HOME

Home Loan @ SBT

കിട്ടുന്ന ശമ്പളം നുള്ളിപെറുക്കി വച്ച് ഒരു വീട് വാങ്ങാം എന്നതൊക്കെ പകല്‍കിനാവാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെയുള്ള ആശ്രയം ഹൌസിങ് ലോണാണ്. അതിലും സംശയം ഒഴിഞ്ഞ് കിട്ടാന്‍ ചില്ലറ പാടല്ല. കാരണം, ബാങ്കുകള്‍ക്കും എച്ച്  ഡി എഫ് സി പോലുള്ള ഹൌസിങ് ലോണ്‍ സ്ഥാപനങ്ങള്‍ക്കും പല വ്യവസ്ഥകളാണ്.

ബാങ്കുകളില്‍ത്തന്നെ ന്യൂ ജനറേഷന്‍ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും തമ്മില്‍ ആടും ആനയും തമ്മിലുള്ള വ്യത്യാസമുണ്ട്. ആ വ്യത്യാസമെല്ലാം തന്നെ ലോണിലും പ്രതിഫലിക്കും. നമ്മുടെ പ്രമുഖ പൊതുമേഖലാബാങ്കായ SBTയുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍) ഹോം ലോണിനെക്കുറിച്ച് വാസ്തുലേഖ ഒരു അന്വേഷണത്തിനൊരുങ്ങിയത് അതുകൊണ്ടാണ്. നിധി തോമസ് SBTയില്‍ നിന്ന് നേരിട്ട് ശേഖരിച്ച വിവരങ്ങള്‍ ഇതാ:

home1

ന്യൂ ജനറേഷന്‍ ബാങ്കുകള്‍ നല്‍കുന്ന ലോണും, SBT ഹോം ലോണും തമ്മിലുള്ള വ്യത്യാസം?
SBT യില്‍ നിങ്ങള്‍ ലോണ്‍ എടുക്കുമ്പോള്‍ പലിശനിരക്ക് കൂടുതലായി തോന്നാം. എന്നാല്‍ 10 ലക്ഷം രൂപ 10 ശതമാനത്തിന് SBTയില്‍ നിന്ന് ലോണ്‍ എടുക്കുമ്പോള്‍ അടച്ചു തീര്‍ക്കുന്ന തുകയ്ക്ക് മാത്രമേ പിന്നിട് പലിശ അടയ്ക്കുന്നുള്ളൂ. അതായത് 5 ലക്ഷം രൂപ അടച്ച് കഴിഞ്ഞാല്‍ പിന്നെ  ലോണ്‍ അടയ്ക്കുന്നത് 5 ലക്ഷത്തിന് മാത്രമാണ്.

എന്നാല്‍, പലിശനിരക്ക് 8 ശതമാനം മാത്രമുള്ള ചില ബാങ്കുകളുണ്ട്. നിരക്ക് കുറവാണെങ്കിലും, മുഴുവന്‍ തുകയ്ക്കുമുള്ള, അതായത് 10 ലക്ഷം രൂപയ്ക്കുമുള്ള, പലിശയും നിങ്ങള്‍ ലോണ്‍ തീരുന്ന വരേയും അടയ്ക്കണമെന്നായിരിക്കും അവരുടെ വ്യവസ്ഥ. 5 ലക്ഷം രൂപ  അടച്ച് കഴിഞ്ഞാലും നിങ്ങള്‍ അടയ്ക്കുന്ന പലിശ 10 ലക്ഷം രൂപയ്ക്കുമുള്ളതാണ്. പല പേരുകളില്‍ പല ചാര്‍ജ്ജുകള്‍ ഈടാക്കുന്ന പരിപാടിയും SBTയ്ക്കില്ല.

SBT ബാങ്ക് ലോണ്‍ പ്രത്യേകതകള്‍?
കുറഞ്ഞ EMI. ഹിഡണ്‍ ചാര്‍ജ്ജുകള്‍ ഇല്ല. വളരെ വേഗം ലോണ്‍ ലഭിക്കുന്നു. മുന്‍കൂറായി EMI അടയ്ക്കേണ്ട.

SBT ഹോം ലോണ്‍ തരുന്നത് എപ്പോള്‍?
വീട്, ഫ്ലാറ്റ് ഇവ പണിയുന്നതിനോ വാങ്ങുന്നതിനോ നവീകരിക്കുന്നതിനോ വായ്പ ലഭിക്കും. സ്ഥലം വാങ്ങുന്നതിനും വായ്പ ലഭ്യമാക്കാം.

SBT ലോണ്‍ കിട്ടാന്‍ അര്‍ഹതയുള്ളവര്‍?
എല്ലാ മാസവും നിശ്ചിത ശമ്പളം പറ്റുന്ന പ്രവാസിയോ ഇന്ത്യയില്‍ താമസിക്കുന്നവരോ ആയ ഇന്ത്യന്‍ പൌരന്മാര്‍. പ്രവാസിയുടെ പങ്കാളിക്കും
വളരെയടുത്ത ബന്ധുവിനും ലോണ്‍ കിട്ടും. എല്ലാ മാസവും വരുമാനമുള്ളവരും, ജോലിയില്‍ ചുരുങ്ങിയത് മൂന്ന് കൊല്ലമെങ്കിലും തുടരുന്നവരുമായ
പ്രൊഫഷണല്‍‌സിനും കൃഷിക്കാര്‍, ബിസിനസുകാര്‍
എന്നിവരും ലോണിന് അര്‍ഹതയുള്ളവരാണ്. 70 വയസ്സിന് മുന്‍പ് ലോണ്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ പറ്റുന്നവരായിരിക്കണം.

ലോണ്‍ തുക
മാസശമ്പളത്തിന്റെ 60 മടങ്ങോ, വാര്‍ഷികശമ്പളത്തിന്റെ 5 മടങ്ങോ വരുന്ന തുകയാണ് 18 വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് SBT കൊടുക്കുന്നത്. 45-ന് മുകളില്‍ പ്രായം വരുന്നവര്‍ക്ക് മാസശമ്പളത്തിന്റെ 48 മടങ്ങോ വാര്‍ഷികശമ്പളത്തിന്റെ 4 മടങ്ങോ ആണ് ലോണ്‍ തുക. പരമാവധി ലോണ്‍ തുക മൂന്ന് കോടിയാണ്.

പലിശ?
പലിശ നിരക്കുകള്‍ മാറി വരാന്‍ സാധ്യത ഉള്ളതിനാല്‍, പുതുക്കിയ നിരക്കുകള്‍ അറിയാന്‍ വാസ്തുലേഖയിലെ EMI ചാര്‍ട്ട് നോക്കാം. അല്ലെങ്കില്‍ www.statebankoftravancore.com സന്ദര്‍ശിക്കുക.

തുക ലഭിക്കുന്ന രീതി?
പുതിയ കെട്ടിടം പണിയുമ്പോള്‍: മൂന്ന് തവണകളായാണ് ലോണ്‍ തുക ബാങ്ക് അനുവദിക്കുക. തുടങ്ങുന്നത് മുതല്‍ ഫൌണ്ടേഷന്‍ വരെയുള്ള പണി പൂര്‍ത്തിയാക്കുന്നതിന് ആദ്യം 30 ശതമാനവും, പിന്നീട് 40 ശതമാനവും, പണി പൂര്‍ത്തിയാകുന്നതിന് നാലാഴ്ച മുന്‍പ് ബാക്കി 30 ശതമാനവും തുക ബാങ്ക് അനുവദിക്കും. സ്ഥലം വാങ്ങി വീട് വയ്ക്കുമ്പോള്‍ ലോണ്‍ ലഭിച്ച ശേഷം രണ്ട് കൊല്ലത്തിനുള്ളില്‍ പണി പൂര്‍ത്തിയാവണം.

പൂര്‍ത്തികരിച്ച കെട്ടിടം വാങ്ങുമ്പോള്‍: വാങ്ങുന്നയാള്‍ മാര്‍ജിന്‍ തുക അടയ്ക്കുമ്പോള്‍ വില്‍ക്കുന്നയാളിന് മുഴുവന്‍ തുകയും ബാങ്ക് കൈമാറും.

പ്രോസസിങ്ങ് ചാര്‍ജ്ജ്: 25,000 രൂപ വരെ ബാങ്ക് പ്രോസസ്സിങ്ങ് ചാര്‍ജ്ജ് ഈടാക്കുന്നതല്ല. 25,000 രൂപ മുതല്‍ ലോണ്‍ തുകയുടെ .55%.

ബാങ്കില്‍ കൊടുക്കേണ്ട രേഖകള്?
ലോണിന് അപേക്ഷിക്കുമ്പോള്‍ ശരിയായി പൂരിപ്പിച്ച അപേക്ഷാഫോമിനൊപ്പം രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും വരുമാനം സംബന്ധിച്ച രേഖകളും ബാങ്കിന് കൊടുക്കണം. നിശ്ചിത ശമ്പളം പറ്റുന്നവര്‍, എല്ലാ മാസവും അടയ്ക്കേണ്ട തുക ശമ്പളത്തില്‍ നിന്ന് ഈടാക്കുവാനുള്ള ഓതറൈസേഷന്‍ ബാങ്കിന് നല്‍കേണ്ടതാണ്. പ്രൊഫഷണലുകള്‍, ബിസിനസുകാര്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ ഓഡിറ്റ് ചെയ്ത അക്കൌണ്ട്, ബാലന്‍സ് ഷീറ്റ്, മൂന്ന് കൊല്ലം ആദായനികുതി അടച്ചതിന്റെ രേഖകള്‍ തുടങ്ങിയവ സമര്‍പ്പിക്കണം.

Bookmark and Share Subscribe Email This
MORE:

2 Comments

  1. it’s very attractive. bt need more details. my no is 93875 90040

  2. ഞാന്‍ ഈജിപ്തില്‍ അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്നു. നാട്ടില്‍ വീട് വാങ്ങുന്നതിനോ നിര്മിക്കുന്നതിണോ ഒരു ലോണ്‍ കിട്ടുന്നതിനു ഏതെല്ലാം രേഖകള്‍ ആവശ്യം ആയി വരും. എസ്.ബി. ടി യില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഇതിനോട് ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ അറിയിക്കുമോ

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.