HOME

Bangalow @ Coorg

Mohanraj's Bangalow at Coorg

Mohanraj's Bangalow at Coorg

വനമധ്യത്തിലെ  അതിശയമാളിക പോലെയാണ് കൂര്‍ഗിലെ ഈ ബംഗ്ലാവ്. ഇരുനൂറ് ഏക്കര്‍ കാപ്പിത്തോട്ടത്തിനു നടുവില്‍ കോഴിക്കോടുള്ള മോഹന്‍രാജിനു വേണ്ടി ഈ ബംഗ്ലാവു ഡിസൈന്‍ ചെയ്തിരിക്കുന്നത് ആര്‍ക്കിടെക്ട് ബാബു ചെറിയാനാണ്.

ഈ വീടിന്റെ പ്രത്യേകത?
സ്ഥലത്തിന്റെ വന്യതയാണ് മറ്റെല്ലാ പ്രോജക്ടില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. ഒറ്റ നിലയുള്ള ഈ ബംഗ്ലാവ് 5000 സ്‌ക്വയര്‍ഫീറ്റുണ്ട്. ഒറ്റ നോട്ടത്തില്‍ കുന്നിന്‍ മുകളില്‍ മുളച്ചു വന്നതു പോലെ തോന്നും. ഈ സ്ഥലത്തിന്റെ പ്രത്യേകതയെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ലാന്‍സ്‌ക്കേപ്പിങ്ങിലും മറ്റും. ലളിതമായൊരു ഡിസൈനാണ് വീടിന് കണ്ടെത്തിയത്.

പരമ്പരാഗത കേരളീയ ശൈലിയിലാണോ വീട്?
അതെ. നാല് ബഡ്‌റൂമും, അകത്തും പുറത്തും ഓരോ നടുമുറ്റവും, നീളന്‍വരാന്തയും.  നടുമുറ്റവുമായി വീടിന്റെ പ്രധാന ഇടങ്ങളെല്ലാം ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. വീടിനു മുന്നിലുള്ള നീളന്‍ വരാന്തയിലിരുന്നാല്‍ കുറെ ദൂരം വരെ കാണാനാവും. വീടിന്റെ മിക്കയിടത്തു നിന്നും പുറത്തേയ്‌ക്കൊരു കാഴ്ച ലഭിക്കുന്നുണ്ട്.

ലിവിങ്ങില്‍ നിന്നും കുറച്ച് പൊങ്ങി നില്‍ക്കുന്ന രീതിയിലാണ് ഡൈനിങ്ങ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ കിച്ചന്‍, സെര്‍വന്റ്‌സ് റൂം, വര്‍ക്കേരിയ എന്നിവയെല്ലാം ഒരു പ്രത്യേക വിഭാഗമായി പുറകു വശത്താണ്. ഇവിടേക്ക്  ഡൈനിങ്ങില്‍ നിന്നും ഒരു ഇടനാഴി നല്‍കി ബന്ധിപ്പിച്ചിട്ടുണ്ട്.

അകത്തളങ്ങള്‍ എങ്ങനെയാണ്?
കുറച്ചു തണുപ്പു കൂടിയ സ്ഥലമാണിത്. അതുകൊണ്ടു തന്നെ അത്യാവശ്യത്തിനുള്ള ജനാലകളെയുള്ളൂ. ഇന്റീരിയറെല്ലാം വളരെ ലളിതം. ഫര്‍ണിച്ചറുകളെല്ലാം തന്നെ പഴമയുടെ സ്പര്‍ശത്തോടെയാണ്.  പെയിന്റിങ്ങിനു ചേരുന്ന കര്‍ട്ടനുകളും മറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. കണ്ണിന് സുഖം തരുന്ന വിധത്തിലുളള നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഫ്‌ളോറിങ്ങിനായി വിട്രിഫൈഡ് ടൈല്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. കോണ്‍ക്രീററിനു മുകളില്‍ ഓടു പാകിയാണ് റൂഫ് ചെയ്തിരിക്കുന്നത്.

ലാന്‍സ്‌ക്കേപ്പിങ്ങ് എങ്ങനെയാണ്?
വളരെ വിശാലമായ ഏരിയ തന്നെ ഇതിന്  ഉപയോഗിച്ചിട്ടുണ്ട്. കല്ലുപാകിയ ലാന്‍സ്‌ക്കേപ്പില്‍ ഇടയ്ക്കിടെ ഇരിപ്പിടങ്ങളുണ്ട്. ലൈറ്റുകള്‍ ഉള്ളതിനാല്‍ രാത്രിയിലും ഇവിടെ ഇരിക്കാനാവും. ലാന്‍സ്‌ക്കേപ്പിന്റെ ഭാഗമായ  ജലാശയം ഇവിടെ ഉണ്ടായിരുന്നതാണ്. ഇത് ബംഗ്ലാവിന് വന്യമായൊരു ഭംഗി നല്‍കുന്നുണ്ട്.

Babu Cherian & Associates Architects,
5/3247. Mavoor Road, Calicut : 673001
Phone : 0495 2722980
Email : babucherian@babucherian.com
www.babucherian .com

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.