Bedspreads, Curtains @ Fabindia

Bedspreads
ആര്‍ക്കുമില്ലാത്ത ബെഡ് സ്പ്രെഡുകള്‍, കര്‍ട്ടനുകള് എന്നിങ്ങനെ വീട് മോടിയാക്കുമ്പോള്‍ ആര്‍ക്കുമാര്‍ക്കുമില്ലാത്തത് വേണം സ്വന്തം മുറികള്‍ക്ക് അലങ്കാരമാവാന്‍ എന്നാണ് ഇപ്പോള്‍ എല്ലാവരും ആഗ്രഹിക്കുന്നത്. ആഗ്രഹങ്ങള്‍ ഒന്നും മാറ്റി വെയ്ക്കരുത്.
ഈ ബെഡ്സ്പ്രെഡുകളും കര്‍ട്ടനുകളും കണ്ടുനോക്കൂ, നിങ്ങള്‍ ആഗ്രഹിച്ച ആ ഡിസൈന്‍ ഇതിലില്ലേ. ഇത് ഫാബ് ഇന്‍ഡ്യയുടെ ഏറ്റവും പുതിയ ബെഡ് സ്പ്രെഡ്, കര്‍ട്ടന്‍ കളക്ഷന്‍.

Curtain
ബെഡ് സ്പ്രെഡ് വില തുടങ്ങുന്നത് 310 രൂപ മുതലാണ്. ഡബിള്‍ കോട്ടിന്റെ വില തുടങ്ങുന്നത് 400 രൂപ മുതലും. കോട്ടന്‍, സില്‍ക്, ലീനെന്‍ തുടങ്ങിയ തുണികളില്‍ ബെഡ് സ്പ്രെഡ് ലഭ്യമാണ്. കൈ കൊണ്ട് നെയ്തെടുത്ത ബെഡ് സ്പ്രെഡ് ആണ് ഇപ്പോഴത്തെ ഹിറ്റ്.
റെഡിമെയ്ഡ് കര്‍ട്ടനായിട്ടും, അളവിനനുസരിച്ച് മുറിച്ചെടുക്കാവുന്ന
തുണിയായിട്ടും കര്‍ട്ടന്‍ ഫാബ് ഇന്‍ഡ്യയില്‍ ലഭ്യമാണ്. വെള്ള ഓര്‍ഗന്റി തുണിയില്‍ ആപ്ലിക് വര്‍ക്ക് ചെയ്ത കര്‍ട്ടന്റെ വില Rs 880. കലംകാരി പ്രിന്റുള്ള കര്‍ട്ടന്റെ വില Rs 650. നീല സില്‍ക് തുണിയില്‍ ഗോള്‍ഡന്‍ പ്രിന്റുള്ള കര്‍ട്ടന്റെ വില Rs 1025. ഓഫ് വൈറ്റ് നിറത്തില്‍ കട്ട് വര്‍ക് ഉള്ള കര്‍ട്ടന്‍ മീറ്ററിന് Rs 320. മഞ്ഞ നിറത്തിലും, ഓറഞ്ച് നിറത്തിലും താഴെ പൊള്‍ക ഡോട്ട്സ് വരുന്ന ചന്ദേരി സില്‍ക് മെറ്റീരിയലില്‍ ഉള്ള കര്‍ട്ടന്‍ വില ഒന്നിന് Rs 1195.
| Nidhi Thomas

