Real Estate Services @ Honey Bricks

പണക്കൊഴുപ്പിന്റെ പിടിയില്‍ കുടുങ്ങിക്കിടപ്പായിരുന്നു കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗം, അമേരിക്കക്കാര്‍ തുടങ്ങി വച്ച സാമ്പത്തികമാന്ദ്യം വന്ന് തലയ്ക്കടിക്കുന്നതു വരെ. തോന്നിയ വിലയ്ക്കു ഫ്ലാറ്റും വില്ലയുമൊക്കെ വില്‍ക്കുന്നവരും, പറയുന്ന വിലയിലും ഒന്നോ രണ്ടോ ലക്ഷം കൂട്ടിക്കൊടുത്ത് അതു വാങ്ങിയിരുന്ന വിദേശമലയാളികളും ഒന്ന് ഒതുങ്ങി. ഭൂമിക്ക് ഭൂമിയിലെങ്ങുമില്ലാത്ത വില ചോദിച്ചിരുന്നവരും അതു കൊടുത്തിരുന്നവരും കച്ചവടം നിര്‍ത്തി. ചുരുക്കത്തില്‍, കിടപ്പാടമുണ്ടാക്കാന്‍ തരി മണ്ണ് അന്വേഷിക്കുന്നവര്‍ക്കും മറ്റും റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ഒന്ന് നോക്കാമെന്നായി.
എങ്കിലും, ഒരു വസ്തുവിന്റെ യഥാര്‍ഥ മൂല്യം വിലയിരുത്താന്‍ പറയത്തക്ക മാര്‍ഗങ്ങളൊന്നുമില്ല ഇപ്പോള്‍. വസ്തുവിന്റെ കൈമാറ്റവും അനുബന്ധനടപടികളും ചിട്ടയോടെ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന പ്രൊഫഷണല്‍ ഏജന്‍സികളുമില്ല. ആകെയുള്ളത് കുറേ ബ്രോക്കര്‍മാരും പിന്നെ ലാന്‍ഡ് മാഫിയ ഒന്ന് ഓമനിക്കപ്പെടുന്ന കുത്തക കച്ചവടക്കാരും. ലക്ഷങ്ങളുടെയോ ചിലപ്പോള്‍ കോടികളുടെയോ ഇടപാടുകളാണ് നടക്കുന്നത്. വില നിര്‍ണയിക്കുന്നതിലും മറ്റും വൈദഗ്‌ദ്ധ്യമുള്ളവര്‍ ഒപ്പമുണ്ടെങ്കില്‍ പതിനായിരങ്ങളോ അല്ലെങ്കില്‍ ലക്ഷങ്ങള്‍ തന്നെയോ ആയിരിക്കും ലാഭം. ഇവിടെയാണ് കൊച്ചിയിലെ ഹണി ബ്രിക്സ് എന്ന പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് കമ്പനി ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് ഇന്റര്‍ മീഡീയറി സര്‍വീസിന്റെ പ്രസക്തി.
കേരളത്തില്‍ ഇന്നുള്ള ഓഹരിവിദഗ്‌ദ്ധരില്‍ അഗ്രഗണ്യനായ പൊറിഞ്ചു വെളിയത്താണ് ഹണി ബ്രിക്സിന്റെ പ്രൊമോട്ടര്‍. ഓഹരിവിപണിയിലൂടെ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് വന്‍സമ്പാദ്യം നേടിക്കൊടുത്ത പൊറിഞ്ചുവിന്റെ പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് വൈദഗ്‌ദ്ധ്യം ഹണി ബ്രിക്സിന്റെ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് പദ്ധതിയിലും ആവര്‍ത്തിക്കാനാവുമെന്ന് ഹണി ബ്രിക്സ് ടീമിന്റെ സാരഥിയായ സൂരജ് നായര്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇപ്പോഴുള്ള നിശ്ചലത മുതലെടുത്ത് നല്ല നിക്ഷേപം നടത്താന്‍ സാധാരണക്കാരെപ്പോലും സഹായിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും സൂരജ് പറയുന്നു.
വീട്, അപാര്‍ട്‌മെന്റ്, വില്ല എന്നിങ്ങനെ വാസസ്ഥാനങ്ങള്‍ മുതല്‍ കമേഴ്‌സ്യല്‍ ഇടങ്ങള്‍ വരെ ഹണി ബ്രിക്സ് കൈകാര്യം ചെയ്യുന്നുണ്ട്. ഫ്ലാറ്റും വില്ലയും വില്‍ക്കുന്ന സാധാരണ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലുകളെപ്പോലെയോ ബ്രോക്കര്‍മാരെപ്പോലെയോ ആയിരിക്കില്ല ഹണി ബ്രിക്സ് ടിമിന്റെ പ്രവര്‍ത്തനം. റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കുറിച്ച് വന്‍തോതില്‍ ഗവേഷണം നടത്താനും അത് ഉപയോക്താക്കളില്‍ എത്തിക്കാനും ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകോത്തരനിലവാരമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹണി ബ്രിക്സിന്റെ വെബ്‌സൈറ്റായ www.honeybricks.com -ല്‍ ഈ വിവരങ്ങളെല്ലാം ലഭ്യമാക്കുകയും ചെയ്യും.
വാങ്ങലും വില്‍ക്കലും മാത്രമല്ല, ഈ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ കാലാനുസൃതമായ അറ്റകുറ്റ പണികള്‍ നടത്തുക, ബില്ലുകളും നികുതികളും മറ്റും അടയ്ക്കുക, അനുയോജ്യരായ വാടകക്കാരെ കണ്ടെത്തുക, അവരുടെ ബാക്ക്ഗ്രൌണ്ട് വെരിഫിക്കേഷന്‍ നടത്തുക, യഥാസമയം വാടക ഈടാക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. വീടും ഫ്ലാറ്റുമൊക്കെ വാങ്ങിയിട്ട് വിദേശത്തേക്ക് പറക്കുന്ന മലയാളികള്‍ക്കായിരിക്കും ഹണി ബ്രിക്സിന്റെ സേവനങ്ങള്‍ ഏറ്റവും പ്രയോജനപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സൂരജ് നായരെ +91-98462-55555 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.
| Zeba

