HOME

Ammanpuri: Pride of Babu Cherian

ammanpuri1

Dream Home designed by Architect Babu Cherian ( CLICK IMAGE FOR MORE PHOTOS)

കോഴിക്കോടു നഗരത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറി കാരപ്പറമ്പിലാണ് ആര്‍ക്കിടെക്ട് ബാബു ചെറിയാന്റെയും സിനുവിന്റെയും ‘അമ്മന്‍പുരി’. പേരു കേട്ട് ഇതെന്താണ് എന്ന് അമ്പരക്കേണ്ട, അമ്മന്‍പുരി ഇവരുടെ വീക്കെന്റ് ഹൌസ് ആണ്.

എന്താണ് ഇങ്ങനെയൊരു പേര്?
സംസ്‌കൃതത്തില്‍ അമ്മന്‍പുരി എന്നാല്‍ സമാധാനത്തിന്റെ സങ്കേതം എന്നാണ് അര്‍ഥം. പേരു പോലെ തന്നെ സമാധാനം തരുന്ന ഈ വീട് നില്‍ക്കുന്നതും  ശാന്തമായൊരിടത്താണ്.

സ്വന്തം സ്വപ്‌നസാക്ഷാത്‌കാരമാണോ ഈ വീട്?
അതെ,  ഈ വീട്ടിലെ ഓരോന്നിനും ഓരോ കഥകള്‍ പറയാനുണ്ട്. രണ്ട് വര്‍ഷം കൊണ്ട് ഞാന്‍ പലയിടത്തു നിന്നായി ശേഖരിച്ചവയാണ് ഇതിനകത്തുള്ളതെല്ലാം. മനുഷ്യ ശരീരത്തിന് ഏറ്റവും അത്യാവശ്യം കണ്ണിനു കുളിര്‍മയും, മനസ്സിന് സന്തോഷവുമാണ്. സങ്കടങ്ങള്‍ തികട്ടി വരാത്തൊരു സ്ഥലം ഉണ്ടാക്കിയെടുക്കാന്‍ പറ്റണം. ഇതായിരിക്കണം വീടെന്നാണ് എന്റെ സങ്കല്‍പ്പം. മറ്റൊന്ന് നമുക്കുളളതിനെ നഷ്ടപ്പെടുത്താതെ ഉപയോഗപ്പെടുത്തുക. ഇതെല്ലാം അമ്മന്‍പുരിയിലൂടെ എനിക്കു സാധിച്ചെടുക്കാനായിട്ടുണ്ട്.

ഡിസൈനിങ്ങിലെ പ്രത്യേകതകള്‍ ?
പുറത്തു നിന്നും കേരളത്തിന്റെ തനതായ പരമ്പരാഗത ശൈലിയും, അകത്തളങ്ങള്‍ക്കു വിക്‌ടോറിയന്‍, ജോര്‍ജിയന്‍ ശൈലികളുടെ സംയോജിത രൂപവുമാണ്. ലിവിങ്ങ് കം ഡൈനിങ്ങ്, രണ്ട് ബഡ്‌റൂം, അപ്പര്‍ ലിവിങ്ങ് ഏരിയാസ്, ഹോം തിയറ്റര്‍, ഇരട്ട വരാന്ത, ഓപ്പണ്‍ കോര്‍ട്ടിയാര്‍ഡ്, കാര്‍ പോര്‍ച്ച്, കിച്ചന്‍ എന്നിങ്ങനെ 2400 സ്‌ക്വയര്‍ ഫീറ്റിലാണ് വീട്. ഞങ്ങളുടെ ജീവിത രീതിയുടെ പ്രതിഫലനമാണ് ഈ വീടെന്നു പറയാം.

മരത്തില്‍ തീര്‍ത്ത ഗേറ്റു കടന്നു വരുന്നത് പോര്‍ച്ചിലേക്കാണ്. ചെറിയൊരു പാസ്സേജാണ് ഫോയറിലേക്കു നയിക്കുന്നത്. പുറത്തെ വരാന്തയില്‍ നിന്നുളള കാറ്റ് ഫോയറിലേക്ക് ധാരാളമായെത്തുന്നുണ്ട്. ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക്കും, അവിടെ നിന്നും മുകള്‍ നിലയിലേക്കുമാണ്. ഓരോയിടത്തും സ്വകാര്യതയ്ക്കു ഭംഗം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

Architect Babu Cherian with his wife Sinu Tara Cherian

Architect Babu Cherian with his wife Sinu Tara Cherian

ഇതിന്റെ ഒരോ ഇടങ്ങളും വളരെ ഇഷ്ടത്തോടെയാണ് ഞങ്ങള്‍ കരുതുന്നത്. പ്രത്യേകിച്ച് കോര്‍ട്ടിയാര്‍ഡ്. പുറത്തെ കാഴ്ചയും കാറ്റും, മഴയുമെല്ലാം ആവോളം ആസ്വദിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ ഇടം ഈ വീട്ടിലില്ല. മുകള്‍ നിലയിലെ ഞങ്ങളുടെ ബഡ്‌റൂമിന്റെ ജനാലയാണ് മറ്റൊരു പ്രത്യേകത. അഴികളില്ലാത്ത ഇവിടെ ഇരിക്കാനും, കൈകുത്തി നിന്നുകൊണ്ട് പുറത്തേയ്ക്കു നോക്കാനുമാവും.ഞാന്‍ സിനിമകളുടെ വലിയൊരു ആരാധകനാണ്. അതിനു വേണ്ടി ഡിസൈന്‍ ചെയ്തതാണ് ടി വി ലോഞ്ച്. പഴയകാലത്തെ പ്രശസ്തരായ പല സിനിമ താരങ്ങളുടെ ഫോട്ടോകളും ഇതിനകത്തുണ്ട്. ഹോളിഡേ ടൂറിനു പോയാല്‍ അത് പൂര്‍ണ്ണമാകുന്നത് അമ്മന്‍പുരിയിലേയ്ക്ക് എത്തുമ്പോഴാണെന്നാണ് ഭാര്യ സിനുവിന്റെ അഭിപ്രായം.

വ്യത്യസ്തമായ ഇന്റീരിയറാണല്ലോ?
ലിവിങ്ങിലെ റ്റു ലെയര്‍കര്‍ട്ടനുകള്‍ അവിടെ ഇട്ടിരിക്കുന്ന യൂറോപ്യന്‍ സ്റ്റൈല്‍ ഫര്‍ണിച്ചര്‍, കാര്‍പറ്റ്‌സ്, പെയിന്റിങ്ങ്‌സ് എന്നിവയുമായി ചേര്‍ന്നു പോകുന്ന വിധത്തിലാണ്. കോര്‍ട്ടിയാര്‍ഡിനെ ചുററി നില്‍ക്കുന്ന രീതിയിലാണ് ലിവിങ്ങ് ഏരിയ, മാസ്റ്റര്‍ബഡ്‌റൂം, കിച്ചനെല്ലാം.

ഇവിടെ ലാമിനേറ്റഡ് വുഡണ്‍ ഫ്‌ളോറിങ്ങാണ് ചെയ്തിരിക്കുന്നത്. വുഡണ്‍ കളറുമായി യോജിക്കുന്ന വിധത്തില്‍ റെഡ് ആന്റ് ബര്‍ഗണ്ടി കളര്‍ അപ്പ്‌ഹോള്‍റററിയാണ് തിരഞ്ഞെടുത്തത്. ലൈറ്റിങ്ങിനായി ഹാലോജന്‍ ബള്‍ബുകള്‍ നല്‍കി. മാസ്റ്റര്‍ ബഡ്‌റൂമിലെ പരമ്പരാഗത ഫര്‍ണിച്ചറുകളെല്ലാം ഈട്ടി തടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വലിയൊരു ലാന്‍ഡ്‌സ്‌കേപ്പ് ഉണ്ടല്ലേ?
പന്ത്രണ്ട് സെന്റ് സ്ഥലത്തു മുഴുവന്‍ ലാന്‍ഡ്‌സ്‌കേപ്പാണ്. കൃത്രിമവെള്ളച്ചാട്ടവും, ചെറിയ ഇരിപ്പിടങ്ങളും പച്ചപ്പുല്‍ത്തകിടിക്കു  ചുറ്റുമായി കല്ലുപാകിയ നടപ്പാതകളുമുണ്ട്.  ഗാര്‍ഡന്റെ ഒരു വശത്തായി കല്ലുകൊണ്ടുള്ള മതില്‍കെട്ടാണ്. പ്രകൃതിക്കു വലിയ കോട്ടം വരുത്താതെയാണ് ലാന്‍ഡ്‌സ്‌കേപ്പ് ചെയ്തത്. ആഴ്ചയിലൊരിക്കല്‍ നഗരത്തില്‍ നിന്നും ഇവിടേക്കു പോയി  തിരിച്ചെത്തുന്നത് ജോലിചെയ്യാന്‍ നല്ല ഊര്‍ജ്ജവുമായാണ്.

Babu Cherian & Associates Architects,
5/3247. Mavoor Road, Calicut : 673001
Phone : 0495 2722980
Email : babucherian@babucherian.com
www.babucherian .com

| Savitha Sijo

MORE:

1 Comment

  1. Sir I am planning to build a house, I would like to utilise your skills.Is your service available?
    & what will be the estimate for sq.feet?Have you ever built a house in Kannur?
    Thank you ,
    pls.consider my request.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.