HOME

Dream Home by Bijulal Babu

dreamകോട്ടയം തൈപ്പുഴയിലെ ഈ വീട്‌ പഴമയുടെ സൗന്ദര്യം കൊണ്ട്‌ നിറഞ്ഞതാണ്‌. പഴമ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നാലുകെട്ടും നടുമുറ്റവുമൊക്കെയുള്ള വീട് എന്നാണ് കരുതുന്നതെങ്കില്‍  തെറ്റി. എണ്‍പതു വര്‍ഷം പഴക്കമുള്ള വീട് പുതുക്കി പണിയുക എന്ന ദൗത്യമാണ്‌ റിട്ടയേഡ്‌ ബാങ്ക്‌ ഉദ്യോഗസ്ഥനായ രവി ആര്‍ക്കിടെക്‌ട്‌ ബിജു ലാല്‍ ബാബുവിനെ ഏല്‍പ്പിച്ചത്‌. തന്റെ പ്രിയ പ്രോജക്‌ടുകളില്‍ ഒന്നായ ഈ വീടിനെ  കുറിച്ച്‌ ബിജുലാല്‍ ബാബു പറയുന്നു.

എന്താണ്‌ ഈ വീടിനെ പഴമയോട്‌ ഏറ്റവും അടുപ്പിക്കുന്നത്‌?
എണ്‍പതു വര്‍ഷം പഴക്കമുളള വീടിനെ വലിയ മാറ്റങ്ങളൊന്നുമില്ലാതെ പുതുക്കിപണിയുക എന്നായിരുന്നു രവി ആദ്യം എന്നോട്‌ പറഞ്ഞത്‌. എന്നാല്‍  പണി തുടങ്ങി കഴിഞ്ഞപ്പോള്‍ പൂര്‍ണ്ണമായും പൊളിച്ച്‌ പണിയാം എന്നദ്ദേഹം പറഞ്ഞു.

പഴമ നിലനിര്‍ത്തികൊണ്ടു തന്നെ പുതുമയുടെ സൗന്ദര്യം കൊണ്ടു വരിക. വീടിന്റെ ഡിസൈന്‍ നോക്കിയാല്‍ ഇത്‌ ഒരു കണ്ടംപ്രറി വീടാണെന്നും പറയാം. പക്ഷേ,  തടിപ്പണിക്കെല്ലാം തന്നെ പഴയ വീട്ടില്‍ നിന്നും കിട്ടിയ തടിയാണ്‌ ഉപയോഗിച്ചത്‌. ഇത്‌ വീടിന്റെ അകത്തളങ്ങള്‍ക്ക്‌ ഒരു ട്രഡീഷണല്‍ ലുക്കു നല്‍കാന്‍ സഹായിച്ചിട്ടുണ്ട്‌. പാനലിങ്ങ്‌, കബോഡുകള്‍ എന്നിങ്ങനെ ഓരോ കോണിലും എണ്‍പതു വര്‍ഷം പഴക്കമുള്ള തടിയുടെ പൊലിമ കാണാനാവും.

അകത്തളങ്ങളെ കുറിച്ചൊന്നു പറയാമോ?
കാറ്റും വെളിച്ചവും നല്ല പോലെ  കടന്നു വരുന്ന മുറികളാണ് ഓരോന്നും. നാല്‌ ബഡ്‌റൂമുകള്‍, ലിവിങ്ങ്‌, ഡൈനിങ്ങ്‌, കിച്ചന്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുണ്ട്‌. കൂടാതെ നടുമുറ്റവും. കൂടുതല്‍ പ്രകാശം കടന്നു വരുന്നതിനായി നടുമുറ്റത്തിനു മുകളിലായി പര്‍ഗോള നല്‍കിയിട്ടുണ്ട്‌. അതിനു മുകളിലായി പോളി കാര്‍ബണേറ്റ്‌ ഷീററും ഇട്ടിരിക്കുന്നു. അതിനാല്‍ കള്ളന്റേയും മറ്റും ശല്യമുണ്ടാവും എന്ന പേടിയും വേണ്ട. 23 സെന്റ്‌ സ്ഥലത്ത്‌ 2800 സ്‌ക്വയര്‍ ഫീറ്റിലാണ്‌ വീട്‌.

പഴയ മരം ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ?
വേസ്റ്റേജ്‌ അധികം വരില്ല എന്നതാണ്‌ ഏറ്റവും വലിയ ഗുണം. നല്ല മരമാണെങ്കില്‍   പഴയതാകുന്തോറും   ഭംഗി കൂടുകയേ ഒള്ളു. പണം ചെലവാക്കിയാല്‍ തന്നെ ഇന്നിപ്പോള്‍ നല്ല മരം കിട്ടണമെന്നില്ല. പിന്നെ  ചെലവും കുറയ്‌ക്കാം.  ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ അതു  ഭംഗിയാക്കിയെടുക്കാന്‍ പറ്റുന്ന നല്ല തൊഴിലാളികളെയും കിട്ടണം.

ഫ്ലോറിങ്ങിന്  ഉപയോഗിച്ചത്‌?
ഇന്ന്‌ ട്രെന്‍ഡ് അല്ലാത്ത  മാര്‍ബിള്‍ സ്ലാബാണ് ഉപയോഗിച്ചത്. തടിയുടെ കറുപ്പു നിറവുമായി യോജിച്ചു പോകാന്‍ വേണ്ടിയാണിത്‌. വീട്‌ വൃത്തിയാക്കാനും  എളുപ്പമായിരിക്കും. മുറികള്‍ക്കു കൂടുതല്‍ വലിപ്പം തോന്നിക്കാനും മാര്‍ബിള്‍ സ്ലാബുകളാണ്‌ നല്ലത്‌.

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.