HOME

സ്റ്റൈലിഷ് പൂളുകള്‍ By Moothedan Pools

01-(8)

Swimming pool developed by Moothedan Pools

ഏത്‌ കുളിക്കാത്തവനും കുളിക്കാന്‍ കൊതിക്കും എന്നാണ്‌ തങ്ങളുടെ നീന്തല്‍ കുളങ്ങളെ കുറിച്ച്‌ ജോസ്‌ മൂത്തേടന്‍ വിശേഷിപ്പിക്കുന്നത്. ഭംഗിക്കു വേണ്ടിയും ആഡംബരത്തിനു വേണ്ടിയും വീടുകള്‍ക്കൊപ്പം ഒരു നീന്തല്‍കുളവും പലരും കൂട്ടിച്ചേര്‍ക്കുന്നു ഇപ്പോള്‍. അതെ, ഒരു പുതിയ തരംഗം‍.

രാവിലെ ഉണര്‍ന്ന്‌ പുഴയില്‍ അല്ലെങ്കില്‍ കുളത്തില്‍ നീന്തിത്തുടിച്ചൊരു കുളി; പണ്ട് പല മലയാളികളുടെയും ദിനചര്യ തുടങ്ങുന്നത്‌ ഇവിടെയായിരുന്നു. ഇന്നിപ്പോള്‍ പുഴകള്‍ ക്ഷീണിച്ചിരിക്കുന്നു, കുളങ്ങള്‍ കാണാനേ ഇല്ലെന്നായി. ആ സ്ഥാനത്തേക്കാണ് നീന്തല്‍ കുളങ്ങള്‍ ഇപ്പോള്‍ കയറിവന്നിരിക്കുന്നത്. നീന്തല്‍കുളം = സ്റ്റാറ്റസ്‌ സിംബല്‍+ സൗന്ദര്യം + വ്യായാമം എന്നായിരിക്കുന്നു. കേരളത്തില്‍ ഈ പുത്തന്‍ സംസ്‌ക്കാരത്തിന്‌ തുടക്കമിട്ടവരില്‍ പ്രമുഖരാണ്‌ മൂത്തേടന്‍ പൂള്‍സ്‌. മൂത്തേടന്‍ പൂള്‍സിന്റെ സാരഥി ജോസ്‌ മൂത്തേടന്‍ നീന്തല്‍ കുളങ്ങളെ കുറിച്ച്‌ പറയുന്നു.

jose--moothedan

Jose Moothedan

ഈ പുത്തന്‍ പ്രവണതയെ കുറിച്ചൊന്ന്‌ പറയാമോ? യൂറോപ്പില്‍ നിന്നാണ്‌ പുതിയ സമ്പ്രദായത്തിലുള്ള  സ്വിമ്മിങ്ങ്‌ പൂളുകളുടെ വരവ്‌. ഞങ്ങള്‍ ഇപ്പോള്‍ ആറു വര്‍ഷമായി ഈ രംഗത്തുണ്ട്. ‌തുടക്കത്തില്‍ ഉള്ളതിന്റെ ഇരുപതിരട്ടിയാണ്‌ ഇന്ന്‌ പ്രോജക്‌ടുകള്‍. സ്വന്തം വീടിനു വേണ്ടി കുറച്ച്‌ പണം മുടക്കാന്‍ തയ്യാറാവുന്ന ഏതൊരാളും ഒരു സ്വിമ്മിങ്ങ് പൂളും പണിയാറുണ്ട്‌. പൂളുകള്‍ ലാന്‍സ്‌ക്കേപ്പിന്‌ മാറ്റു കൂട്ടുന്നു. നീന്തല്‍ നല്ല വ്യായാമമാണല്ലോ‌,   ഹൈഡ്രോ തെറാപ്പി പോലുള്ളവയ്‌ക്കു വേണ്ടിയും പൂളുകള്‍ പണിയുന്നവരുണ്ട്‌. വീടുകള്‍, ക്ലബ്ബുകള്‍, സ്‌ക്കൂളുകള്‍, റിസോര്‍ട്ടുകള്‍, ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകള്‍ എന്നിങ്ങനെ എല്ലായിടത്തും സ്വിമ്മിങ്ങ്‌ പൂളുകളിന്ന്‌  സാധാരണമാണ്‌. അന്‍പതോളം റിസോര്‍ട്ടുകളില്‍  ഞങ്ങള്‍ പൂളുകള്‍ തീര്‍ത്തു കഴിഞ്ഞു.

ഇവയ്‌ക്കുള്ള ചെലവ്‌?
ഭംഗിയാര്‍ന്ന നല്ലൊരു പൂള്‍ പണിയാന്‍ അഞ്ചു ലക്ഷം രൂപ ചെലവു വരും.

എതൊക്കെ പൂളുകളാണ്‌ നിങ്ങള്‍ ചെയ്‌തു വരുന്നത്‌? ട്രെഡീഷണല്‍ പൂള്‍സും,സാന്‍ഡ്‌ ഫില്‍റ്റര്‍ പൂള്‍സും. ആധുനിക രീതിയിലുള്ളതാണ്‌ സാന്‍ഡ്‌ ഫില്‍റ്റര്‍. ഈ പുതിയ രീതി വന്നതോടെ പൂള്‍സ്‌ രംഗത്ത്‌ വലിയ മാറ്റം വന്നിട്ടുണ്ട്‌. സ്‌ഥലം, സമയം, വൈദ്യുതി എന്നിവയെല്ലാം ഇതിന്‌ വളരെ കുറവു മതി. ചെറുതും ഇടത്തരവുമായ പൂള്‍സിന്‌ ഇതാണ്‌ നല്ലത്‌.

നിങ്ങള്‍ ചെയ്‌ത പ്രധാന പ്രോജക്‌ടുകള്‍ ഏതൊക്കെയാണ്‌?
താജ്‌ റെസിഡന്‍സി, സോമതീരം ആയുര്‍വേദിക്‌ റിസോര്‍ട്ട്‌, റഹിം റെസിഡന്‍സി, കോസ്‌മോസ്‌ ക്ലബ്ബ്‌ ചാലക്കുടി.

ഒരു പൂള്‍ പണിയാന്‍ എത്ര ദിവസം വേണം?
ഞങ്ങള്‍ പതിനഞ്ച്‌ ദിവസമാണ്‌ എടുക്കാറുള്ളത്‌. ആധുനിക സംവിധാനങ്ങളാണ്‌ ഉപയോഗിച്ചു വരുന്നത്‌. അതുകൊണ്ട്‌ പണി വളരെ വേഗത്തിലായിരിക്കും.

ഒരു പൂളിന്‌ എത്ര നാളത്തെ ആയുസ്സുണ്ട്‌?
ഞങ്ങള്‍ പത്തു വര്‍ഷം ഗ്യാരണ്ടി നല്‍കാറുണ്ട്‌. ലീക്കോ മറ്റു പ്രശ്‌നങ്ങളൊന്നും ഇതു വരെ വന്നിട്ടില്ല. മെയിന്റനന്‍സും വളരെ എളുപ്പമാണ്‌.

നിങ്ങളെ എങ്ങനെ സമീപിക്കണം?
ഞങ്ങളുടെ ഓഫീസില്‍ നേരിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും ആര്‍ക്കിടെക്‌ടു വഴിയോ സമീപിക്കാം.

Moothedan pools,2nd floor Mecharey Tower,  South Junction,  Chalakudy, Thrissur
Phone: 0480-2701817, 9895088477
Email: josemoothedan@gmail.com
www.moothedanpools.com

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.