HOME

Chat With Architect R Ramesh

Padippura by Architect R Ramesh

Home With Padippura by Architect R Ramesh

ഓരോ കെട്ടിടം ഒരുക്കുമ്പോഴും നാം പണിതുയര്‍ത്തുന്നത്‌ ഒരു സംസ്‌കാരമാണ്‌. ആ എന്ന തിരിച്ചറിവില്ലാതെ വീടു പണിയാനൊരുങ്ങരുതെന്ന്‍ ആര്‍ക്കിടെക്‌ട്‌ ആര്‍. രമേഷ്‌. ഒരു കാലഘട്ടത്തിന്റെ ചരിത്രം പറയുന്നവയാണ്‌ കെട്ടിടങ്ങള്‍. മറ്റുള്ളവരെ കാണിക്കാനും പൊങ്ങച്ചം പറയാനുമായി എന്തും പണിതു നല്‍കാന്‍ ആര്‍ക്കിടെക്റ്റുമാര്‍ തയാറാവരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. തിരുവനന്തപുരം എന്‍ജിനീയറിങ്ങ്‌ കോളേജില്‍ നിന്നും ബിആര്‍ക്ക് നേടിയ രമേഷ് നിരവധി ആര്‍ക്കിടെക്‌ടുമാരുടെ കീഴില്‍ പരിശീലനം നടത്തി. ഇപ്പോള്‍ കൊച്ചിയില്‍ പോളിലൈന്‍ എന്ന സ്വന്തം സ്ഥാപനം നടത്തുന്നു.

വീടുപണിയിലെ ഏറ്റവും പുതിയ ട്രെന്‍ഡ്‌ എന്താണ്‌?
പഴയ സ്റ്റൈല്‍ തന്നെയാണ്‌ ആളുകള്‍ക്ക്‌ എന്നും താല്‌പര്യം. അതാണ്‌ ഇന്നുവരെ കൂടുതല്‍ ചെയ്‌തിരിക്കുന്നതും. എന്നാല്‍ സീസണല്‍ ഡിസൈനുകള്‍ ചെയ്യാന്‍ ഇഷ്‌ടപ്പെടുന്നവരും ഉണ്ട്‌.

R Ramesh

R Ramesh

കണ്ടംപററി സ്റ്റൈലില്‍ നിന്ന് ആളുകള്‍ അകന്നു പോകുന്നുണ്ടോ?
അകന്നു പോകുന്നു എന്നു പറയാനാവില്ല. ചെയ്യുന്നവരുണ്ട്‌. പക്ഷേ, ചെയ്‌താന്‍ നന്നാവുമോ, പൈസ വെറുതെ പോവുമോ എന്നൊക്കെയുള്ള ഭയമാണ്‌ പലര്‍ക്കും. അറിവില്ലായ്‌മ കൊണ്ടാണ്‌ ഇത്തരം കെട്ടിടങ്ങള്‍ കുറയുന്നത്‌. ഇന്നിപ്പോള്‍ മീഡിയയുടെ ഇടപെടല്‍ കുറച്ചൊരു മാറ്റം വരുത്തുന്നുണ്ട്‌.

ഒരു വര്‍ക്കില്‍ ഏറ്റവും പ്രാധാന്യം നല്‍കാറുളളത്‌ എന്തിനാണ്‌?
മുന്‍ഗണന ക്ലയന്റ്സിന്റെ താല്‌പര്യത്തിനു തന്നെ. അവരെ ആശ്രയിച്ചാണ്‌ എല്ലാം നിലനില്‍ക്കുന്നത്‌. ഓരോ ക്ലയന്റും വ്യത്യസ്‌തനാണ്‌ അതനുസരിച്ച്‌ അവരുടെ വീടും വ്യത്യസ്‌തമായിരിക്കും. സ്യൂട്ട്‌ ധരിക്കുന്നൊരാളുടെ ബെഡ്‌റൂം പോലെ ആയിരിക്കില്ല, ഖദര്‍ ധരിക്കുന്ന ആളുടെ ബെഡ്‌റൂം. എങ്കിലും ഒരു വീട്‌ താമസിക്കാനുള്ളതാണ്‌. അതില്‍ കണ്ടമാനം വര്‍ക്കുകള്‍ ചെയ്യുന്നതിനോട്‌ എനിക്ക്‌ താല്‌പര്യമില്ല. ‌വീടു പണിയുന്നത്‌ ഒരിക്കലും പത്രാസ് കാണിക്കാനല്ല.

ഈ രംഗത്തേയ്‌ക്കു കടന്നു വരുന്ന പുതു തലമുറയോട്‌ എന്താണ്‌ പറയാനുള്ളത്‌?

ആര്‍ക്കിടെക്‌ച്ചര്‍ പഠിച്ച്‌ പാസായ ഉടനെ സ്വന്തം സ്ഥാപനം തുടങ്ങാം എന്നു കരുതരുത്‌. നല്ല ഏതെങ്കിലും ആര്‍ക്കിടെക്‌ടിന്റെ കീഴില്‍ നിര്‍ബന്ധമായും കുറച്ചു നാള്‍ പരിശീലനം നടത്തണം. അതു പോലെ പറ്റാവുന്നത്ര യാത്ര ചെയ്യണം. പുതിയ പുതിയ ടെക്‌നിക്‌സ്‌ മനസ്സിലാക്കാന്‍ യാത്ര പ്രധാനമാണ്‌.

വാസ്‌തുവനുസരിച്ച്‌ വര്‍ക്കുകള്‍ ചെയ്യുന്നുണ്ടോ?
കമേഴ്‌സ്യല്‍ പ്രാക്‌റ്റീസിന്റെ ഭാഗമായി ചെയ്യുന്നതൊഴിച്ചാല്‍ എനിക്കിതില്‍ ഒരു വിശ്വാസവുമില്ല.

ഏതൊക്കെയാണ്‌ ഇപ്പോഴത്തെ പ്രോജക്‌ടുകള്‍?
വൈറ്റിലയില്‍ ഒരു ഫ്‌ളാറ്റിന്റെ പണി പുരോഗമിക്കുന്നു. പിന്നെ ഒരു ഐ.ടി ബില്‍ഡിങ്ങ്‌. നിരവധി റെസിഡന്‍ഷ്യല്‍ പ്രോജക്‌ടുകള്‍ നിലവിലുണ്ട്‌.

R Ramesh
Polyline, Kallumgal Building, Vazhakkala, Kochi-21
Phone: 9447739172 Email: polyline.remesh@gmail.com

MORE:

13 Comments

  1. hello,
    If i give u a floor plan and a rough design of my dream home is it possible for you to make a complete drwg in 3D and send it to me. Do let me know the procedures
    Vinu

  2. Hello
    If I give u a floor plan and a rough design of my dream home is it possible for you to make a complete drwg in 3D and send it to me. Do let me know the further procedures and also let me know whether you can give me an approximate estimate for the project.
    Awaiting ur quick response
    Vinu Nair

  3. Dear Ramesh,
    I would like to start the work of my dream house this September 2010. I have a rough plan of single story 3 bed room house. I hope your presence on this. For the first step, If you can, please send me some plans.
    Thanks,
    Joby Kottayam / Dubai

  4. Hi
    I would like to build a nw gud looking 3 bedroom 2storyed house at trivandrum within 9 cents (8 meters wide). max. 10 to 12 lakhs expenditure. if there is any gud plan, pls contact me.
    jiju_au@yahoo.com

  5. hi
    i am mohandas from qatar. i have a plan my dream3 bedroom single story home. so i would like your good alivation.can pls. .

  6. Dear Sir,

    Can you mail me a house plan. my requirements are 3 bed room, 3 bathroom (2 attached), kitchen, hall, pooja room, thats all. sqft btwn 850-1200

  7. Sir, I am planning to build a 3 bedroom house. pls send to me some plans

  8. sir, i am a civil draughts man , can u sent me sum plans and elivation in a architects works
    evershine builders mkd opp:mini civil station kodathippadi, mannarkkad, palakkad

  9. Hello, I am residing in US and planning to build a house at vazhakulam near muvattupuzha.My idea is for a four bedroom house of area between 3000 to 3500 square foot.I am planning to come there at the end of this year for a one or two week. If I arrange somebody to show you the location will you able to design a house as per my ideas. I would also like to know about your service charges and other requirements. Thank you

  10. I would like the start my dream house this end year, I have already one Old house, actually I want keep the old house and remove some part , The frontage with open courtyard type house my idea maximum 2500Sqft , if u can mail me a such house plan with 3bead Room (2attached + kitchen , open courtyard type (Nadumuttam) . I would also like to know your service chare and other requirement . Thank you

  11. I have completed the structural work of my doule storey 4 bedroom house. Now I would like to consult for the interior work and lanscape. Could you please advise me the details to be followed

  12. Dear sir, i am from doha qatar, i am planing to come for vacation in december that time i am planning to built one house, around 3000 to 3500 sqft double storey villa , if u have good designs, i am interested to meet u in your office, please kindly send your address and phone number.

  13. sir,
    i want to build a small house,my land facility only 10 cent.i need 3 bed room also attached bathrooms,hall,dinig ,kitchen,work area,up stair no prob,but ineed maximum cashless plans,so please send me some suggestions,i am waiting for your reply.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.