HOME

സുരക്ഷിതത്വം ഉറപ്പാക്കി Silicon & Cyber Heights

Silicon Heights and Cyber Heights from Asset Homes

Silicon Heights & Cyber Heights from Asset Homes (CLICK FOR MORE PHOTOS)

കേരളത്തിന്റെ ആദ്യ ഡിജിറ്റല്‍ അപ്പാര്‍ട്ടുമെന്റ് എന്ന പദവിയുമായി  അസറ്റ്‌ഹോംസിന്റെ സിലിക്കണ്‍ ഹൈറ്റ്‌സ് സൈബര്‍ഹൈറ്റ്‌സ് അപ്പാര്‍ട്ടുമെന്റുകള്‍. ആധുനികതയുടെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ചു കൊണ്ടാണ് കാക്കനാട് ഈ ഇരട്ടഅപ്പാര്‍ട്ടുമെന്റ് നിര്‍മ്മിച്ചിരിക്കുന്നത്. കളളന്മാരില്‍ നിന്നുള്ള സമ്പൂര്‍ണ സംരക്ഷണം എന്ന ലക്ഷ്യവും ഈ സംരംഭത്തിനുണ്ട്.

പടി വാതില്‍ മുതല്‍ തുടങ്ങുന്നു ഈ സംരക്ഷണം. ഫ്ളാറ്റിലേക്ക്  പ്രവേശിക്കുമ്പോള്‍ തന്നെ വിരലടയാളം രേഖപ്പെടുന്ന (ബയോമെട്രിക് എന്‍ട്രി) സംവിധാനം സജീവമാണ്. സ്വന്തം  ഫ്ളാറ്റിലേക്ക് വരുമ്പോള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി ഗേറ്റ് തുറക്കേണ്ടതുമില്ല.  ഓട്ടോമാറ്റിക്ക് ഗേറ്റ് ഓപ്പണര്‍ ആ ജോലി നിര്‍വഹിക്കും. വീഡിയോഡോര്‍ ഫോണ്‍, ക്യാമറകള്‍, ഡിജിറ്റല്‍ ലോക്ക്‌സ് എന്നിങ്ങനെ ഡിജിറ്റല്‍ സെക്യൂരിറ്റി     സംവിധാനങ്ങള്‍ ഓരോ ഫ്ളാറ്റിനും പ്രത്യേകമായിട്ടുണ്ട്.

രണ്ട് അപ്പാര്‍ട്ടുമെന്റിലും കൂടി 90 ഫ്‌ളാറ്റുകളാണ് ഉളളത്. മൂന്ന് ബഡ്‌റൂമുകളും ഒരു കുടുംബത്തിനു വേണ്ട മറ്റെല്ലാ സൗകര്യങ്ങളും ഓരോ ഫ്ലാറ്റിലുമുണ്ട്.
നഗരത്തിന്റെ തിരക്കോ, മലിനീകരണമോ ഒട്ടും ബാധിക്കാത്ത ഇടമാണെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. അടിമുടി ആധുനികമാണെങ്കിലും പുല്‍മേടും, ജലസംഭരണിയും, ഔഷധത്തോട്ടവും മറ്റും ഇവിടെയുണ്ട്. കൂടാതെ ഹെല്‍ത്ത് ക്‌ളബ്ബ്, സ്വിമ്മിങ്ങ് പൂള്‍, ഗസ്‌ററ് റൂം, എ.ടി.എം, ബ്യൂട്ടി പാര്‍ലര്‍ എന്നിവ വരെ ഈ ഇരട്ട അപ്പാര്‍ട്ടുമെന്റിനകത്തുണ്ട്. കഴിഞ്ഞ മെയ് 21-ന് അപ്പാര്‍ട്ടുമെന്റിന്റെ താക്കോല്‍ ദാനം കഴിഞ്ഞു.

2007-ല്‍ നിര്‍മ്മാണ മേഖലയില്‍ എത്തിയ അസറ്റ്‌ഹോംസിന്റെ പന്ത്രാണ്ടാമത്തെ പ്രോജക്ടാണിത്. തിരുവന്തപുരം, ദുബായ് എന്നിവിടങ്ങളില്‍ ഇതിനോടകം ഓഫീസുകള്‍ തുറന്നു കഴിഞ്ഞ അസറ്റ്‌ഹോംസിന് ഗള്‍ഫിലും, യൂറോപ്പിലും ഫ്രാഞ്ചൈസികളുണ്ട്.

Asset Homes,
No.4, Anchorage, Palliyil Lane
Off Fore Shore Road, Kochi-682016
Phones: 0484-6456474,  9846499999, 9745200250

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.