HOME

Vaasthu: വീടിനു നിറമേകുമ്പോള്‍

Home designed by Architect Binesh Balagopalan

Home designed by Architect Binesh Balagopalan

ഭംഗിയുള്ള വീടിന് അവശ്യഘടകമാണ് വൃത്തിയായി പെയ്‌ന്റ് ചെയ്‌ത ചുമരുകള്‍. വാസ്‌തുശാസ്‌ത്രപ്രകാരം വീടിനു നല്‍കാവുന്ന ഏറ്റവും അനുയോജ്യമായ നിറം വെള്ളയാണ്. വാസ്‌തു ആചാര്യന്മാര്‍ വീടിന് സൌധം എന്നു പേരിട്ടതു തന്നെ ഇവയുടെ വെള്ളനിറം കാരണമാണ്. സൌധം എന്ന വാക്കിന്റെ അര്‍ഥം സുധ (അമൃത്, കുമ്മായം)  കൊണ്ട് വെളുപ്പിച്ചത് എന്നാ‍ണ്.

എന്നാല്‍ ചുമരുകള്‍ക്ക് വെള്ളനിറം നല്‍കിയാല്‍ അവയുടെ ശുചിത്വം കാത്തുസൂക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. മഴയും വെയിലും പൊടിയുമേറ്റ് മങ്ങലേല്‍ക്കുന്ന ചുമരുകള്‍ എല്ലാ വര്‍ഷവും പൂശി വെളുപ്പിക്കേണ്ടിവരും.

വെള്ള കഴിഞ്ഞാല്‍ ഏറ്റവും പറ്റിയ നിറം പച്ചയോ അനുബന്ധ നിറങ്ങളോ ആണ്. പച്ച നിറം വളര്‍ച്ചയുടെ – പ്രത്യാശയുടെ പ്രതീകമാണ്. പഠനമുറികള്‍, ഓഫീസ് മുറികള്‍, ഭക്ഷണമുറി എന്നിവയ്‌ക്ക് ഇതിലും യോജിച്ച നിറമില്ല.

മൂന്നാം സ്‌ഥാനത്തുള്ള നിറം നീലയാണ്. കിടപ്പുമുറിക്ക് നീല വര്‍ണം കൊടുത്താല്‍ നല്ല ഉറക്കവും മനസമാധാനവും ഉറപ്പാക്കാം. നെഗറ്റീവ് രക്‍തഗ്രൂപ്പ് ഉള്ളവരുടെ കിടപ്പറയുടെ നിറം നിശ്‌ചയമായും നീലയാക്കണം. മാനസികരോഗമുള്ളവരുടെ മുറികളും നീലനിറം പൂശണം. ചുവപ്പും മഞ്ഞയുമാണ് വീടിന് അടിക്കാന്‍ പാടില്ലാത്ത നിറങ്ങള്‍. മഞ്ഞ നിറം മുറിയുടെ ചൂടു കൂട്ടും, അതു കൊണ്ട്  തണുപ്പ് രാജ്യങ്ങളില്‍  മഞ്ഞ നിറം ഉപയോഗിക്കാം. വീടിന്റെ പുറംഭിത്തിയില്‍ ഏതു നിറവും അടിക്കാമെങ്കിലും അള്‍ട്രാവയലറ്റ് രശമികളെ ആകര്‍ഷിക്കുന്ന നിറം പൂശാത്തതാണ് നല്ലത്.

ചുമരുകള്‍ പുട്ടിയിട്ട് മിനുസപ്പെടുത്തുന്നത് ഇന്നത്തെ സ്‌റ്റൈല്‍ ആണ്. എന്നാല്‍ പരുക്കന്‍ ഭിത്തികളാണ് ആരോഗ്യകരം. മിനുസമുള്ള ഭിത്തിയില്‍ ചെന്നുമുട്ടുന്ന ശബ്‌ദതരംഗകമ്പനം പ്രതിഫലിച്ച് വീണ്ടും കമ്പനങ്ങള്‍ ഉണ്ടാകുന്നത് വീട്ടില്‍ താമസിക്കുന്നവര്‍ക്ക് അസ്വസ്‌ഥതയുണ്ടാക്കും. ഇത് രോഗങ്ങള്‍ക്കും കാരണമാകാം.

| Sakunthala Menon

MORE: ,

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.