HOME

Interview: Architect Cindu Kumar

sangkids

Kids Room by Cindu Kumar

കിട്ടുന്ന പ്രോജക്ടുകള്‍ ചെറുതോ വലുതോ ആകട്ടെ  കഴിവിന്റെ പരമാവധി ഭംഗിയാക്കാനാണ്   ശ്രമിക്കാറുള്ളതെന്ന് ആര്‍ക്കിടെക്ട് സിന്ധു കുമാര്‍ പറയുന്നു.  തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്നും ബി ആര്‍ക്കും, യു കെയില്‍ നിന്നും ഇന്റീരിയറില്‍ പോസ്‌റ്റ് ഗ്രാജുവേഷനും നേടിയ സിന്ധു  ആര്‍ക്കിടെക്ട് എന്‍  എം സലിമിനൊപ്പം പരിശീലനം  പൂര്‍ത്തിയാക്കി. ഇപ്പോള്‍ കോഴിക്കോട് എവലൂഷന്‍ എന്ന  സ്ഥാപനം നടത്തി വരുന്നു.

ആര്‍ക്കിടെക്ച്ചര്‍,  ഇന്റീരിയര്‍ ഇതില്‍ ഏതാണ് ചെയ്തു വരുന്നത്?
രണ്ടും ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ഇന്റീരിയര്‍ വര്‍ക്കുകളാണ്. ഇന്റീരിയറില്‍ തന്നെ കമേഷ്യല്‍ പ്രോജക്ടുകളാണ് എനിക്കധികവും.

cindukumarഇന്റീരിയറില്‍ എളുപ്പം ഏതാണ്?
അതു കമേഷ്യല്‍ പ്രോജക്ടുകള്‍ തന്നെ. വീടാണെങ്കില്‍ പലരുടേയും താല്‍പര്യം കടന്നു വരാം. എന്നാല്‍ കമേഷ്യല്‍ പ്രോജക്ടുകളില്‍ ഒരാളുടെ താല്പര്യങ്ങള്‍ കണക്കിലെടുത്താല്‍ മതി.

ഒരു വീടിന്റെ അകത്തളം എങ്ങനെ ആയിരിക്കണം?
ക്ലയന്റിന്റെ ഇഷ്ടമാണ് പ്രധാനം‍. അതെല്ലാം സാധിച്ചു കൊടുക്കണം.  വീടിനകത്ത് കാറ്റും വെളിച്ചവും നല്ലപോലെ ഉണ്ടാകണം. അകം ഏതു വിധമാണോ അതനുസരിച്ചു വേണം ഫര്‍ണിച്ചര്‍ സെറ്റിങ്ങ്.

ലിവിങ്ങ് റൂം ഡിസൈന്‍ ചെയ്യേണ്ടത് എങ്ങനെയാണ്?
ലിവിങ്ങ് റൂമില്‍ സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ടി വി. ഇത് ലിവിങ്ങിന് അഭംഗിയാണെന്നത് പലര്‍ക്കും അറിയാത്തൊരു കാര്യമാണ്. അതുപോലെ ലിവിങ്ങിന് അധികം വലുപ്പം ഇല്ലാതിരിക്കുന്നതാണ് നല്ലത്. ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയും.

ഏത് റൂമിനും ഒരു ഫോക്കസ് വാള്‍ കൊടുക്കണം. മറ്റെല്ലാ ഭിത്തികള്‍ക്കും ഒരേ കളറും ഏതെങ്കിലും ഒന്നിന് കോണ്‍ട്രാസ്‌റ്റ്  കളര്‍ പെയിന്റും ഉപയോഗിച്ചാല്‍ മതി. ഇത് ഭംഗിയുള്ള ചിത്രങ്ങള്‍ വെച്ചും, ടെക്സ്‌ച്ചറുകള്‍ ഉപയോഗിച്ചും വ്യത്യസ്തമാക്കുന്നവരുണ്ട്. മറ്റൊന്ന് ഫര്‍ണിച്ചറാണ്. ഫര്‍ണിച്ചര്‍ നിലത്തു നിന്നും അല്പം പൊങ്ങിയിരിക്കുന്നത് നന്നായിരിക്കും. റൂമിന് ഹെവി ലുക്ക് നല്‍കാനും വൃത്തിയാക്കാനും  ഇതാണ് നല്ലത്. കയ്യില്‍ കിട്ടുന്നതെന്തും വലിച്ചുവാരി ഇടുന്ന രീതി ഒഴിവാക്കി ഫര്‍ണിച്ചര്‍ ഗ്രൂപ്പായി ഇടുന്നതാവും നല്ലത്.

പുതിയൊരു വീട് പണിയാന്‍ ആഗ്രഹിക്കുന്നവരോടുള്ള  നിര്‍ദ്ദേശം?
നല്ലൊരു ആര്‍ക്കിടെക്ടിനെ കണ്ടെത്തലാണ് ആദ്യം ചെയ്യേണ്ടത്. ആര്‍ക്കിടെക്ട് ചെയ്യുന്ന ജോലി മറ്റാരു  ചെയ്താലും അതിന്റെ ഭംഗിയും കൃത്യതയും കിട്ടില്ല. വീട്ടില്‍ താമസം തുടങ്ങുമ്പോഴാവും പല അസൌകര്യങ്ങളും മനസിലാവുന്നത്. ചെറിയൊരു വീടാണെങ്കിലും അത് ഏതെങ്കിലും ആര്‍ക്കിടെക്ടിനെ ഏല്‍പ്പിക്കുക. പലരുടേയും വര്‍ക്കുകള്‍ കണ്ട്, അവരവരുടെ താല്പര്യങ്ങളുമായി ഒത്തു പോകുന്ന ആര്‍ക്കിടെക്ടിനെ തിരഞ്ഞെടുക്കുക.

ക്ലയന്റിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?
ആദ്യമായി സൈറ്റ് കാണാറുണ്ട്. ഇന്റീരിയര്‍ ആണെങ്കില്‍ ഷെല്‍മാത്രം ചെയ്തായിരിക്കും കിട്ടുന്നത്. നമുക്ക് നന്നായി ചെയ്യാനാവുമെന്നു തോന്നിയാല്‍ പ്രോജക്ട് എടുക്കും. വ്യക്തമായ ധാരണയോടെ എത്തുന്നവരുടെ വര്‍ക്കുകള്‍ ചെയ്യാനാണ് എളുപ്പം. അല്ലെങ്കില്‍ കൂടുതല്‍ സമയം നഷ്ടപ്പെടും.

ഒരു ലേഡി ആര്‍ക്കിടെക്ട് എന്നതു കൊണ്ട് എന്തെങ്കിലും പ്രത്യേകത?
വീട്ടിലെ സ്ത്രീകള്‍ക്ക് കുറച്ചുകൂടി ഇടപെടാനാവും. അവരുടെ ആശയങ്ങള്‍ പറയും, പലരും എന്റെ കൂടെ മെറ്റീരിയല്‍സ് തിരഞ്ഞെടുക്കാനും മറ്റും വരാറുണ്ട്.

Architect Cindu Kumar
Evalution
IInd-floor, P M K Tower Civil Station P O  Calicutt-673020
phone:0495-2370097 9847490404

| Savitha Sijo

MORE:

1 Comment

  1. Good article……..it does give lots of suggetions to the person who builds and new home. But as such many of us does not have much of a choice in the space that has to be made into a living room.So thats where the creativity comes …..making the best out of your limited choice. But this interview defenitly put light into so many aspectes we gave less importence, to for eg: light, the centre points and colour.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.