Interview: Architect Anuj Gopakumar

Anuj Gopakumar
“ഐഡിയയാണ് പരമപ്രധാനം. ആര്‍ക്കിടെക്‍റ്റിന് ഐഡിയ ഉണ്ടെങ്കിലേ ഒരു ക്ലൈന്റിന്റെ മനസ്സിലുള്ള വീട് ഭംഗിയായി പൂര്‍ത്തീകരിക്കാനാകൂ.“ ആര്‍ക്കിടെക്‍റ്റ് അനുജ് ഗോപകുമാറിന്റേതാണ് ഈ അഭിപ്രായം.
കൊല്ലം ടി. കെ. എം എഞ്ചിനീയറിംഗ് കോളജില്‍ നിന്നും ആര്‍ക്കിടെക്‍ച്ചറില്‍ ബിരുദം നേടിയ അനുജ് പ്രശസ്‌ത ആര്‍ക്കിടെക്‍റ്റ് ചാള്‍സ് കൊറയയുമൊത്ത് മുംബൈയില്‍ പരിശീലനം നേടിയ ശേഷമാണ് ആര്‍ക്കിടെക്‍റ്റായ പിതാവ് എസ് ഗോപകുമാറിന്റെ കുമാര്‍ഗ്രൂപ്പില്‍ എത്തുന്നത്.
റെസിഡന്‍ഷ്യല്‍, കമേഴ്‌സ്യല്‍ ബില്‍ഡിങ്ങ്‌സ് ഇവയില്‍ ഏതാണ് കൂടുതല്‍ ചെയ്യുന്നത് ?
കമേഴ്‌സ്യല്‍ ബില്‍ഡിങ്ങ്സ്, വീടുകള്‍, റിസോര്‍ട്ട്സ്, ഹോട്ടല്‍സ്, ഇന്റീരിയര്‍ എല്ലാം ചെയ്യുന്നുണ്ട്.
അപ്പാര്‍ട്ട്മെന്റുകളെയും റെസിഡന്‍ഷ്യല്‍ പ്രൊജക്‍ടുകളെയും താരതമ്യപ്പെടുത്താമോ?
ഇതിനു രണ്ടിനും രൂപകല്പനയ്ക്ക് വേണ്ടി വരുന്ന സമയം ഒരു പോലെയാണ്. മാനസികമായ കാര്യങ്ങളിലെ വ്യത്യാസം വരുന്നുള്ളൂ. വീടുകളാകുമ്പോള്‍ ആ പ്രൊജക്‍ടുമായി ഒന്നു കൂടി അടുപ്പം തോന്നും. ക്ലൈന്റിന്റെ ഭാഗത്തു നിന്നും എപ്പോഴും മേല്‍നോട്ടമുണ്ടാകും. അപ്പാര്‍ട്ട്‌മെന്റുകള്‍ക്കാണെങ്കില്‍ ക്ലൈന്റ് ആരെന്നത് അപ്രസക്‍തമാണ്. ഒരാള്‍ നിര്‍മിച്ച് മറ്റൊരാള്‍ക്കു നല്‍കുന്നതാണല്ലോ അത്.
ഏതുതരം പ്രൊജക്‍ടുകള്‍ ചെയ്യുമ്പോഴാണ് കൂടുതല്‍ സംതൃപ്‌തി കിട്ടാറുള്ളത് ?
സംശയമെന്ത്, വീടുകള്‍ ചെയ്യുമ്പോള്‍. അതുപോലെ ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്യുന്നതും താല്പര്യമുള്ളതാണ്.
ഇന്റീരിയറില്‍ കൂടുതല്‍ താല്പര്യം തോന്നാന്‍ കാരണം?
ഇന്റീരിയര്‍ ചെയ്യുമ്പോള്‍ സാധ്യതകള്‍ അനന്തമാണ്. വീട്, ലക്ഷ്വറി ഹോട്ടല്‍സ്, ബിസിനസ് ഹോട്ടല്‍സ് ഇവയ്‌ക്കൊക്കെ ഞാന്‍ ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്യാറുണ്ട്.
വീട്, ലക്ഷ്വറി ഹോട്ടല്‍സ്, ബിസിനസ് ഹോട്ടല്‍സ് , ഇവയുടെ ഇന്റീരിയര്‍ തീം ഒന്നു പറയാമോ?
വീടിനിപ്പോള്‍ കണ്ടംപററി സ്‌റ്റൈലാണ് ഉപയോഗിച്ചു വരുന്നത്. അതായത്, ഇതില്‍ സ്‌പേസിനാണ് കൂടുതല്‍ പ്രാധാന്യം. ഫര്‍ണിച്ചറും അലങ്കാര വസ്‌തുക്കളും കുറച്ച് സ്‌പേസ് കൂട്ടുക. അതു പോലെ ഉപയോഗിക്കുന്ന പെയിന്റുകളിലും വ്യത്യാസം വന്നിട്ടുണ്ട്. കളര്‍ഫുള്‍ ആന്‍ഡ് വൈബ്രന്‍ഡ് തീമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ലക്ഷ്വറി ഹോട്ടല്‍സില്‍ ലൈറ്റിംഗിനും പെയിന്റിങ്ങിനും നല്ല പ്രാധാന്യമുണ്ട്. ഫ്ലോറിങ്ങൊക്കെ ഇറ്റാലിയന്‍ ടൈല്‍സ് പോലുള്ളവ കൊണ്ടാകും. അവിടെ വരുന്നവരുടെ ടേസ്‌റ്റും കണക്കിലെടുക്കണം. ബിസിനസ് ഹോട്ടല്‍സില്‍ തികച്ചും റിലാക്‍സേഷന്‍ തരുന്ന ഇന്റീരിയറാകണം.
എന്തെങ്കിലും ഡ്രീം പ്രൊജക്‍ടുണ്ടോ?
ഉണ്ട്, എന്റെ സ്വന്തം വീട് പണിയുന്നത്. ഇവിടെ എന്റെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗിക്കാനാകും. മറ്റാരുടെയും ഇടപെടലുകള്‍ ഉണ്ടാവില്ലല്ലോ. ഇതൊരു സ്വപ്‌നമായി മനസ്സില്‍ സൂക്ഷിക്കുന്നു. അതു പോലെ ഒരു വണ്ടര്‍ഫുള്‍ റിസോര്‍ട്ട് ചെയ്യണമെന്നതും.
പ്രധാന പ്രൊജക്‍ടുകള്‍ ?
സഹാറ സിറ്റി 1000 യൂണിറ്റ് അപ്പാര്‍ട്ട്മെന്റ്, കെന്റിന്റെ ഇല്ലം, നാലുകെട്ട്, വില്ലാസ്, പി വി എസ് മാള്‍ എന്നിങ്ങനെ ഒത്തിരി പ്രൊജക്‍ടുകള്‍ തുടരുന്നുണ്ട്.
Architect Anuj Gopakumar
Kumar Group Total Designers, 38/265, Karshaka Road, Kochi – 16
Phone: +91 484 2322645 / 646 | Fax: +91 484 2322760
Email: kochi@kumargroup.org
www.kumargroup.org
| Savitha Sijo

