Wash with pride

വാഷ് ബേസിനുകള്‍ക്ക് ഇപ്പോ എന്താ ഒരു ചന്തം! ഏറ്റവും പുതിയ ടൈലുകള്‍ക്കൊപ്പവും, മറ്റ് ഇന്റീരിയര്‍ വസ്തുക്കള്‍ക്കൊപ്പവും കൂടാന്‍ പറ്റാതെ പിണങ്ങി മാറി നില്‍ക്കുകയായിരുന്നു പണ്ടത്തെ വെള്ള, പച്ച, നീല, പിങ്ക് നിറങ്ങളിലുള്ള പരമ്പാരാഗത വാഷ് ബേസിനുകള്‍.
ഇപ്പോ trendy ആയി തലക്കനത്തോടെ നില്‍ക്കുന്ന വാഷ് ബേസിനുകള്‍ കണ്ടാല്‍ കൈ കഴുകാന്‍ തോന്നില്ല, അത്ര ഭംഗിയാണ്.
Kriztle കമ്പനിയുടെ ഏറ്റവും പുതിയ വാഷ് ബേസിന്‍ ശേഖരം കണ്ടാലോ? ഗ്ലാസ് കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഈ ബേസിനുകളുടെ വില തുടങ്ങുന്നത് Rs 9,700 മുതല്‍. Rs 27,000 വരെ വില വരുന്ന വാഷ് ബേസിനുകളും Kriztle വില്‍ക്കുന്നുണ്ട്. (വില കേട്ട് ഓടി പോകല്ലേ, ഗാലറി കൂടി ഒന്ന് കണ്ടിട്ട് പോകൂ)
1) കറുപ്പ് എന്നും മോഹിപ്പിക്കുന്ന നിറമാണ്. ബ്ലാക് ഗോള്‍ഡില്‍, രണ്ട് ഗ്ലാസില്‍ തീര്‍ത്തിരിക്കുന്ന ഈ വാഷ് ബേസിന്‍ അകത്തളത്തിന് വശ്യസൌന്ദര്യം പകരും. വില- Rs 11,750
2) മനസ്സിന് കുളിര്‍മ പകരുന്ന നീല നിറത്തില്‍ രണ്ട് ഗ്ലാസില്‍ തീര്‍ത്ത ഈ ബേസിന്‍ ഏത് ഊണുമുറിക്കും മുതല്‍കൂട്ടാവും. വില Rs 9,700.
3) ട്രാന്‍സ്പാരന്റ് അല്ലാത്ത ഒറ്റ ഗ്ലാസില്‍ തീര്‍ത്ത ഈ ബേസിന്‍ ലാളിത്യം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി. വില 13,000 രൂപയോളം. ബേസിന് അടിയില്‍ സ്റ്റീലിന്റെ ഫ്രയിമില്‍ തീര്‍ത്ത സ്റ്റാന്റ് ബേസിന് കൂടുതല്‍ അഴക് പകരും.
4) മരത്തിന്റെ അനിഷേധ്യമായ സൌന്ദര്യം വാഷ് ബേസിനും അലങ്കാരമാകട്ടെ. നീല നിറത്തില്‍ ഒരു ഗ്ലാസില്‍ തീര്‍ത്ത ഈ ബേസിന് മരത്തിന്റെ സ്റ്റാന്റ് ഭംഗി കൂട്ടുന്നു. വില Rs 23,860
5) വളഞ്ഞ് പുളഞ്ഞ് പോകുന്ന വെള്ളത്തെ ഓര്‍മിപ്പിക്കുന്ന അരികുകളുമായി Kriztle ഒരുക്കുന്ന ഈ ഗ്രീന്‍ ബ്യൂട്ടിയുടെ വില Rs 13,680
6) പൂക്കളുടെ വശ്യസൌന്ദര്യം ഇനി വാഷ് ബേസിനിലും. നിറമില്ലാത്ത ഗ്ലാസ്സില്‍ ഒരുപാട് പൂക്കളുടെ നിറവും, ഭംഗിയും സമ്മേളിക്കുന്ന ഈ ബേസിന്‍ വീടീനുള്ളില്‍ ഒരു വര്‍ണ്ണവസന്തം നിറയ്ക്കട്ടെ. കൈ കഴുകുമ്പോള്‍ വര്‍ണ്ണംവിരിയാന്‍ മുടക്കേണ്ട തുക Rs 27,600
ചിത്രങ്ങള്‍ക്കും, വിവരങ്ങള്‍ക്കും കടപ്പാട്: K P Sanitary Stores, Ambalamukku, Trivandrum
| Nidhi Thomas

