HOME

തേക്കിന്റെ കരുത്തുമായി Nilambur Furniture

nilam7വീടുപണിയില്‍ മലയാളിക്കു രണ്ടു പക്ഷമില്ലാത്തത് തടിപ്പണിയുടെ കാര്യത്തിലാണ്. തടിയാണോ അതു തേക്കു തന്നെ മതി. ഇന്നിപ്പോള്‍ തേക്കിലും വ്യാജന്മാര്‍ വന്നു കഴിഞ്ഞു. അതു കൊണ്ടാവാം നിലമ്പൂര്‍ തേക്കു മതിയെന്ന് പലരും വാശിപിടിക്കുന്നത്. ഈടിലും, ഭംഗിയിലും   നിലമ്പൂര്‍ തേക്കുകളെ വെല്ലാന്‍ ഒരു ഇംപോര്‍ട്ടഡ് വുഡിനും കഴിയില്ല. പടിപ്പുര മുതല്‍ സ്റ്റേര്‍കേസും, ഷോക്കേസും, ഫര്‍ണിച്ചറുമെല്ലാം നിലമ്പൂര്‍ തേക്കില്‍ തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്.

ഇത്തരക്കാര്‍ക്ക്  ധൈര്യമായി കടന്നു ചെല്ലാം കൊച്ചിയില്‍ കലൂരുള്ള നിലമ്പൂര്‍ ഫര്‍ണിച്ചേഴ്സിലേക്ക്.   നിലമ്പൂരില്‍ നിന്നും തേക്കു കൊണ്ടു വന്നാണ് ഇവിടെ ഫര്‍ണിച്ചര്‍ പണിയുന്നത്.  ഉടമസ്ഥന്‍ നല്ല തേക്കാണോയെന്ന് പരിശോധിച്ചതിനു ശേഷമേ പോളിഷ് ജോലികള്‍ ആരംഭിക്കുകയുള്ളൂ.

സാധാരണ ഫര്‍ണിച്ചറുകളേക്കാള്‍ കാര്‍വിങ്ങ് വര്‍ക്കു ചെയ്തവയ്ക്കാണ് വിലക്കൂടുതല്‍. സ്‌ക്വയര്‍ഫീറ്റടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. പഴമയുടെ ഗാംഭീര്യവും, പുതുമയുടെ സ്റ്റൈലും തേക്കില്‍ മെനഞ്ഞെടുക്കാനാവും. എന്തു ഡിസൈനാണോ നിങ്ങള്‍ക്കു വേണ്ടത് അത് പറഞ്ഞ് കൊടുത്താല്‍ മാത്രം മതി. ഇരുപതിനായിരം  രൂപ മുതല്‍ ഒരു ലക്ഷം വരെ വില വരുന്ന ഡൈനിങ്ങ് ടേബിള്‍, എണ്ണായിരത്തില്‍ തുടങ്ങുന്ന കട്ടില്‍, ദിവാന്‍,  അയ്യായിരം  രൂപ വില വരുന്ന കസേരകള്‍  തുടങ്ങി, ഡ്രസ്സിങ്ങ് ടേബിള്‍, വാര്‍ഡ്രോബ്‌, സോഫാ സെറ്റി എന്താണോ ആവശ്യം അതെല്ലാം ഇവിടെയുണ്ട്.

കൂടാതെ പുത്തന്‍ വീട്ടില്‍ തേക്കില്‍ തീര്‍ത്ത മോഡുലാര്‍ കിച്ചന്‍ വേണമെങ്കിലോ, ബഡ്‌ റൂം ഫര്‍ണിഷിംഗ് തേക്കില്‍ ഒരുക്കാനോ പദ്‌ധതിയുണ്ടെങ്കില്‍ നിലമ്പൂര്‍ ഫര്‍ണിച്ചറുമായി ബന്ധപ്പെട്ടാല്‍ വീട്ടിലെത്തി അളവെടുത്ത് പണിതു തരും.

Nilambur Furniture
Pavakulathu bldg, Opp.Mathrubhumi, Kaloor, Kochi-17
Phones:0484-2334741, 3912263, 3912288
web: www.nilamburfurniture.com
nilamburfurniture@gmail.com

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.