Vaasthu: നാലുകെട്ടിലെ മുറികളുടെ സ്ഥാനം
നാലുകെട്ടും നടുമുറ്റവും തിരിച്ചു വരുന്ന കാലമാണിത്. ചെറിയ പ്ലോട്ടില്‍ വീടു വയ്ക്കുന്നവര്‍ പോലും നടുമുറ്റം വേണമെന്ന് വാശിപിടിക്കുന്ന കാലം. അതിനാല്‍ നാലുകെട്ടുകളുടെ വാസ്തുശാസ്ത്രം നോക്കാം.

.
നാലു ദിക്കുകളാണ് ഭൂമിക്കുള്ളത്. തെക്ക്, കിഴക്ക്, വടക്ക്, പടിഞ്ഞാറ്. വടക്കോട്ട് ദര്‍ശനമായി തെക്കു ഭാഗത്തു നിര്‍മിക്കുന്നതാണ് തെക്കിനി. പടിഞ്ഞാട്ട് ദര്‍ശനമായി കിഴക്കു ഭാഗത്തു നിര്‍മിക്കുന്നതാണ് കിഴക്കിനി. കിഴക്കു ദര്‍ശനമായി പടിഞ്ഞാറു വശത്തു നിര്‍മിക്കുന്നതാണ് പടിഞ്ഞാറ്റിനി. തെക്കു ദര്‍ശനമായി വടക്ക് നിര്‍മിക്കുന്നതാണ് വടക്കിനി. ഇവ നാലും നടുമുറ്റവും ചേര്‍ന്നാല്‍ നാലുകെട്ടായി.
പഠനമുറിയും അതിഥികള്‍കുള്ള മുറിയും ധനം സൂക്ഷിക്കുന്ന മുറിയും തെക്കിനിയില്‍ നിര്‍മിക്കുന്നതാണ് ഉത്തമം. വടക്കിനി സുഖാലയമാണ്. മാനസികവും ശാരീരികവുമായ എല്ലാ സുഖങ്ങള്‍ക്കും ഉപയോഗിക്കാവുന്ന മുറികള്‍ ഇവിടെ പണിയാം. ഭക്ഷണം കഴിക്കാനുള്ള മുറിയും പൂജാമുറിയും കിടപ്പുമുറിയും ഇവിടെയാകാം. പടിഞ്ഞാറ്റിനി ധാന്യം സൂക്ഷിക്കാന്‍ ഉപയോഗിക്കാം. കിഴക്കിനിയില്‍ അടുക്കള നിര്‍മ്മിക്കാം. അതിഥികളെ സ്വീകരിക്കാന്‍ തെക്കിനിയും പടിഞ്ഞാറ്റിനിയും ഉപയോഗിക്കാം.
കിഴക്കോ തെക്കോ ഭാഗങ്ങളിലുള്ള മുറികള്‍ പൂജാമുറിയായി ഉപയോഗിക്കുമ്പോള്‍ ഫോട്ടോകളും ശില്പങ്ങളും മറ്റും കിഴക്കു ഭിത്തിയില്‍ പടിഞ്ഞാട്ട് ദര്‍ശനമായി വയ്ക്കണം. പടിഞ്ഞാറ്, വടക്ക് ഭാഗത്തെ മുറികളാണ് പൂജാമുറിയാക്കുന്നതെങ്കില്‍ ഫോട്ടോകളും ശില്പങ്ങളും മറ്റും പടിഞ്ഞാറെ ഭിത്തിയില്‍ കിഴക്കോട്ട് തിരിച്ചുവയ്ക്കണം. കിണര്‍ വടക്ക് ഭാഗത്തോ കിഴക്കു ഭാഗത്തോ ആണ് ഉത്തമം.
| Sakunthala Menon


hi
what is vasthu
i am planning to make a home in kerala style nalukettu single story model. can u send some plans with cost if the house is 4 bedroom let me know about the plans in nadumuttam style also