Dream Home by Architect Cindu Kumar

Dr Sangeetha's Residence
രാജകീയ പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നൊരു വീട്. പുറം മോടിയേക്കാള്‍ അകസൗന്ദര്യത്തിന് പ്രാമുഖ്യം നല്‍കിയിരിക്കുന്നു എന്നതാണ് കോഴിക്കോടുള്ള ഡോ സംഗീതയുടെ വീടിന്റെ പ്രത്യേകത. അകത്തളത്തിലേക്കു പ്രവേശിക്കുമ്പോള്‍ പഴയകൊട്ടാരത്തെ പുതിയ ശൈലിയിലേക്ക് രൂപമാറ്റം വരുത്തിയ പ്രതീതിയാണ് അനുഭവപ്പെടുന്നത്. ആര്‍ക്കിടെക്‌ട് സിന്ധുകുമാറിന്റെ പ്രിയ പ്രോജക്‌ടാണിത്.
ഈ വീടിനെ കുറിച്ചൊന്നു പറയാമോ?
തികച്ചും ഒരു കേരളാസ്‌റ്റൈല്‍ വീടല്ല ഇത്. കാരണം ഇവിടെ പല ആധുനിക വസ്‌തുക്കളും ഉപയോഗിച്ചിട്ടുണ്ട്. ഈ വീടിന്റെ ഇന്റീരിയര്‍ വര്‍ക്കാണ് ഞാന്‍ ചെയ്‌തത്. 5375 സ്‌ക്വയര്‍ഫീറ്റിലുള്ള വീടാണിത്. നല്ല ആശയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറുള്ള ആളായിരുന്നു സംഗീത എന്നതാണ് ഈ വര്‍ക്കിന്റെ വിജയ കാരണം. എന്തു പുതിയ ആശയങ്ങള്‍ പറഞ്ഞാലും അവര്‍ അതിനോട് പൂര്‍ണ്ണമായും യോജിക്കും. കണ്ടു മടുത്ത രീതികളില്‍ നിന്നും വ്യത്യസ്‌തമായ വീടായിരുന്നു സംഗീതയുടെ ആവശ്യം.
എന്താണ് ഈ വ്യത്യസ്‌ത ഘടകങ്ങള്‍?
നല്ല സ്‌ഥലമുണ്ടെന്ന് തോന്നുന്ന വിധത്തിലാണ് മുറികളുടെ ഡിസൈന്‍ . നീളമേറിയ ജനാലകള്‍ . നല്ല പോലെ കാറ്റും വെളിച്ചവും കടക്കും. മുറിയുടെ വലിപ്പം കണക്കാക്കിയുള്ള ഫര്‍ണിച്ചറുകളാണ് എല്ലാ മുറികളിലും. സിമന്റു കൊണ്ടുള്ള ആര്‍ട്ട് വര്‍ക്ക് ധാരാളമുണ്ട്. ഫ്‌ളോറിങ്ങിന് വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചത്. തടിപ്പണികള്‍ അധികവും തേക്കിലാണ്. എല്ലാ മുറിക്കും ഒരു ഫോക്കസ് വാള്‍ നല്‍കിയിട്ടുണ്ട്.
എന്തെങ്കിലും പ്രത്യേക തീം ഉപയോഗിച്ചിരുന്നോ?
ഓരോ മുറിക്കും ഓരോ വ്യത്യസ്‌ത തീം ഉപയോഗിച്ചിരുന്നു. മാസ്റ്റര്‍ ബഡ്‌റൂമിന് ക്ലാസിക്കല്‍, കുട്ടികളുടേതിന് പിങ്ക് എന്നിങ്ങനെ എല്ലാം ഒന്നിനൊന്ന് വ്യത്യസ്‌തമാക്കാന്‍ ശ്രമിച്ചു.
| Savitha Sijo

Dr Sangeetha's Residence

