HOME

For A Luxurious Bath

showerമലയാളിയുടെ കുളിമുറിയില്‍ ഡ്രൈ ഏരിയയും, വെറ്റ് ഏരിയയും അതിര്‍ത്തി തീര്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കുളിക്കാന്‍ ഒരു സ്ഥലവും, കുളിക്കാതിരിക്കുമ്പോള്‍ കുളിമുറിയില്‍ തന്നെ വേറെ സ്ഥലവും (പിന്നെ എന്തിനാ കുളിമുറി) എന്ന സമ്പ്രദായം ബോറടിച്ച് തുടങ്ങിയപ്പോള്‍ എന്നാ പിന്നെ കുളി കിടപ്പ്മുറിയില്‍ തന്നെ ആക്കാം എന്ന് ചിന്തിച്ച വിദ്വാന് പ്രണാമം.

അപ്പോ നാളെ തന്നെ ബെഡ് റൂമില്‍ ഷവര്‍ പാനല്‍ ഫിറ്റ് ചെയ്യാന്‍ പോകുന്നവര്‍ അതിന്റെ വിലയും, ഷവര്‍ പാനലിനൊപ്പം കിട്ടുന്ന അനുബന്ധസൌകര്യങ്ങള്‍ എന്തൊക്കെയാണ് എന്നു കൂടി അറിഞ്ഞിരിക്കണം. ഒരു പാനല്‍ കാബിനും, ജെറ്റും, ഷവറുമായി  ഏറ്റവും ചുരുങ്ങിയത് 26,000 രൂപയോളമാകും.

എഫ്. എം റേഡിയോ, വിവിധ തരം ഷവറുകള്‍, ബോഡി മസാജ്ജിങ്ങ് അങ്ങനെയുള്ള അത്യാധുനിക സൌകര്യങ്ങളുള്ള ഷവര്‍ പാനല്‍ വേണോ? മുടക്കാന്‍ രണ്ടു ലക്ഷം രൂപയുണ്ടെങ്കില്‍ പാട്ടൊക്കെ കേട്ട്, ശരീരമാസകലം മസാജ് ചെയ്ത് നല്ല അടിപൊളി കുളി നടത്താം.

ഷവര്‍ പാനലിനെ കുറിച്ച് അറിഞ്ഞ ഒരു ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനി പറഞ്ഞത്: ഇത് ഒരു ആയിരം രൂപയ്ക്ക് കിട്ടുമായിരുന്നെങ്കില്‍ റൂമില്‍ കൊണ്ട് വെച്ച് കുളിക്കാമായിരുന്നു. ( ഈ കമന്റ് മനസ്സിലാവാത്തവര്‍ ദയവായി ഒരു ഹോസ്റ്റല്‍ കാണുക.)

| Nidhi Thomas

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.