HOME

Dream Home by Architect P M K Sherief

പരമ്പരാഗത ശൈലിയുടെയും ആധുനികതയുടെയും സംഗമം, ഇതാണ്  അഡ്വക്കേറ്റ് ഫൈസലിന്റെ  വീട്. ഇന്റീരിയറിലും  ഇതേ കോമ്പിനേഷന്‍ ശൈലി. ഫൈസല്‍ തന്ന സ്വാതന്ത്ര്യമാണ്  ഈ പ്രോജക്ടിന്റെ വിജയത്തിനു പ്രധാന കാരണമെന്ന് ആര്‍ക്കിടെക്ട് ഷെറീഫ് പറയുന്നു.

എന്തൊക്കെയായിരുന്നു ഫൈസലിന്റെ ആവശ്യങ്ങള്‍?
ഓഫീസും വീടും ഒറ്റ വളപ്പില്‍ ആണ്. ഇതു തമ്മില്‍ യാതൊരു  ബന്ധവും ഉണ്ടാവരുതെന്ന് ആവശ്യപ്പെട്ടു.  അതുപോലെ ഒരു  കോമ്പിനേഷന്‍ ശൈലി മതി എന്നും പറഞ്ഞു.   മറ്റ് ആവശ്യങ്ങളൊന്നും മുന്നോട്ടു വച്ചില്ല.

ഈ ആവശ്യങ്ങളെ പൂര്‍ണ്ണമായി സാധിച്ചു നല്‍കാനായോ ?
തീര്‍ച്ചയായിട്ടും സാധിച്ചു.  ഓഫീസും വീടും വിവിധ ലെവലുകളിലാണ് ഡിസൈന്‍ ചെയ്തത്. 2600 സ്ക്വയര്‍ഫീറ്റിലാണ്  വീടിന്റെ പണി പൂര്‍ത്തിയാക്കിയത്. ആവശ്യങ്ങളേക്കാള്‍ അധികം സാധിച്ചു തന്നുവെന്ന് ഫൈസല്‍ തന്നെ പറഞ്ഞു.

വീടിന്റെ പ്രത്യേകതകള്‍ ?
വീട്ടിലെ എല്ലാ പ്രധാന സ്‌ഥലങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാനായിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതു വീടിനകത്തുള്ളവരുടെ മാനസികമായൊരു  ഐക്യത്തെകൂടി മുന്നില്‍ കണ്ടു കൊണ്ടാണ്. പടിവാതിലില്‍ നിന്നേ നടുമുറ്റം കാണാം. കാറ്റിനും, വെളിച്ചത്തിനും കയറി ഇറങ്ങിപ്പോകാനാവുന്ന രീതിയിലാണ് ഡിസൈനിങ്ങിന്റെ ഓരോ ഘട്ടവും ചെയ്തത്. പറ്റാവുന്ന ഇടങ്ങളിലെല്ലാം നല്ലപോലെ ഓപ്പണിങ്ങ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട്  വീടിനുള്ളില്‍ ചൂടു  കുറവാണ്.  ഈ വീടിന്റെ ഇന്റീരിയറും ഞാന്‍ തന്നെയാണ് ചെയ്തത്. പ്രധാന  മുറികളിലെല്ലാം ഗ്രാനൈറ്റാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്.

| Savitha Sijo

1 Comment

  1. sir, good works. i want sum architect plans

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.