Interview: Architect Sujith K Natesh
ഓരോ ക്ലയന്റും തന്റെ വാസസ്‌ഥലത്തെ പ്രണയിക്കുക. എന്തിനെ കൊതിച്ചുവോ അതിനെ സ്വന്തമാക്കിയെന്ന് അഭിമാനിക്കുക. ഇതൊക്കെയാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ആര്‍ക്കിടെക്‌ട് സുജിത്ത് കെ നടേഷ് പറയുന്നു.
ബാംഗ്ലൂര്‍ എം.എസ്.ആര്‍.ഐ.ടി യില്‍ നിന്നും ആര്‍ക്കിടെക്‌ച്ചര്‍ കരസ്ഥമാക്കിയ ഇദ്ദേഹം ഒന്നര വര്‍ഷക്കാലം എറണാകുളത്തെ ജെ ആന്‍ഡ് ഐ ആര്‍ക്കിടെക്‌സില്‍ നിന്നും പരിശീലനം നേടി. ഇപ്പോള്‍ സന്‍സ്‌കൃതി എന്ന സ്ഥാപനം നടത്തി വരുന്നു.
എന്തൊക്കെ പ്രോജക്‌ടുകളാണ് ചെയ്യുന്നത്?
കൂടുതല്‍ റെസിഡന്‍ഷ്യല്‍ പ്രോജക്‌ടുകളാണ്. ഹോട്ടലുകള്‍, കോളേജുകള്‍, ഫ്‌ളാറ്റുകള്‍, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ മറ്റെല്ലാ പ്രോജക്‌ടുകളും ചെയ്യുന്നുണ്ട്.
വീടുപണി പലപ്പോഴായി ചെയ്യുന്നത് അധികച്ചെലവ് വരുത്തി വയ്‌ക്കുമോ?
പണിയുമ്പോള്‍ ഒറ്റയടിക്കു ചെയ്‌തു തീര്‍ക്കുന്നതാണ് നല്ലത്. പിന്നെ പണത്തിന്റെ ബുദ്ധിമുട്ടൊക്കെയുണ്ടെങ്കില്‍ ഫൗണ്ടേഷനെങ്കിലും ചെയ്‌തിടാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ എല്ലാ കാര്യങ്ങളും ആദ്യം മുതലേ ചെയ്‌തു തുടങ്ങേണ്ടി വരും. ഇത് സമയനഷ്‌ടവും പണ നഷ്‌ടവുമുണ്ടാക്കും.
വീടു പണിയുമ്പോള്‍ സാധാരണ പറ്റുന്ന അബദ്ധങ്ങള്‍?
പലരും ഭാവിയെ മുന്നില്‍ കണ്ടു പണിയില്ല. വീടുപണിയുന്ന സമയത്ത് മുന്നിലൂടെ പോകുന്ന റോഡ് പൂഴിയായിരിക്കും. എന്നാല്‍ നമ്മള്‍ അതനുസരിച്ചല്ല തറ ലെവല്‍ ചെയ്യേണ്ടത്. ടാര്‍ ഇടും എന്നു മനസ്സില്‍ കണ്ടു വേണം. അല്ലെങ്കില്‍ ടാര്‍ ഇടുമ്പോള്‍ വീട് താഴത്തും റോഡ് മുകളിലും ആകും. പിന്നീട് ഈ പ്രശ്‌നം പരിഹരിക്കാനും ബുദ്ധിമുട്ടായിരിക്കും.
മറ്റൊന്ന് അകത്തളങ്ങളില്‍ കൊടുക്കുന്ന അടിപ്പടിയാണ്. അടിപ്പടി കൊടുക്കുമ്പോള്‍ എപ്പോഴും പൊക്കി വയ്‌ക്കണം. അല്ലെങ്കില്‍ ടൈലും മറ്റും ഇട്ടുകഴിയുമ്പോള്‍ വശങ്ങളിലെ പൊക്കം അടിപ്പടിക്കുണ്ടാവില്ല. അടിപ്പടി താഴേയ്‌ക്കു പോകും.
അതുപോലെതന്നെ പലരും ചെയ്യുന്ന അബദ്ധമാണ് കിച്ചണ്‍ സ്ലാബ് നേരത്തെ വാര്‍ത്തിടുന്നത്. മോഡുലാര്‍ കിച്ചണാണ് ചെയ്യുന്നതെങ്കില്‍ പിന്നീട് പൊക്കത്തിലും മറ്റും വ്യത്യാസം വരും. എന്ത് മെറ്റീരിയലാണോ ഉപയോഗിക്കുന്നത് അതിനനുസരിച്ച് സ്ലാബ് പിന്നീട് വാര്‍ത്തിട്ടാല്‍ മതി.
ഏതൊരു വര്‍ക്കിലും എന്തിനാണ് ഏറ്റവും മുന്‍ഗണന നല്‍കാറുള്ളത്?
ഞാന്‍ പ്‌ളാനിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്.
ഈ രംഗത്ത് ആരെങ്കിലും പ്രേരണയായിട്ടുണ്ടോ?
പലരുമുണ്ട്. പഠിക്കുമ്പോള്‍ മുതല്‍ ശ്രദ്ധിക്കാറുള്ള വര്‍ക്കുകളാണ് ജെഫ്രി ബാവയുടേത്. എന്റെ ഗുരുവായി കരുതുന്ന ജോസഫ് ജോണ്‍ സാറിന്റെ വര്‍ക്കുകള്‍ എനിക്കിഷ്‌ടമാണ്.
പ്രധാന പ്രോജക്‌ടുകള്‍ ഏതൊക്കെയാണ്?
ബാംഗ്ലൂരില്‍ നഴ്‌സിങ്ങ് കോളേജ്, മൂന്നാറില്‍ ത്രീ സ്റ്റാര്‍ ഹോട്ടല്‍, ചെറായില്‍ ഒരു റിസോര്‍ട്ട് എന്നിവ കൂടാതെ നിരവധി റെസിഡന്‍ഷ്യല്‍ പ്രോജക്‍ടുകളും ചെയ്യുന്നുണ്ട്.
ഡ്രീം പ്രോജക്‌ടുകള്‍ എന്തെങ്കിലും?
ഏറ്റെടുക്കുന്ന ഓരോ വര്‍ക്കും ഡ്രീമാണ്. ലഭിക്കുന്ന ഓരോ പ്രോജക്‌ടും വ്യത്യസ്‌തമായി ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.
|Savitha Sijo


Sir………..I want some homeplans below 2000sq.ft. Esstimate below 10 lakhs. Please
I would like to make a 3 bed room house around 1500-1600 sq feet, How much do you charge? Please reply me
Hello sujith,
I have a west facing 60×40 plan in bangalore.
looking to build a duplex there, could you give me an estimate of how much your fees is for a plan around 2000 sq ft. would be interested in a very traditional kerala architecture
Hello Rean,
Thank you for your enquirey.
Our architectural service consultation charge is 6% of the estimated cost of the project.Iam right now doing a nursing college building in bangalore.
So if you are interested please contact me @ sanskritiarchitects@yahoo.in or call me at 09495959889
Hai Sr.Sujith
I am a poor man can you make for me one 3 bed room House plan if don’t mind I am working as a draughtsman…
sir,howmuch cost this home
Hi, i would like to built a 3 bedroom house, within an area of 1600sqf. Can you please let me know your fee for plan.
I would like the start my dream house this end year, I have already one Old house, actually I want keep the old house and remove some part , The frontage with open courtyard type house my idea maximum 2500Sqft , if u can mail me a such house plan with 3bed Room (2attached) + kitchen , open courtyard type (Nadumuttam) . I would also like to know your service charge and other requirement . Thank you.