Dream Home by Architect Manoj Kumar M

ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉള്ള പ്രോജക്‍ടാണ് ഏറ്റവും മനോഹരം എന്ന് ആര്‍ക്കിടെക്‍റ്റ് മനോജ് കുമാര്‍ എം കരുതുന്നു. അത്തരത്തില്‍ ഒന്നാണ് കാക്കനാട്ടെ ജോസഫ് ബിന്‍സി ദമ്പതികള്‍ക്കായി പണിത ഇരുനില വീട്.
ഇവിടെ നേരിടേണ്ടി വന്ന വെല്ലുവിളി?
പ്ളോട്ടിന്റെ ആകൃതിയായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. നീളത്തില്‍ കിടക്കുന്ന ഏഴുസെന്റു ഭൂമി. ആ പരിമിതിയില്‍ നിന്നു കൊണ്ട് ക്ലയന്റിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും സാധിക്കണം. അതുപോലെ പറഞ്ഞ ബജറ്റില്‍ എല്ലാ പണിയും തീരുകയും വേണം.
ആവശ്യങ്ങള്‍ എന്തൊക്കെ ആയിരുന്നു?
അവര്‍ക്ക് കൃത്യമായ ബജറ്റ് ഉണ്ടായിരുന്നു. അതില്‍ കൂടരുതെന്ന് ആദ്യമേ പറഞ്ഞു. ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കണം, മഴയുടെ സാന്നിധ്യം വേണം എന്നിങ്ങനെ ചില ആവശ്യങ്ങളും മുന്നോട്ടു വച്ചു.
വീടിന്റെ സൌകര്യങ്ങള്‍ ?
2814 സ്വക്വയര്‍ഫീറ്റില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ വീടാണിത്. സിറ്റൌട്ട്, ലിവിങ്ങ്, ഡൈനിങ്ങ്, നാല് ബഡ്റൂം, സ്‌റ്റോര്‍, വര്‍ക്ക്ഏരിയ, പോര്‍ച്ച്, വരാന്ത. സിറ്റൌട്ടിലും വരാന്തയിലും ഫ്ളോറിങ്ങിനായി ഗ്രാനൈറ്റും മറ്റു ഏരിയകളില്‍ വിട്രിഫൈഡ് ടൈലുമാണ് ഉപയോഗിച്ചത്. ഇന്റീരിയര്‍ തേക്കിലാണ് തീര്‍ത്തത്.
എന്തൊക്കെ പ്രത്യേകതകളാണ് ഈ വീടിനുള്ളത്?
എല്ലാ പ്രധാനമുറികളില്‍ നിന്നും നടുമുറ്റത്തേക്ക് നോട്ടമെത്തുന്ന രീതിയിലാണ് ഡിസൈന്‍. നടുമുറ്റത്ത് കൃത്രിമ മഴയ്‌ക്കുള്ള ക്രമീകരണം നല്‍കി. അതുകൊണ്ട് അകത്തളത്തില്‍ എപ്പോഴും മഴയുടെ സാന്നിധ്യമുണ്ട്. വെള്ളം ഒഴുകിപ്പോകുന്നതിനും മറ്റും സൌകര്യം ഒരുക്കി. വീടിന് ആകെ ചെലവായത് ഇരുപത്തിയെട്ട് ലക്ഷം രൂപ.
| Savitha Sijo


Hi,
From the above descriprion I am interested to have a look at this home, please provide me a completed picture as I am planning to make a house. If you have any agency in Thodupuzha/Muvattupuzha area please in touch.
please send Manojkumars contact adress and number