Noel Greenature

Noel Greenature, apartment entrance view
ഗ്രീന്‍ ബില്‍ഡിങ്ങ് സെര്‍ട്ടിഫിക്കേഷനോടെയുള്ള ആദ്യ അപ്പാര്‍ട്ടുമെന്റാണ് ഗ്രീനേച്ച്വര്‍. നോയല്‍ ബില്‍ഡേഴ്‌സിന്റെ ഈ പുതിയ അപ്പാര്‍ട്ടുമെന്റുയരുന്നത് കാക്കനാടാണ്. രണ്ടര ഏക്കര്‍ സ്ഥലത്ത് രണ്ട് ടവറുകളിലായിട്ടാണ് ഈ വില്ല മോഡല്‍ അപ്പാര്‍ട്ടുമെന്റ്.
വില്ലകളിലേതു പോലെ തന്നെ അപ്പാര്‍ട്ടുമെന്റിലേയ്ക്ക് കയറുന്നിടത്ത് ഗേറ്റും ഗാര്‍ഡനുമെല്ലാം ഉണ്ടായിരിക്കും. 2500 സ്‌ക്വയര്‍ഫീറ്റ് അപ്പാര്‍ട്ടുമെന്റുകളില്‍ മൂന്ന് ബഡ്‌റൂമുകളാണുള്ളത്. വെളിച്ചം കൂടുതല്‍ കടക്കുന്നതിനും, എന്നാല്‍ ചൂടുകുറയ്ക്കുന്നതിനും സഹായിക്കുന്ന യു-വാല്യു വിന്‍ഡോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഏ.സി യുടെ ഉപയോഗം വേണ്ടി വരാത്ത രീതിയിലാണ് ഓരോ അപ്പാര്‍ട്ടുമെന്റും പണിതിരിക്കുന്നത്. വെളിച്ചം നേരിട്ടെത്തുന്നതിനായി എല്ലാ അപ്പാര്‍ട്ടുമെന്റിനും പര്‍ഗോള നല്‍കിയിട്ടുണ്ട്.
പാര്‍ട്ടി ഹാള്‍, പൂള്‍ ടേബിള്‍, ലൈബ്രറി, ഹെല്‍ത്ത്ക്‌ളബ്ബ്, കിഡ്‌സ് പ്‌ളേ ഏരിയ, ബാഡ്മിന്റന്‍ കോര്‍ട്ട്, ഗസ്റ്റ് റൂം, ഓപ്പണ്‍ എയര്‍ തീയറ്റര്‍, ലിഫ്റ്റ്, സ്റ്റോര്‍റൂം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടെയുമാണ് ഗ്രീനേച്ച്വര്‍ ഒരുങ്ങുന്നത്. 2010- ഡിസംബറില്‍ ആദ്യത്തെ ടവറിന്റെ പണി പൂര്‍ത്തിയാകും.
Noel house
Thrikkakara P.O Cochin-682021
Phones: 0484-2423966, 9744011100
Email: sales@noelprojects.com
| Savitha Sijo

