Dream Home by Architect Madan Mathew

Residence of Razack
പ്രകൃതിയുടെ തുടര്‍ച്ചയാണ് കളമശേരിയിലെ റസാഖിന്റെ ഈ വീട്. ഓരോ കോണും പ്രകൃതിയിലേക്കു തുറന്നിട്ടതു പോലെ എന്നാല്‍ തികച്ചും ആധുനികവും. തന്റെ പ്രിയ പ്രൊജക്‌ടിനെ കുറിച്ച് ആര്‍ക്കിടെക്‌ട് മദന്‍മാത്യു പറയുന്നു.
റസാഖിന്റെ ആവശ്യങ്ങള്‍ എന്തൊക്കെ ആയിരുന്നു?
തികച്ചും സാധാരണമായൊരു വീടായിരുന്നു ആവശ്യം. അവര്‍ അത്തരത്തിലൊരു ഡിസൈനാണു ആവശ്യപ്പെട്ടതും. എന്നാല്‍ എന്റെ താല്‌പര്യ പ്രകാരം അവര്‍ കണ്ടംപ്രറി ശൈലിയില്‍ പണിയാന്‍ സമ്മതിച്ചു. ബജറ്റ് പരിമിതമായിരുന്നു. അതുകൊണ്ടു തന്നെ ചെലവു കുറയ്‌ക്കാനും ചില മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി.
എന്തൊക്കെ സൗകര്യങ്ങള്‍ ഉള്ള വീടാണിത്?
223 സ്‌ക്വയര്‍ മീറ്ററില്‍ പണിതിട്ടുള്ള ഇവിടെ ലിവിങ്ങ്, ഡൈനിങ്ങ്, നാല് ബഡ്‌റൂം, കിച്ചന്‍ തുടങ്ങി ഒരു
സാധാരണ വീടിനു വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്.
ചെലവു കുറയ്‌ക്കാന്‍ എന്തു ചെയ്‌തു?
കണ്ടംപ്രറി ശൈലി ഉപയോഗിച്ചതു കൊണ്ടു തന്നെ വളരെയധികം ചെലവു കുറയ്‌ക്കാനായി. സാധാരണ വീടുകളില്‍ കണ്ടു വരുന്ന കട്‌ല ഇവിടെ ഉപയോഗിച്ചിട്ടില്ല. പ്രധാന വാതിലിനു മാത്രമേ ഇതു ചെയ്‌തിട്ടുള്ളു. ഈ ഇനത്തില്‍ വലിയൊരളവോളം ചെലവു കുറയ്‌ക്കാനായിട്ടുണ്ട്. അതുപോലെ സ്റ്റേര്‍കേസിന് കൈപ്പിടി വച്ചിട്ടില്ല. ഇതുകൊണ്ട് സുരക്ഷിതത്വപ്രശ്‌നങ്ങളൊന്നും വരുന്നുമില്ല.
എന്തൊക്കെ മറ്റു പ്രത്യേകതകളാണ് ഈ വീടിനുള്ളത്?
പ്രകൃതിയുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാനായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അകത്തളങ്ങളും ചുറ്റുപാടും തമ്മില്‍ വലിയ അകലം തോന്നുന്നില്ല. ഡൈനിങ്ങ് റൂമില്‍ നിന്നാല്‍ ഗാര്‍ഡന്‍ കാണാനാവും. അകത്തളങ്ങളിലെല്ലാം വിട്രിഫൈഡ് ടൈലാണ് ഫ്‌ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. തടിപ്പണികള്‍ക്കായി മഹാഗണിയും തേക്കുമാണ് നല്‍കിയിരിക്കുന്നത്.
Savitha Sijo





good