HOME

കൊട്ടാരം പോലെ ഒരു വീട്

K P Ibrahim's residence ( CLICK IMAGE FOR MORE PHOTOS)

K P Ibrahim's residence ( CLICK IMAGE FOR MORE PHOTOS)

നൂറ്റാണ്ടുകളുടെ പഴക്കമുള്ളൊരു കൊട്ടാരത്തിലേക്കു ചെല്ലുന്ന പ്രതീതിയാണ് മണ്ണാര്‍ക്കാടുള്ള കെ.പി ഇബ്രാഹിമിന്റെ വീട്ടിലേക്കു പ്രവേശിക്കുമ്പോള്‍. ഒരു കൊട്ടാരം തന്നെയാണ് ഇബ്രാഹിം സ്വപ്നം കണ്ടിരുന്നതെന്ന് ആര്‍ക്കിടെക്ട് ബ്രിജിത്തും പറയുന്നു. പാലക്കാട്ടെ ഏറ്റവും പ്രശസ്തമായ ഒരു കൊട്ടാരത്തിലേക്ക് ബ്രിജിത്തും ഇബ്രാഹിമും ഒന്നിച്ചു പോയതിനു ശേഷമാണ് പണികള്‍ ആരംഭിച്ചത്.

ഈ പ്രോജക്ടില്‍ ഇബ്രാഹിമിന്റെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ ആയിരുന്നു?
ഒരു പാലസ് കാണിച്ചു തന്നതിനു ശേഷമാണ് പണികള്‍ ആരംഭിക്കുന്നത്. അതില്‍ നിന്നു തന്നെ മനസ്സിലാക്കാം എന്താണ് ആഗ്രഹമെന്ന്. ഈ വീടിന്റെ സ്ട്രക്ച്ചര്‍ നേരത്തെ ചെയ്തിരുന്നു. ഇന്റീരിയറും, റൂഫിങ്ങും, എക്‌സ്റ്റീരിയറും മാറ്റിയെടുക്കുക എന്നതായിരുന്നു എന്റെ ജോലി. ഇബ്രാഹിമിനു പഴയ പാലസ്സുകളില്‍ നിന്നുമുള്ള തടി, സ്റ്റെയിന്‍ഗ്ലാസ്സുകള്‍, പില്ലറുകള്‍ എന്നിവ ശേഖരിച്ച് വില്‍ക്കുന്ന ബിസിനസാണ്. അതുകൊണ്ട് ഇതിന്റെ ഒരു വലിയ ശേഖരം തന്നെ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. ഈ പഴയ വസ്തുക്കളെയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ട് പരമ്പരാഗത ശൈലിയിലൊരു വീടായിരുന്നു ആവശ്യം.

വീടിന്റെ ഡിസൈന്‍?
മൂവായിരത്തിഅഞ്ഞൂറു സ്‌ക്വയര്‍ഫീറ്റിലാണ് വീട്. വീട്ടിലേക്കു കയറി വരുമ്പോള്‍ തുടങ്ങുന്നു മരത്തിലും സ്റ്റെയിന്‍ ഗ്ലാസ്സിലുമുള്ള ചിത്രപ്പണികള്‍. ഇരുന്നൂറോളം വര്‍ഷം പഴക്കമുളള മരങ്ങള്‍ യാതൊരു മാറ്റവും വരുത്താതെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ചുമരിന് പഴമയുടെ ഭംഗി നല്‍കാന്‍ ബ്രിക്ക് ക്‌ളാഡിങ്ങാണ് ചെയ്തിരിക്കുന്നത്. നീളമുളള വരാന്തയില്‍ നിന്നും കയറിച്ചെല്ലുന്നത് രാജകീയത നിറയുന്ന ലിവിങ്ങിലേക്കാണ്. ലിവിങ്ങിന്റെ വശങ്ങളിലുമായി സ്റ്റെയിന്‍ ഗ്ലാസ്സിന്റെ തിളക്കം കാണാം. ജനാലകള്‍ക്കു മുകളിലായി തടികൊണ്ടുളള മനോഹരമായ ഡിസൈനിങ്ങ് നല്‍കിയിട്ടുണ്ട്.
ഇതിനകം കൂടുതല്‍ മനോഹരമാകുന്നത് രാത്രിയിലാണ്. സ്റ്റെയിന്‍ ഗ്ലാസ്സില്‍ തട്ടുന്ന പ്രകാശം ഒരു പ്രത്യേക നിറത്തോടെ അകത്തളങ്ങളിലെല്ലാം നിറയുന്നു. ലിവിങ്ങ് റൂമില്‍ ഉപയോഗിച്ചിരിക്കുന്ന ഫര്‍ണിച്ചറുകളെല്ലാം തന്നെ പഴയതു പുതുക്കി ഭംഗിയാക്കിയവയാണ്.

ലിവിങ്ങിനെ വേര്‍തിരിക്കുന്ന തടികൊണ്ടുള്ള പില്ലറുകള്‍ ഈ മുറിയുടെ മറ്റൊരു ആകര്‍ഷണമാണ്. സ്വകാര്യതയ്‌ക്ക് പ്രാധാന്യം നല്‍കിയാണ് ഓരോ മുറികളും ഒരുക്കിയിരിക്കുന്നത്. വിശാലമൊയൊരു കിച്ചനുമുണ്ട്. ഐലന്റ് കണ്‍സപ്റ്റില്‍ ചെയ്തിരിക്കുന്ന കിച്ചന്റെ സീലിങ്ങില്‍ വുഡണ്‍ ബീമുകള്‍ ഉപയോഗിച്ചിട്ടുണ്ട്. വീടിനകത്ത് പലയിടത്തും ഇത്തരം ബീമുകളുണ്ട്. ഇത് വീടിന് ഒരു പ്രത്യേക പ്രൗഢി നല്‍കുന്നുണ്ട്.

ഇന്റീരിയര്‍ ആകര്‍ഷകമാക്കാന്‍ മറ്റെന്തൊക്കെ ചെയ്തു?
ഈ വീട്ടിലേക്കു കയറി വരുമ്പോള്‍ തന്നെ മുകള്‍ നിലയിലെ കൊട്ടില്‍ ശ്രദ്ധയില്‍ പെടും. മരം കൊണ്ടാണ് കൊട്ടില്‍ തീര്‍ത്തത്. ഇവിടേയും കളര്‍ ഗ്ലാസ്സും പില്ലറുമെല്ലാം ഉപയോഗിച്ചിട്ടുണ്ട്. മുറികളിലെല്ലാം ലൈറ്റിങ്ങിനായി പഴയ രീതിയിലുള്ള തൂക്കു വിളക്കുകളാണ് നല്‍കിയിരിക്കുന്നത്.

ഫ്ലോറിംഗിന് ഉപയോഗിച്ചിരിക്കുന്ന ഗ്രാനൈറ്റ് ജ്വലിക്കുന്ന നിറമുള്ളവയാണ്. ടൈല്‍ മ്യൂറല്‍ വര്‍ക്കുകളും ചെയ്തിട്ടുണ്ട്. അകത്തളങ്ങളിലെ ഫര്‍ണിച്ചറും ഗ്ലാസ്സുമെല്ലാം തമ്മില്‍ യോജിച്ചു പോകുന്ന വിധത്തിലാണ് പെയ്‌ന്റിംഗ്. രാജകീയ സൗന്ദര്യവും പ്രൌഡിയും നിറഞ്ഞ ഭവനം.

Architect  Brijith G Bhaskar
Ensemblee
C4 Jaslu Centre,  Westhill,  Calicut-5

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.