HOME

Dream Home by Architect Sujith Kumar R S


ഒരാള്‍ തന്റെ സ്വപ്നങ്ങളെ  ആര്‍ക്കിടെക്ടിനെ ഏല്‍പ്പിക്കുമ്പോള്‍ ആ വിശ്വാസത്തെ പൂര്‍ണതയിലെത്തിക്കേണ്ട കടമ തങ്ങള്‍ക്കുണ്ടെന്ന് ആര്‍ക്കിടെക്ട് സുജിത്ത് കുമാര്‍ പറയുന്നു. കോഴിക്കോട് വത്സനു വേണ്ടി പണിത വീട് ഇത്തരത്തില്‍ ഒരു വിശ്വാസതയുടെ പരിസമാപ്തി ആയിരുന്നു.

വീടിന്റെ ഡിസൈന്‍?
വളരെ സിംപിള്‍ ഡിസൈന്‍ ആണ്. ട്രഡീഷണല്‍ ബേസില്‍ കണ്ടംപ്രറി ചെയ്‌തു. ഇന്റീരിയര്‍ എല്ലാം കണ്ടംപ്രറി ഫോര്‍മാറ്റില്‍. എന്നാല്‍ തെളിഞ്ഞു കിടക്കുന്നത് ട്രെഡീഷണല്‍ ടച്ച് . താഴത്തെ നിലയില്‍ ഒരു ബഡ്റൂമും, മുകള്‍ നിലയില്‍ രണ്ട് ബാത്ത് അറ്റാച്ച്ഡ് ബഡ്റൂമുകളുമാണ് നല്‍കിയത്. ഫോയര്‍, ലിവിങ്ങ് റൂം,  ഡൈനിങ്ങ് റൂം എന്നിവയ്‌ക്കൊന്നും ഇടയില്‍ ഭിത്തികളില്ല (സിങ്കിള്‍ വോളിയം). അടുക്കളയുടെ   സ്വകാര്യത കണക്കിലെടുത്ത് ഇവിടെ ലെവല്‍ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഓപ്പണ്‍ കിച്ചന്‍ ആണ്. 1838.99 സ്വയര്‍ ഫീറ്റില്‍ നല്ലൊരു വീട് വളരെ കുറഞ്ഞ ചെലവില്‍  പൂര്‍ത്തിയാക്കാനായി.

ഇവിടെ നേരിടേണ്ടി വന്ന വെല്ലുവിളി?
സ്ഥലത്തിന്റെ ലെവല്‍ വ്യത്യാസമായിരുന്നു പ്രധാന പ്രശ്നം. അതായത് വീട് പണിയേണ്ട സ്ഥലവും റോഡും തമ്മില്‍ പൊക്കവ്യത്യാസമുണ്ട്. വീട് പണിയേണ്ട സ്ഥലം റോഡില്‍ നിന്നും രണ്ടര മീറ്റര്‍ പൊങ്ങിയാണ്. എങ്ങനെ ഇതിനെ തമ്മില്‍ ഒന്നിപ്പിക്കാം എന്നതായിരുന്നു എന്റെ മുന്നിലുള്ള ചോദ്യം. ഗ്രൌണ്ട് ലെവല്‍ വിഛേദിക്കരുതെന്ന്  വത്‌സന്‍  പ്രത്യേകം പറഞ്ഞിരുന്നു.

എങ്ങനെയാണ് ഇത് പരിഹരിച്ചത്?
വീട്ടിലേയ്ക്ക് കയറി വരുന്ന ഭാഗത്ത് റോഡിന്റെ ലെവലില്‍ കാര്‍പോര്‍ച്ചു നല്‍കി. ഇത് കുറച്ച് സ്ളോപ്പാക്കിയാണ് നല്‍കിയത്. കാര്‍പോര്‍ച്ചിനു മുകളിലായി ബാല്‍ക്കണി കൊണ്ടു വന്നു. അതുകൊണ്ടു തന്നെ ഈ കാര്‍പോര്‍ച്ചിനേക്കാള്‍ ബാല്‍ക്കണിയാണ് പെട്ടെന്ന്  ശ്രദ്ധിക്കുന്നത്. വത്സന്റെ  ആവശ്യം നിറവേറ്റാനുമായി.

ആര്‍ക്കിടെക്ട് ടച്ച് എന്ന് എടുത്തു പറയാന്‍ ഇവിടെ എന്താണുള്ളത്?
എനിക്ക് പലതും പുതിയതായി പരീക്ഷിക്കാനായിട്ടുണ്ട് ഈ പ്രോജക്ടില്‍.  പണം സൂക്ഷിച്ചു ചെലവഴിക്കണം എന്ന പക്ഷക്കാരനാണ് വത്സന്‍. കണ്ടംപ്രറി  ഫോം ഉപയോഗിച്ചതിനാല്‍ കുറച്ച് ഫര്‍ണിച്ചറേ ഇട്ടിട്ടുള്ളു. അതുകൊണ്ട്  നല്ല സ്ഥലം ലഭിച്ചിട്ടുണ്ട്. സ്റ്റേര്‍ കേസ്  പുറമേ തടി കൊണ്ട്  പണിത് പ്ളേറ്റിങ്ങ് വര്‍ക്കു മാത്രം കോണ്‍ക്രീറ്റ്  ഉപയോഗിച്ചു. മറ്റൊന്ന് സിങ്കിള്‍ വോളിയം ഉപയോഗിച്ചതാണ്. ഇതിന്റെ പ്രധാന ഗുണം കിട്ടിയത് അകത്തളങ്ങള്‍ക്കാണ്. ധാരാളം കാറ്റും വെളിച്ചവും ലഭിക്കുന്നുണ്ട്.  ഫ്ളോറിങ്ങിനായി കറുപ്പ് റസ്റ്റിക് ടൈല്‍സാണ് ( rustic tiles) ഉപയോഗിച്ചത്.  ഇത് സാധാരണ ആരും തെരഞ്ഞെടുക്കാത്ത നിറമാണ്. വത്സന്റെ കുടുംബാംഗങ്ങള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം എനിക്കൊപ്പം നിന്നു. ഫ്ളോറിങ്ങ് പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍  എതിര്‍പ്പുകളൊക്കെ മാറി. അകത്ത്  വേണ്ടത്ര വെളിച്ചം ഉള്ളതുകൊണ്ട് കറുപ്പിന് ഏഴഴകാണ്.

Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.