HOME

Dream Home by Architect R Ramesh

Dr. Sebastian's Residence

Dr. Sebastian's Residence

വീടിനെ കുറിച്ചുള്ള  സ്ഥിരം സങ്കല്‌പങ്ങളില്‍ നിന്നും വിഭിന്നമാണ്‌ ഡോക്‌ടര്‍ സെബാസ്‌റ്റ്യന്റെ പാലായിലെ ഈ വീട്‌. ഒറ്റ കാഴ്‌ചയില്‍ തന്നെ നിരവധി കാര്യങ്ങള്‍ ഈ വീട്‌ നമ്മോട്‌ പറയുന്നുണ്ട്‌. പ്രകൃതിയുടെ ഭംഗിയും സ്ഥലത്തിന്റെ ആകൃതിയും തടസപ്പെടുത്താതെയാണ്  ഈ വീടു ഡിസൈന്‍ ചെയ്‌തതെന്ന്  ആര്‍ക്കിടെക്‌ട്‌ ആര്‍ രമേഷ്‌ പറയുന്നു.

ഈ വീടിന്റെ ഡിസൈന്‍ ?
വീടിന്റെ മേല്‍ക്കൂരയെ ഭൂമിയിലേയ്‌ക്ക്‌ ആനയിക്കുന്ന വിധത്തിലാണ്‌ ഇത്‌ ഡിസൈന്‍ ചെയ്‌തത്‌. പ്രകൃതിയുടെ തുടര്‍ച്ചയാണ്‌ വീടെന്നു തോന്നും. മൂവായിരം സ്‌ക്വയര്‍ഫീറ്റില്‍ എല്ലാ സൗകര്യങ്ങളുമുള്ള  വീട്‌. ലിവിങ്‌ റൂം,  ഡൈനിങ്ങ്‌ റൂം,  നാല്‌ ബെഡ്‌റൂം, കിച്ചന്‍ കൂടാതെ നടുമുറ്റവും . ഇതിനു പുറമെ ഡോക്‌ടര്‍ക്ക്‌ കണ്‍സള്‍ട്ടേഷന്‍ റൂമും, ലൈബ്രറിയുമുണ്ട്. ഇതു വരെ ചെയ്‌തതില്‍ നിന്നും വ്യതസ്‌തമായൊരു ഡിസൈന്‍ ആണ്‌ ഇതിനു നല്‍കിയതെന്ന  സന്തോഷവും ഉണ്ട്‌.

എന്തൊക്കെയായിരുന്നു ആവശ്യങ്ങള്‍?
യൂണിക്ക്‌ ആയൊരു വീട്‌ വേണം എന്നാണ്‌ ഡോക്‌ടര്‍ ആവശ്യപ്പെട്ടത്‌. ഇങ്ങനെ പറയുന്നവര്‍ കുറവാണ്‌. അതുകൊണ്ട്‌ ഞാനും വളരെ താല്‌പര്യത്തോടെയാണ്‌ ചെയ്‌തത്‌. മാത്രമല്ല എനിക്ക്‌ എല്ലാവിധ സ്വാതന്ത്ര്യവും നല്‍കി. പിന്നെ കണ്‍സള്‍ട്ടേഷന്‍ റൂമും വീടും തമ്മില്‍ യാതൊരു ബന്ധവും വരരുതെന്ന്‌ പ്രത്യേകം പറഞ്ഞിരുന്നു. വീടിന്റെ ഇടതു വശത്തുകൂടിയാണ്‌ കണ്‍സള്‍ട്ടേഷന്‍ റൂം. വീടുമായി ബന്ധമില്ലാത്ത രീതിയില്‍ തന്നെ.

അകത്തളങ്ങള്‍ എങ്ങനെയാണ്‌?

Dr Sebastian's Residence

Dr Sebastian's Residence

അകത്തളങ്ങളിലെല്ലാം നല്ലപോലെ കാറ്റിന്‌ പ്രവേശിക്കാനാവും. പകല്‍ സമയത്ത്‌ ലൈറ്റ്‌ ഇടുകതന്നെ വേണ്ട. അതുപോലെ ഡൈനിങ്‌ ഏരിയയില്‍ പുറത്തു നിന്നുള്ള പ്രകാശം നടുമുറ്റം  വഴി എത്തുന്നുണ്ട്‌. ഇങ്ങനെ ഓരോ റൂമും പ്രകൃതിയോട്‌ അടുത്തു നില്‍ക്കുന്നുണ്ട്‌.

ഇന്റീരിയര്‍?
വീടിന്‌ മോഡേണ്‍ ലുക്കാണെങ്കിലും ഇന്റീരിയര്‍ ട്രഡീഷണല്‍ ആയിട്ടാണ്‌ ചെയ്‌തത്‌. കാരണം അവര്‍ക്കു ഇന്റീരിയര്‍ തേക്കില്‍ ചെയ്യാനായിരുന്നു ഇഷ്‌ടം. തേക്കു വച്ച്‌ ചെയ്യുമ്പോള്‍ ഭംഗികിട്ടാന്‍ നല്ലത്‌ ട്രഡീഷണല്‍ ആണ്‌. തറയില്‍  ഗ്രാനൈറ്റാണ്‌ ഉപയോഗിച്ചത്‌. ഏറ്റവും പ്രധാനം ക്ലൈന്റിന്റെ സംതൃപ്‌തിയാണെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌.  ഈ പ്രോജക്‌ടില്‍ ഡോക്‍ടറും കുടുംബവും പൂര്‍ണതൃപ്‌തരാണ്.

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.