HOME

Architect Manoj Kumar M Speaks

Hotel Metropolitan

Hotel Metropolitan

“ഇക്കോഫ്രണ്ട്‌ലി ബില്‍ഡിങ്ങുകളോടാണ്  എനിക്കു താല്പര്യം. ഇപ്പോള്‍ ആളുകള്‍ ഇതിന്റെ ഗുണങ്ങളെ കുറിച്ചൊക്കെ ബോധവാന്മാരായി തുടങ്ങി. അതിനു  തെളിവാണല്ലോ ഇന്നത്തെ ഗ്രീന്‍ ബില്‍ഡിങ്ങുകളുടെ സാന്നിധ്യം.“ ആര്‍ക്കിടെക്‌ച്ചറിലെ പുത്തന്‍ പ്രവണതകളെ കുറിച്ചു പറയുകയാണ് ആര്‍ക്കിടെക്‍ട്  മനോജ്‌ കുമാര്‍ എം.

എന്തൊക്കെ പ്രോജക്‍ടുകളാണ് ചെയ്യുന്നത്?
വീടുകള്‍, ബാങ്കുകള്‍, ഓഫീസുകള്‍, അപ്പാര്‍ട്ടുമെന്റ്സ്, ഇവയുടെ ഇന്റീരിയര്‍ തുടങ്ങിയവയൊക്കെയാണു വര്‍ക്കുകള്‍.

എന്താണ് ആര്‍ക്കിടെക്‌ച്ചറിലെ ഏറ്റവും പുതിയ പ്രവണത?
കണ്ടംപ്രറി  ശൈലിയാണ് ഏറ്റവും പുതിയ പ്രവണത.  ആളുകള്‍ പൂര്‍ണമായും ഈ ശൈലിയോടു യോജിച്ചു കഴിഞ്ഞു. നിരവധി ആളുകള്‍ ഈ ശൈലിയില്‍ വീടു പണിയണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വരുന്നുണ്ട്. മരപ്പണിക്കും  മറ്റുമുള്ള  സമയവും പണവും ലാഭം, അലങ്കാരത്തിനു പണം മുടക്കേണ്ടി വരുന്നില്ല,  ഇതൊക്കെയാണു പ്രധാന നേട്ടങ്ങള്‍. ഫ്ളാറ്റുകളിലൊക്കെ കണ്ടംപ്രറി  ശൈലി തുടരുന്നതാണ് നല്ലത്. കാരണം സ്ഥലക്കുറവ് എന്ന പ്രധാന പ്രശ്നം പരിഹരിക്കപ്പെടും.

Architect Manoj Kumar M

Architect Manoj Kumar M

ഏറ്റവും കൂടുതല്‍ അംഗീകാരം നേടിത്തന്ന പ്രോജക്ട് ഏതാണ്?
എറണാകുളത്തു ചെയ്ത ദുബായ്‌പോര്‍ട്ട് ഓഫീസിന്റെ വര്‍ക്ക്.

എന്തായിരുന്നു ഈ വര്‍ക്കിന്റെ പ്രത്യേകത?
വര്‍ക്കിലുണ്ടായിരുന്ന സ്വാതന്ത്ര്യം  തന്നെയാണ് എടുത്തു പറയേണ്ടത്. ഓഫീസിന്റെ ഇന്റീരിയറാണ്  ചെയ്തത്. ആധുനിക ശൈലിയും മെറ്റീരിയല്‍സുമൊക്കെയാണ് ഉപയോഗിച്ചത്.

പ്രധാന പ്രോജക്ടുകള്‍ ഏതൊക്കെയാണ്?
ഇപ്പോഴുള്ള പ്രധാന പ്രോജക്ട് കൊച്ചിയിലെ ബ്ളൂസ്‌റ്റാര്‍ ഓഫീസിന്റെ ഇന്റീരിയറാണ്. കൂടാതെ നിരവധി വീടുകളുടെ വര്‍ക്കുകളും ചെയ്തു വരുന്നു.

ആര്‍ക്കിടെക്‌ച്ചറിലെ ഏറ്റവും വലിയ പോരായ്മ എന്താണ്?
അടുത്ത കാലത്തായി ആളുകള്‍ വാസ്തുവിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. വാസ്‌തുവിലുള്ള അമിത ശ്രദ്‌ധ ഡിസൈനിങ്ങില്‍ പ്രശ്നം വരുത്താറുണ്ട്. എന്നാല്‍ എപ്പോഴും ഇങ്ങനെ ഉണ്ടാകാറില്ല. അറിവില്ലാത്ത ചില ആളുകളുടെ കയ്യില്‍ എത്തിപ്പെടുമ്പോഴാണ് ഇത്തരം കുഴപ്പം.

വാസ്തു നിയമങ്ങള്‍ അനുസരിച്ച് വര്‍ക്ക് ചെയ്തു കൊടുക്കാറുണ്ടോ?
ഉണ്ട്, ക്ലയന്റ്  ആവശ്യപ്പെട്ടാല്‍ ചെയ്യാതെ പറ്റില്ലല്ലോ. കിച്ചണും ബഡ്റൂമുമെല്ലാം  സ്വാഭാവികമായും വാസ്തുവിന് വിഘാതം വരാത്ത രീതിയില്‍ തന്നെയാവും  ചെയ്യുക. മോഡുലാര്‍ കിച്ചണും മറ്റും ഈ രീതിയില്‍ തന്നെ ഡിസൈന്‍ ചെയ്യപ്പെട്ടവയാണ്.

പഠനവും പരിശീലനവുമൊക്കെ എവിടെയായിരുന്നു?
1989-ബാച്ചില്‍ കോഴിക്കോട് എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്നും ബിആര്‍ക്ക് പാസായി. തുടര്‍ന്ന്  എറണാകുളത്ത് ഇല്യൂഷന്‍സ് എന്ന സ്വന്തം സ്ഥാപനം ആരംഭിച്ചു.

 

| Savitha Sijo

1 Comment

  1. very nice

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.