HOME

Curtain Rods & Tie Backs

മുറികള്‍ക്കിണങ്ങുന്ന തുണിയെടുത്ത് കര്‍ട്ടനുകള്‍ ഭംഗിയായി തയ്‌ച്ചാല്‍ പോര, അവ ഇടുന്ന  റോഡുകള്‍, റിങ്ങുകള്‍   എന്നിവയും സ്‌റ്റൈലനാകണം. അലൂമിനിയം, തടി, ഫൈബര്‍, പ്‌ളാസ്റ്റിക് എന്നിവയില്‍ റോഡുകളുണ്ട്. എന്നാല്‍   പുറമെ മൈല്‍ഡ് സ്റ്റീലില്‍ തീര്‍ത്ത കോപ്പര്‍ കോട്ടിങ്ങോടെ ഉള്ള റോഡുകള്‍ക്കാണ് ഇന്ന്  ആരാധകര്‍ ഏറെ. ഗോള്‍ഡന്‍, ആന്റിക്, ബ്ലാക്ക്, ബ്രാസ് എന്നീ ഫിനിഷിങ്ങുകളില്‍ ഇവ കിട്ടും.  കാലങ്ങളോളം നിറം മങ്ങാതെ നിലനില്‍ക്കുമെന്നു മാത്രമല്ല,  ആവശ്യത്തിന് നീളം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

ഇതു പിടിപ്പിക്കാനും  എളുപ്പമാണ്. ഇരു വശങ്ങളിലേക്കും ആവശ്യാനുസരണം നീട്ടുകയും, ചെറുതാക്കുകയും ചെയ്യാം. കൂടുതല്‍ നീളം വേണമെന്നുണ്ടെങ്കില്‍ ഇവ ഊരിയെടുത്ത ശേഷം മധ്യത്തിലായി മറ്റൊന്ന് ഉറപ്പിച്ചാല്‍ മതി. 28-48 സൈസിന് 699 രൂപയും, 44-108 ന് 999 രൂപയുമാണ് വില.

curtain1ഈ കര്‍ട്ടന്‍ റോഡുകളില്‍ അനുയോജ്യമായ നിറത്തിലുള്ള റിങ്ങുകള്‍ തൂക്കി അവയിലാണ് കര്‍ട്ടന്‍ ഇടുന്നത്. ബ്ലാക്ക്, ഗോള്‍ഡന്‍ നിറങ്ങിലാണ് പൊതുവേ റിങ്ങുകള്‍. കര്‍ട്ടനുകളെ ആകര്‍ഷകമാക്കുന്ന മറ്റൊന്നാണ് ടൈ ബാക്ക്. കര്‍ട്ടനുകളെ ഭംഗിയായി ഒതുക്കി കെട്ടി വയ്ക്കുന്നവയാണ് ടൈ ബാക്കുകള്. ഇവ കര്‍ട്ടന്റെ ഡിസൈനിങ്ങിനെ അടിസ്ഥാനമാക്കി വേണം കണ്ടെത്താന്‍. സില്‍ക്ക് ത്രെഡിലും, തുണിയിലും, തൊങ്ങല്‍ തൂങ്ങിക്കിടക്കുന്ന തരത്തിലുളളവയുമുണ്ട്. ത്രെഡില്‍ തീര്‍ത്തവയ്ക്ക് 199 രൂപയും, തൊങ്ങലും മുത്തും കോര്‍ത്തവയ്ക്ക് 600 രൂപയുമാണ് വില. ഈ റെഡിമെയ്ഡ് ടൈ ബാക്കുകള്‍ കൂടി ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ കര്‍ട്ടനുകള്‍ റെഡി.

വിവരങ്ങള്‍ക്ക് കടപ്പാട് : ദിവാനിയ ഫര്‍ണിഷിംഗ്,  കൊച്ചി

|  Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.