AC and Alex Cyriac

.
ലീല ഐ.ടി പാര്‍ക്ക്, ടെക്നോപാര്‍ക്ക്, നെസ്‌റ്റ് തിരുവനന്തപുരം, ലെ മെറീഡിയന്‍, ശ്രീചിത്തിര ഹോസ്പ്പിറ്റല്‍, ശീമാട്ടി, ആലുക്കാസ്… ഒറ്റ നോട്ടത്തില്‍ പരസ്പരം ഒരു ബന്ധവുമില്ലാത്ത സ്ഥാപനങ്ങള്‍. എന്നാല്‍, ഇവയ്ക്കെല്ലാം പൊതുവായി ഒന്നുണ്ട്; അലക്സ് സിറിയക് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ ‘തണുപ്പിക്കുന്ന’ ഇടപെടല്‍! കേരളത്തിലെ എയര്‍കണ്ടീഷനിങ്ങ് സേവനമേഖലയിലെ ‘പുലി’കളാണ് അലക്സ് സിറിയക് എന്ന എന്‍ജിനീയറുടെ ഈ സേവനസംഘം. അലക്സ് സിറിയക് സംസാരിക്കുന്നു:
എന്താണ് എയര്‍കണ്ടീഷനിങ് ആന്‍ഡ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടണ്‍സിയുടെ ലക്ഷ്യം?
ബില്‍ഡിങ്ങിന്റെ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് വര്‍ക്കുകളാണ് ഞങ്ങള്‍ ചെയ്യുന്നത്. നല്ലതും ചീത്തയും തെരഞ്ഞെടുക്കാന്‍ ക്ലയന്റിനെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ചുമതല.
ഒരു കോണ്‍ട്രാക്ടറില്‍ നിന്നും കൂടുതലായി എന്തു സേവനമാണ് നിങ്ങള്‍ ചെയ്യുന്നത്?
ഒരു കോണ്‍ട്രാക്ടറെ സംബന്ധിച്ച് അനുഭവസമ്പത്തിന്റെ കുറവ്, ഈ ഫീല്‍ഡിനെ കുറിച്ച് ആഴത്തിലുളള അറിവിന്റെ അപര്യാപ്തത എന്നിങ്ങനെ പല പോരായ്മകള്‍ ഉണ്ടാകാം. ഞങ്ങള്‍ക്ക് വളരെ കാലത്തെ പരിചയവും ഇതിനെ കുറിച്ചുള്ള അറിവുമുണ്ട്. പല നല്ല കമ്പനികളുമായി നേരിട്ട് ബന്ധമുണ്ട്. ഇത് നല്ലത് തെരഞ്ഞെടുക്കാന്‍ വളരെയധികം സഹായിക്കും.
ഇതിന്റെ നടപടി ക്രമങ്ങളെ കുറിച്ചൊന്ന് പറയാമോ?
ഓണറിന്റെ ബജറ്റനുസരിച്ചാണ് ഡിസൈനിങ്ങും മറ്റു കാര്യങ്ങളും തീരുമാനിക്കുന്നത്. ഇതനുസരിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കും. അതിനു ശേഷം ഉടമസ്ഥനുമായി ചര്‍ച്ച ചെയ്യും. എത്ര രൂപയാകുമെന്ന് അവരെ ധരിപ്പിക്കും. ഓരോ കമ്പനിയുടേയും നല്ലതും ചീത്തയും എന്തൊക്കെയാണെന്നവരെ ബോധ്യപ്പെടുത്തും. ഞങ്ങളുടെ നേതൃത്വത്തില്‍ ടെന്‍ഡര്‍ വിളിക്കുകയും ഏതെങ്കിലും നല്ല കമ്പനിയില്‍ നിന്നും അവശ്യമായ മെറ്റീരിയലുകള്‍ എടുക്കുകയും ചെയ്യും. നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പണി പൂര്‍ത്തിയായിരിക്കും.
ഉടമ നിങ്ങളെ നേരിട്ട് ഏല്‍പ്പിക്കുകയാണോ ചെയ്യേണ്ടത്?
ഉടമ നേരിട്ടോ ആര്‍ക്കിടെക്‍റ്റ്സോ ഏല്‍പ്പിക്കാറുണ്ട്.

Alex Cyriac
എന്തൊക്കെ പ്രൊജക്സാണ് കൂടുതലായി ചെയ്യാറുള്ളത്?
ഇന്റര്‍നാഷണല്‍ എയര്‍പോട്ട്, ടെക്നോപാര്‍ക്കുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, ഡീലക്സ് ഹോട്ടലുകള്‍, കടകള്‍ എന്നിങ്ങനെ നിരവധി പ്രൊജക്ടുകള്‍ ചെയ്തു വരുന്നുണ്ട്.
എത്ര വര്‍ഷമായി ഈ രംഗത്തെത്തിയിട്ട്?
പഠനത്തിനു ശേഷം ബ്ളൂസ്ററാര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. 1985-ലാണ് സ്വന്തമായി സ്ഥാപനം തുടങ്ങുന്നത്. ഇന്നിപ്പോള്‍ മേജര്‍ വര്‍ക്കുകളെല്ലാം ചെയ്യുന്നത് ഞങ്ങളാണ്.
Alex Cyriac
Air conditioning and Engineering Consultant
House No:29/15, B-2nd Line, New Toc-h School road, Vyttila, Cochin-19
Phone: 0484-2307890
| Savitha Sijo

