HOME

Secure Steel Doors @ I-leaf

I-leaf doors (CLICK IMAGE FOR MORE PHOTOS)

I-leaf doors (CLICK IMAGE FOR MORE PHOTOS)

വാതില്‍ പൊളിക്കുന്ന കളളന്മാരെ ഇനി നിങ്ങള്‍ക്കു രക്ഷയില്ല. ഒരു കള്ളനും പൊളിക്കാനാവാത്ത സ്റ്റീല്‍ വാതിലുകളുമായി ഐ ലീഫ് എത്തിക്കഴിഞ്ഞു. തടിവാതിലുകള്‍ പണിയുന്നതിനുള്ള  കഷ്ടപ്പാടുകളില്ല, കൂടുതല്‍ സുരക്ഷിതത്വവും. വാതില്‍ വയ്‌ക്കേണ്ട സ്‌ഥാനം കാണിച്ചു കൊടുത്താല്‍ മതി, സ്റ്റീലില്‍ തീര്‍ത്ത ഫ്രെയിം, ഡോര്‍, ഹാന്‍ഡില്‍, ഹിന്‍ജസ്, ലോക്ക് എല്ലാം റെഡിമെയ്‌ഡായി എത്തിക്കുമെന്ന് ഐ ലീഫിലുളളവര്‍ പറയുന്നു.

ഡ്യൂപ്‌ളിക്കേറ്റ് കീ ഉപയോഗിച്ച് തുറക്കാന്‍ പറ്റില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. വാതിലില്‍ പൂട്ടുമ്പോള്‍ പതിമൂന്ന് സ്ഥലത്താണ് പൂട്ടു വീഴുന്നത്. ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ രണ്ട് സെറ്റ് കീയാണ് വാതിലിനൊപ്പം നല്‍കുന്നത്. ബ്ലൂ മോഡല്‍ കീയാണ് ആദ്യം നല്‍കുന്നത്. ഇവ നഷ്ടപ്പെട്ടാല്‍ ബ്ലാക്ക് ഉപയോഗിക്കാം.ബ്ലാക്ക് ഉപയോഗിച്ചു തുടങ്ങിയാല്‍ പിന്നെ നഷ്ടപ്പെട്ട കീ തിരിച്ചു കിട്ടിയാലും അതുപയോഗിച്ചു തുറക്കാനോ അടയ്ക്കാനോ പറ്റില്ല.

സ്റ്റീല്‍ ആയതിനാല്‍ തുരുമ്പു പിടിക്കില്ലേ എന്ന ഭയം വേണ്ട. വാതിലിനുള്ളില്‍ കോള്‍ഡ് റോള്‍ഡ് സ്റ്റീല്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഒരു കാലത്തും തുരുമ്പു പിടിക്കില്ല. വെള്ളം നനഞ്ഞാലും പൊടി പിടിച്ചാലും പ്രശ്‌നമില്ല. മാത്രമല്ല തീ പിടിച്ചാല്‍ പോലും  യാതൊരു അനക്കവും തട്ടില്ലെന്ന്  ഐ ലീഫ് ഉറപ്പു തരുന്നു . ഇവയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് സൈസ് ഉണ്ട്. 8000 രൂപയിലാണ് വില തുടങ്ങുന്നത്.  കട്ടി കൂടുന്നതിനനുസരിച്ച് വിലയും  കൂടും. മെയിന്‍ ഡോറുകള്‍ക്ക് ഇന്റീരീയര്‍ ഡോറുകളെ അപേക്ഷിച്ച് കട്ടി കൂട്ടുന്നതാണ് സുരക്ഷിതത്വം. വീടിന്റെ മുഴുവന്‍ പണിയും തീര്‍ന്നതിനു ശേഷമേ സ്റ്റീല്‍ ഡോറുകള്‍ ഉറപ്പിക്കാറുള്ളു. ടര്‍ക്കിയില്‍ നിന്നുമാണിവ ഇറക്കുമതി ചെയ്യുന്നത്.

i-leaf doors
34/1874A Muttepadathu building, Padmasree Lane Mamangalam, Kochi-25
Phones : 0484-4042626, 9387445626
email: ileafdoor@gmail.com
www.ileafdoors.com

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.