Dream Home by Architect Reuben
തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലുള്ള ജയമോഹന്റെ വീടു കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ട്രഡീഷണല്‍ എന്നു തോന്നും. എന്നാല്‍ ആ നോട്ടം ഒന്ന് ആഴത്തിലാക്കിയാലോ? ട്രഡീഷണലോ അതോ മോഡേണോ എന്നൊരു സംശയം തോന്നും. ഇതു തന്നെയായിരുന്നു ജയമോഹന്റെ ആവശ്യവുമെന്ന് ആര്‍ക്കിടെക്‌ട് റൂബന്‍ ഡി കോശി പറയുന്നു. പതിനഞ്ച് സെന്റു സ്ഥലത്തു 2150 സ്‌ക്വയര്‍ഫീറ്റിലുള്ള ഈ വീട് വളരെ കുറഞ്ഞ ബജറ്റിലാണ് തീര്‍ത്തത്.
ഈ വീടിനെ കുറിച്ചൊന്നു പറയാമോ?
വലിയ ആര്‍ഭാടമൊന്നും തോന്നിക്കാത്ത വീടാണിത്. എന്നാല്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. ലിവിങ്ങ്, ഡൈനിങ്ങ്, മൂന്ന് ബഡ്‌റൂം കൂടാതെ നടുമുറ്റവും. അകത്തളത്തില്‍ നല്ലതു പോലെ കാറ്റും വെളിച്ചവും കടക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഇന്റീരിയര്‍ വളരെ ലളിതമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജയമോഹന്റെ ആവശ്യപ്രകാരം ചെലവു കുറയ്‌ക്കാന്‍ ചിലതൊക്കെ ചെയ്‌തിരുന്നു.
അത് എന്തൊക്കെയാണ്?
പുറത്തെ ഭിത്തിയില്‍ വയര്‍കട്ട് ബ്രിക്കാണ് ഉപയോഗിച്ചത്. വയര്‍കട്ടാണെങ്കില്‍ പ്‌ളാസ്റ്റര്‍ ചെയ്യേണ്ട. അത്രയും ചെലവ് കുറയും. എന്നാല്‍ അകത്ത് സാധാരണ ഇഷ്‌ടിക. മുഴുവന്‍ സ്ലോപ്പ് റൂഫ് ആയിരുന്നില്ല ചെയ്‌തത്. ഇങ്ങനെ ഡിസൈനിങ്ങില്‍ തന്നെ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചു.
എന്തൊക്കെ വ്യത്യസ്‌തതകളാണ് ഈ വീടിനുള്ളത്?
മെറ്റീരിയല്‍സ് പലതും വ്യത്യസ്‌തയുള്ളതാണ്. പ്രധാനമുറിയുടെ നിലത്ത് ഗ്രൈന്റെബിള്‍ തറയോടാണ്. മാര്‍ബിളിന്റെ അതേ പ്രക്രിയകള്‍ തന്നെയാണിതിനും. ഇത് അകത്തളത്തിന് ഒരു ട്രഡീഷണല്‍ ലുക്ക് നല്‍കുന്നുണ്ട്. അതു പോലെ തന്നെ ഉപയോഗിച്ചിരിക്കുന്ന മരം ഇംപോര്‍ട്ടഡ് വുഡായ പഡോക്ക് ആണ്. ഇതിപ്പോള്‍ ആരും ഉപയോഗിക്കുന്നില്ല. കിട്ടാനില്ല എന്നതാണ് കാരണം. മുറിയുടെ വാതിലുകള്‍ക്കെല്ലാം തന്നെ പകുതി മരവും പകുതി ഗ്ലാസുമാണ് നല്‍കിയിരിക്കുന്നത്.
പറഞ്ഞ ബജറ്റില്‍ ജയമോഹന്റെ ആഗ്രഹമനുസരിച്ചുള്ള വീട് പൂര്‍ത്തിയാക്കാനായി. ജയമോഹന്‍ വീടിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആളായിരുന്നു. ഇത് എന്റെ ജോലി പകുതിയായി കുറച്ചു. എല്ലാത്തിനുപരി അദ്ദേഹം എന്റെ സുഹൃത്തായതിനാല്‍ വളരെയധികം സ്വാതന്ത്ര്യവും കിട്ടി. വര്‍ക്ക് നന്നാവാന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്.

| Savitha Sijo


Indulekha Team,
Could i get the contact details of this architect Rooban D Koshy
thanks and regards
sabeer
I would like to know more details about the plan so please provide me the contacts details of Mr. Reuben
good house with nadumuttan. I prefer this style but not exact this type. can I have the contact no. of the architect.
hi sir,
very nice work, could i get the correct expenses of this house and your contact no
thaks….
I am intersted in this plan. Please let me know the contact details of this architect at the earliest.
How can I contact Ar .Reuben?
can I get plan/elevation withestimated cost of low budget house generally and estimate of this one particularly
I like to build a house. Pl get me your contact no.
I want to know the expense of the cited house. Do you make drawing of house according vastu, Your terms & conditions also may be provided, thanks.