Dream Home by Architect Arun Vidyasagar
ഏതു നല്ല പ്രൊജക്ടിന്റെയും പിറവി ക്ലയന്റിനെ അനുസരിച്ചാണെന്ന് ആര്‍ക്കിടെക്ട് അരുണ്‍ വിദ്യാസാഗര്‍. ഇതിനു തെളിവായി കാട്ടുന്നത് കളമശ്ശേരിയില്‍ സമീര്‍ അനിത ദമ്പതികള്‍ക്കായി പൂര്‍ത്തിയാക്കിയ വീട്.
സമീറിന്റെ ഭാഗത്തു നിന്നുണ്ടായ എല്ലാവിധ സ്വാതന്ത്രവും എന്റെ കഴിവുകളെ പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ സഹായിച്ചു. അതായിരുന്നു ഈ വര്‍ക്കിന്റെ വിജയവും. ശരിയല്ലാത്ത കാര്യങ്ങള്‍ ശരിയല്ല എന്നു തുറന്നു പറയാനും, നല്ല ആശയങ്ങള്‍ നടപ്പാക്കാനും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല.
എന്തൊക്കെ ആയിരുന്നു ആവശ്യങ്ങള്‍?
ട്രഡീഷണല്‍ രീതിയിലേയ്ക്കൊന്നും പോകാന്‍ അവര്‍ക്കു താല്പര്യമുണ്ടായിരുന്നില്ല. ഏതു കാലാവസ്ഥയിലും ജീവിക്കാന്‍ പറ്റുന്നൊരു വീട്. എന്നാല്‍ കണ്ടുപഴകിയൊരു ഡിസൈന്‍ വേണ്ടെന്നും പറഞ്ഞു.
ഇതൊക്കെ സാധിച്ചു കൊടുക്കാനായോ?
തീര്‍ച്ചയായും, പ്രൊജക്ടു പൂര്‍ത്തിയായപ്പോള്‍ അവര്‍ വളരെ സംതൃപ്തരായിരുന്നു. എനിക്കും എന്റെ കഴിവ് നന്നായി ഉപയോഗിക്കാനായി. ഇതിനെ കണ്ടംപ്രറി വീടെന്നൊന്നും പറയാനാവില്ല. ഒരു മോഡേണ്‍ ഡിസൈന്‍.
നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ?
നീളത്തില്‍ കിടക്കുന്ന പത്തു സെന്റ് ഭൂമി ആയിരുന്നു. പുറകു വശത്തു കൂടി പെരിയാറിന്റെ ഒരു കൈവഴി കടന്നു പോകുന്നുണ്ട്. ഇതിനെ ഉപയോഗപ്പെടുത്താനാവണം. ഇവിടെ ഭൂമിയുടെ ആകൃതി ഒരു ചെറിയ വെല്ലുവിളി ആയിരുന്നു.
വീടിന്റെ പ്രത്യേകതകള്‍?
കോറിഡോറിനെ ബേസ് ചെയ്താണ് ഇതിന്റെ ഡിസൈന്‍. നിരന്തരം അതിഥികള്‍ വരുന്നതു കൊണ്ടു വളരെ നീളമേറിയ സിറ്റൌട്ട് വേണമായിരുന്നു. ചെറിയൊരു പാര്‍ട്ടിയൊക്കെ നടത്താനുള്ള സൌകര്യത്തോടെയാണിത് ചെയ്തിരിക്കുന്നത്. ബഡ്റൂമുകള്‍ക്ക് സ്വകാര്യത നല്‍കാന്‍ ശ്രമിച്ചു. ഫോയറില്‍ നിന്നാല്‍ പുറകു വശത്തു കൂടി ഒഴുകുന്ന പുഴ കാണാം. മഴക്കാലത്ത് അവിടെ വെള്ളം പൊങ്ങി വരും. വൈകുന്നേരം കാറ്റു കൊള്ളാനും മറ്റും ആ സ്‌ഥലം ഉപയോഗപ്പെടുത്താം. മാസ്റര്‍ ബെഡ്റൂമില്‍ നിന്നും പുറത്തെ ഗാര്‍ഡനിലേക്ക് ഇറങ്ങാം. അതുകൊണ്ട് ഇവിടെ പ്രകൃതിയുടെ തുടര്‍ച്ച പോലെയാണ് അനുഭവപ്പെടുക. മുകള്‍ നിലയിലെ ബെഡ്റൂം ഓപ്പണ്‍ ബെഡ്റൂമെന്ന കണ്‍സപ്റ്റോടെയാണ് ചെയ്തിരിക്കുന്നത്. രണ്ട് ബെഡ് റൂമിന് ബാല്‍ക്കണി നല്‍കിയിട്ടുണ്ട്. പര്‍ഗോളയുടെ സാന്നിധ്യം അകത്തളങ്ങളില്‍ പ്രകാശം പരത്തുന്നതിനൊപ്പം ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നു. മുകള്‍ നിലയില്‍ ആട്ടു തൊട്ടില്‍ ഇടുന്നതിനും മറ്റുമായി സ്‌ഥലം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അടുക്കള പാന്‍ട്രി ആയിട്ടാണ് ചെയ്തിരിക്കുന്നത്. പുകയില്ലാത്ത അടുപ്പിടുന്നതിനായി വര്‍ക്ക് ഏരിയയെ കൂടുതല്‍ വലുതാക്കി എടുത്തിട്ടുണ്ട്. പ്രകൃതിയുടെ നിരന്തര സമ്പര്‍ക്കം ഈ വീടിനുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
എടുത്തു പറയാവുന്ന വ്യത്യസ്തതകള്‍ ?
മെയിന്റനന്‍സ് വളരെ കുറവായിരിക്കും. ഇതിനായി പുറം ചുവരുകള്‍ക്ക് ടെക്സ്ച്ചര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. പൂപ്പലും പായലുമൊന്നും പെട്ടെന്ന് പിടിക്കില്ല. വീടിനു മുന്നില്‍ രണ്ട് വാട്ടര്‍ബോഡി ഉപയോഗിച്ചിട്ടുണ്ട്. ഒന്ന് ഫിഷ് ടാങ്കും, മറ്റൊന്ന് പൂളുമാണ്. രണ്ടോ മൂന്നോ കാറിന് പാര്‍ക്കു ചെയ്യാവുന്ന രീതിയിലാണ് കാര്‍പോര്‍ച്ച് . സ്‌റ്റെയര്‍കേസ് അകത്തേയ്ക്കു തള്ളി നില്ക്കുന്ന രീതിയിലാണ്. പടികള്‍ കോണ്‍ക്രീറ്റും ഇടയിലേയ്ക്കു മരവുമാണ് ഉപയോഗിച്ചത്. മരപ്പണി കൂടുതലും തേക്കിലാണ്. എന്നാല്‍ സാധാരണ കാണുന്ന തേക്കല്ല. കുറച്ച് മൂത്ത തേക്കാണ്. പുരാവസ്തു എന്നു പറയാം (പീക്ക് വുഡ്) കറുത്ത നിറമുള്ള തേക്കിനെ കളര്‍ ചെയ്തെടുക്കുകയായിരുന്നു. റൂഫ് സാധാരണ ഫ്ളാറ്റ് റൂഫ് തന്നെ കുറച്ചു കൂടി വികസിപ്പിച്ചെടുത്തു കൊണ്ടു വരികയായിരുന്നു. ഫ്ളോറിങ്ങിനായി കോട്ടസ്റോണ്‍, ഗ്രാനൈറ്റ്, വിട്രിഫൈഡ് ടൈല്‍ എന്നിവയൊക്കെയാണ്. സമീറും അനിതയും ഇതിനെല്ലാമായി വളരെയധികം യാത്രകള്‍ നടത്തിയിരുന്നു.
| Savitha Sijo


how the house withstand rainy weather condition.. how often the house to be painted. could you give little detial on this issue