HOME

ഇരട്ടമുഖമുളള വീടുമായി Architect K Damodaran

Dr Sasi's Residence at Kasargod (CLICK IMAGES FOR MORE PHOTOS)

Dr Sasi's Residence at Kasargod (CLICK IMAGES FOR MORE PHOTOS)

ഇരട്ടമുഖമുളള ഒരു വീട്. കേള്‍ക്കുമ്പോള്‍ പെട്ടെന്നു മനസ്സിലാകുന്നില്ലെങ്കിലും സംഭവം സത്യമാണ്. കാസര്‍കോഡ് ജില്ലയിലെ പടന്നക്കാട് ഡോക്ടര്‍ ശശിയുടെ വീടിനാണ് ഈ വ്യത്യസ്തമായ ശൈലി. വീട് മുന്‍പില്‍ നിന്നും നോക്കുന്നൊരാള്‍ക്ക് മോഡേണ്‍ വീടാണെന്നു തോന്നുമെങ്കില്‍ പിന്നില്‍ നിന്ന് നോക്കുമ്പോള്‍ തികച്ചും കേരളീയശൈലി. ഇരട്ടമുഖമുളള ഈ വീട് ഡിസൈന്‍ ചെയ്‌തിരിക്കുന്നത് ആര്‍ക്കിടെക്ടും സ്‌ട്രക്ച്ചറല്‍ എന്‍ജിനീയറുമായ കെ ദാമോദരനാണ്.

എന്തുകൊണ്ടാണ് കേരളീയ ശൈലി പിന്നില്‍ മതി എന്നു തീരുമാനിക്കാന്‍ കാരണം?
പതിനായിരം സ്‌ക്വയര്‍ഫീറ്റിലാണ് ഈ വീട് പണിതിരിക്കുന്നത്. ഇരുവശത്തും വ്യത്യസ്തമായ ശൈലി പിന്‍തുടര്‍ന്നു എന്നതാണ് ഡിസൈനിങ്ങിലെ പ്രത്യേകത. കേരളീയ ശൈലി വളരെ ഭംഗിയുളളതാണ്. അതുകൊണ്ടു തന്നെയാണ് പിന്നിലേക്കു കൊണ്ടു പോയത്. കാരണം വീടിനു മുന്നില്‍ ഹൈവേ ആണ്.  പെട്ടെന്ന് പൊടിയും അഴുക്കും പിടിച്ച് വൃത്തികേടാവും. ഇതൊഴിവാക്കാനാണ് കറുപ്പുകലര്‍ന്ന ടഫ് ഫിനിഷ് മുന്നിലേക്കും,കേരളീയ ശൈലി പിന്നിലേക്കും  കൊണ്ടു പോയത്.

വീടിന്റെ മറ്റു പ്രത്യേകതകള്‍ എന്തൊക്കെയാണ്?
വാസ്തുശാസ്ത്രം അനുസരിച്ചാണ് ഈ ഇരുനില വീട് പണിതിരിക്കുന്നത്. താഴെ രണ്ടു ബഡ്‌റൂമും, മുകളില്‍ നാല് ബഡ്‌റൂമുമാണുള്ളത്. ഇതു കൂടാതെ ലിവിങ്ങ്, ഡൈനിങ്ങ്, അപ്പര്‍ലിവിങ്ങ്, ഹോംതിയറ്റര്‍, കിച്ചന്‍ എന്നിങ്ങനെ മറ്റെല്ലാ സൗകര്യങ്ങളുമുണ്ട്. ക്ലയന്റിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഓരോന്നും ഡിസൈന്‍ ചെയ്തത്. കേരളീയ ശൈലി ഉപയോഗിച്ചിട്ടുണ്ടെങ്കിലും നടുമുറ്റമില്ല. ഇതിന്റെ സ്ഥാനത്താണ് താഴത്തെ നിലയില്‍ നിന്നു മുതല്‍ ടെറസ് വരെ എത്തുന്ന ലിഫ്റ്റ് .  മുകള്‍ നിലയിലെ ഒരു ബഡ്‌റൂമിന് ഒരു വശത്ത് ചുമരിനു പകരം ഗ്ലാസാണ്. ഇവിടെയിട്ടിരിക്കുന്ന കര്‍ട്ടന്‍ മാറ്റിയാല്‍ ബഡില്‍ കിടന്നു കൊണ്ടു തന്നെ വീടിനു പുറകിലൂടെ ഒഴുകുന്ന പുഴയും, വയലുമെല്ലാം കാണാം. ഓരോ മുറിയിലും നല്ല പോലെ കാറ്റും വെളിച്ചവും കടക്കുന്നതിന് രണ്ട് ജനാലകള്‍ വീതം നല്‍കിട്ടുണ്ട്.

ഇന്റീരിയര്‍ എങ്ങനെയാണ്?
ഇന്റീരിയര്‍ കേരളാശൈലിയിലാണ്. തടിപ്പണികള്‍ മുഴുവന്‍ തേക്കില്‍ തീര്‍ത്തിരിക്കുന്നതിനാല്‍ പരമ്പരാഗത ശൈലിക്ക് കൂടുതല്‍ ഭംഗി കിട്ടിയിട്ടുണ്ട്. സ്‌റ്റെയര്‍കേസെല്ലാം തടിയിലാണ്. ഫ്‌ളോറിങ്ങിനായി ജെംറെഡ് കളര്‍ ഗ്രാനൈറ്റാണ് ഉപയോഗിച്ചത്. അകത്തളങ്ങളുടെ പെയിന്റിങ്ങുമായി തുടര്‍ച്ച കിട്ടുന്ന വിധത്തിലാണ് ഈ കളര്‍ തിരഞ്ഞെടുത്തത്. ബെഡ്‌റൂമുകള്‍ക്കോരോന്നിനും വ്യത്യസ്തമായ നിറമാണ്. എന്നാല്‍ പരസ്‌പരം  ചേര്‍ന്നു പോവുകയും ചെയ്യും.

K Dhamodaran Architects
Valsalas & Dhamodharan,  Architects & Structurel Engineers,
South S NPark, Kannur
Phone: 9446001864

| Savitha Sijo

MORE:

1 Comment

  1. This house is looking horrible…Not at all attractive….the combination of both styles
    doesnt match..looks like an old fort

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.