I- The Ultimate Living Space
എട്ടു മണിക്ക് ഇളം ചൂട് വെള്ളത്തില്‍ റെയിന്‍ഷവറില്‍ നിന്നൊരു കുളി, അതും പതിഞ്ഞൊഴുകുന്ന സംഗീതം കേട്ട്, പതിഞ്ഞ വെളിച്ചത്തില്‍. ആഗ്രഹമുണ്ടെങ്കിലും ഇതൊക്കെ ദിവസവും സെറ്റ് ചെയ്യേണ്ട കാര്യമാലോചിക്കുമ്പോള്‍ ആര്‍ക്കും മടി പിടിക്കും. എന്നാല്‍ നമുക്കാവശ്യമുള്ള സമയത്ത് ഇതെല്ലാം മുന്‍കൂട്ടി സെറ്റ് ചെയ്യാമെന്ന് വന്നാലോ?
തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിനടുത്ത് ബിഗ് ഇന്‍ഫ്രാടെക്ക് പണിയുന്ന സെവന്‍സ്‌റ്റാര്‍ സൌകര്യങ്ങളുള്ള വാണിജ്യ-പാര്‍പ്പിട സമുച്ചയം ലഭ്യമാക്കുന്നതും നമ്മള്‍ സ്വപ്നത്തില്‍ മാത്രം കണ്ടിട്ടുള്ള സൌകര്യങ്ങളാണ്.
മൊത്തം 22 നിലകള്‍. അതില്‍, താഴത്തെ 5 നിലകളില്‍ ഷോപ്പിങ്ങ് മാള്‍. പിന്നീട് പതിനേഴാം നില വരെ ഓരോ നിലയിലും രണ്ട് ഫ്ലാറ്റുകള്‍. അതിനു ശേഷം 22 നില വരെ ഓരോ ഫ്ലാറ്റുകള്‍ മാത്രം. ബിഗ് ഇന്‍ഫ്രാ ഐ-യുടെ രൂപകല്പനയേക്കുറിച്ച് ഏകദേശരൂപം കിട്ടാന്‍ ഈ കണക്കു തന്നെ ധാരാളം.
I-The Ultimate Living Space എന്ന ഈ സ്വപ്നസൌധത്തിലെ ചില സ്വപ്നസദൃശ്യമായ വിശേഷങ്ങള്‍.
ഡിജിറ്റല്‍ റിമോട്ട് കണ്‍ട്രോള്‍: ഫ്ലാറ്റിലെ ഒട്ടുമിക്ക കാര്യങ്ങളും സെറ്റ് ചെയ്യുന്നത് ഒരേയൊരു റിമോട്ടില്‍. എല്ലാ ആഡംബരങ്ങളും ഒരു വിരല്‍ സ്‌പര്‍ശമകലെ മാത്രം.
ലിഫ്റ്റ്: ഈ റിമോട്ടിലെ ഒരു ബട്ടണില്‍ വിരലമര്‍ത്തിയാല്‍ ലിഫ്റ്റ് എത്തുന്നത് സ്വന്തം മുറിക്കുള്ളില്‍.
മൂഡ് ലൈറ്റിംഗ്: ഒരോ നിമിഷവും ആസ്വദിക്കാന്‍ അതിനനുയോജ്യമായ പ്രകാശമല്ലേ വേണ്ടത്. മൂഡിനനുസരിച്ച് ലൈറ്റ് സജ്ജീകരിക്കാം. മുന്‍കൂട്ടിയും ലൈറ്റ് നിശ്ചയിച്ച് വെയ്ക്കാം.
സ്കൈ സ്ക്വാഷ്: ഇരുപത്തിരണ്ടാം നിലയില്‍ ആകാശത്തോട് കിന്നാരം പറഞ്ഞ് ഒരു സ്ക്വാഷ്മത്സരമായാലോ?. ഒരുക്കുന്നു ഇന്ത്യയില്‍ ആദ്യമായി അന്താരാഷ്ട്ര മികവോടെ റിക്രിയേഷന്‍ റൂം.
ബാര്‍ കൌണ്ടര്‍ ബാല്‍ക്കണിയില്‍: റൂഫ്‌ടോപ്പ് ബാറുകള്‍ തേടി നഗരം മുഴുവന്‍ അലയേണ്ട. ബാല്‍ക്കണിയിലെ ബാര്‍ തരുന്ന അനുഭൂതി അതിലും രസകരമാകും.
ഇതെല്ലാം ഈ വലിയ അത്ഭുതത്തിലെ കൊച്ച് കൊച്ച് വിശേഷങ്ങള്‍. ഫ്ലാറ്റിന്റെ വില തുടങ്ങുന്നത് ഒന്നേമുക്കാല്‍ കോടി രൂപ മുതലാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.biginfra.com
Phones: +91 90489 99999, +91 90480 99999
email: info@biginfra.com
| Nidhi Thomas


