Blinds for Homes
ഓഫീസുകളില്‍ കര്‍ട്ടനു പകരം ഉപയോഗിച്ചിരുന്ന ബ്ലൈന്റുകള്‍ വീടുകളിലും. അത്രമാത്രം വൈവിധ്യവും ഭംഗിയുമാര്‍ന്ന ബ്ലൈന്റുകളാണ് ഇന്നുള്ളത്. കനം കുറഞ്ഞ സിന്തറ്റിക് മെറ്റീരിയല്‍, തടി, അലൂമിനിയം സ്‌കെയ്‌ലുകള്‍ എന്നിവയില്‍ മാത്രമല്ല, പ്‌ളാസ്റ്റിക്, തടി, മുള, നൈലോണ്‍ റിബണ്‍ തുടങ്ങിയവയിലുള്ള ബ്ലൈന്റുകളുമുണ്ട്. ഇവയില്‍ തന്നെ ഫ്രെയിം ചെയ്തവയും കിട്ടുന്നുണ്ട്. വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ ആകൃതിയില്‍ മാത്രം ലഭിച്ചിരുന്ന ബ്‌ളൈന്റുകള്‍ റോളറായും ലഭിച്ചു തുടങ്ങി.
പ്രകൃതിയുടെ ഛായ പകരുന്നവയാണ് തടി ബ്ലൈന്റുകള്‍. തടിയുടെ കനം കുറഞ്ഞ പാളികളാണിവ. നിറം മങ്ങുന്നതിനനുസരിച്ച് പോളിഷ് ചെയ്യാം. അകത്തളങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന വിധം ബ്ലൈന്റുകളും പ്രചാരത്തിലുണ്ട്. ഷോഡോ ഗ്ലൈന്റ് ബ്ലൈന്റുകള്‍ എന്നാണിവ അറിയപ്പെടുന്നത്. ആവശ്യത്തിന് പ്രകാശം കിട്ടുമെന്നു മാത്രമല്ല, സ്വകാര്യതയ്ക്ക് കുറവ് വരുകയുമില്ല. ഇന്നര്‍കര്‍ട്ടനുകള്‍ ഇടുന്നതു പോലെ രണ്ടു ലെയറായി ഇടാവുന്ന ബ്ലൈന്റുകളുമുണ്ട്.
ബ്‌ളൈന്റുകള്‍ യഥേഷ്ടം തുറക്കുകയും അടയ്ക്കുകയും ചെയ്യാം. വെളിച്ചത്തെ നല്ല പോലെ നിയന്ത്രിക്കാനാവുമെന്നതാണ് ഇവയുടെ ഗുണം.
ആവശ്യക്കാര്‍ വര്‍ധിക്കുന്നതുകൊണ്ട് ബ്ലൈന്റുകളില്‍ ഫാഷനുകള്‍ മാറി മാറി വരുന്നുണ്ട്. എന്നാല്‍ ബ്ലൈന്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവ വെയില്‍ കൂടുതല്‍ അടിക്കുന്ന സ്ഥലത്താണോ, മഴകൊള്ളുന്നിടത്താണോ ഇടുന്നത് എന്നു ശ്രദ്ധിക്കാന്‍ മറക്കണ്ട. അനുയോജ്യമായവ ചോദിച്ച് അറിഞ്ഞതിനുശേഷം വാങ്ങുക. സ്‌ക്വയര്‍ഫീറ്റിന് ശരാശരി 85 രൂപയാണ് നിരക്ക്.
വിവരങ്ങള്‍ക്കു കടപ്പാട്: Diwania Furnishing, Kochi
| Savitha Sijo




