായ കണ്ണാടികള്‍ വിപണിയിലെത്തിച്ചിരിക്കുന്നത് ക്രിസ്റ്റല്‍ ഗ്രൂപ്പാണ്.
ബാത്ത്‌റൂമുകളില്‍ ഉറപ്പിക്കാവുന്ന കണ്ണാടികളുടെ വിപുലമായൊരു ശേഖരം തന്നെയുണ്ട്. 14000 രൂപയോളം വില വരുന്ന ഷെല്‍ഫ്‌ടൈപ്പ് കണ്ണാടികള്‍ക്കാണ് ഏറ്റവും ഡിമാന്‍ഡ്. പുറത്തു നിന്നു നോക്കിയാല്‍ ഒരു കണ്ണാടിയാണെന്നേ തോന്നു. എന്നാല്‍ കണ്ണാടിക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന ഷെല്‍ഫുകള്‍ സ്ഥലലാഭം മാത്രമല്ല ഏറെ സൗകര്യവും നല്‍കുന്നുണ്ട്.
എവിടേയും യഥേഷ്ടം ഫിറ്റു ചെയ്യാവുന്ന ലൈറ്റുകള്‍ പിടിപ്പിച്ച കണ്ണാടികളുമുണ്ട്. ഇവയ്ക്ക് 1000 മുതലാണ് വില. ഡിസൈനര്‍ മിററുകളാണ് മറ്റൊരു ട്രെന്‍ഡ്. സാരിയുടേയും മറ്റും ബോര്‍ഡര്‍ പോലെ അരികില്‍ ഭംഗിയാര്‍ന്ന ഡിസൈനുകളോടെയാണിത്. 625 രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ വ്യത്യസ്ത റേഞ്ചുകളില്‍ ലഭ്യമാണ്.

സില്‍വര്‍ പ്രിന്റുകളോടു കൂടിയതും, കളര്‍ പ്രിന്റുകളിലുളളവയും പക്ഷികളുടേയും മൃഗങ്ങളുടേയും ആകൃതിയിലുള്ളവയും, ടവ്വലും, സോപ്പും, ഹാന്‍ഡ് വാഷുമൊക്കെ സൂക്ഷിക്കാവുന്നവയുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഡിസൈനിന്റെ ഭംഗിയും, ഒരുമിച്ച് ഒരുപാട് ആവശ്യങ്ങള്‍ നിറവേറ്റാമെന്നതും ഇവയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.
Kriztle Gallery
P.T.Usha Road, Cochin-682011
| Savitha Sijo

