HOME

Housing Loan: ഇതാ സുവര്‍ണാവസരം

ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്ന് ഭവനനിര്‍മാണ മേഖലയ്ക്ക് ഒരു അപ്രതീക്ഷിത ആശ്വാസം. വീട് വയ്ക്കാന്‍ കാത്തിരുന്നവര്‍ക്ക് വീണു കിട്ടിയ സുവര്‍ണ്ണാവസരം. കുതിച്ചു കയറികൊണ്ടിരുന്ന പലിശ നിരക്കു കുത്തനെ കുറഞ്ഞിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിനു നന്ദി പറഞ്ഞുകൊണ്ടു തുടങ്ങാം; ധനക്കാര്യം മറ്റാരും കയ്യിട്ടുവാരാതെ സ്വയം കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രിക്കും ഉദ്ദിഷ്‌‌ടകാര്യത്തിന് ഉപകാര സ്മരണ!
ഇനി കാര്യത്തിലേക്കു കടക്കാം. 14 ശതമാനത്തിനു മുകളിലായിരുന്ന പലിശനിരക്ക് കുത്തനെ താഴെ

.

.

എത്തിയിരിക്കുകയാണ്; കമുകിലിരുന്നവന്‍ കൈ വിട്ടതു പോലെ! :)
പൊതുമേഖലാ ബാങ്കുകളാണ് പലിശ കുറച്ചിരിക്കുന്നത്. 5 ലക്ഷം രൂപ വരെയുള്ള വായ്പക്ക് 8.5 ശതമാനവും 5 മുതല്‍ 20 ലക്ഷം രൂപ വരെയുള്ള വായ്പക്ക് 9.25 ശതമാനവും. 20 ലക്ഷം രൂപ വരെയുള്ള വായ്പക്ക് പ്രൊസസ്സിങ് ചാര്‍ജ്ജ് ഈടാക്കുകയില്ല. ഓര്‍ക്കുക-2009 ജൂണ്‍ വരെ മാത്രമാണ് ഈ ആനുകൂല്യം. മറ്റൊന്നു കൂടി. കാലാവധി തീരും മുന്‍പു വായ്പ തിരിച്ചടച്ചാലുള്ള പിഴ ഈടാക്കുകയുമില്ല. ( സ്വകാര്യ ബാങ്കുകള്‍ തുടക്കമിട്ട ഈ പിഴച്ച നിയമം കുഴിച്ചുമൂടേണ്ട കാലം എന്നേ കഴിഞ്ഞു.) വീട് വയ്ക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ നല്ലൊരു അവസരം ഇനി ഉടനെയൊന്നും കിട്ടില്ല. പ്രത്യേകം ശ്രദ്ധിക്കുക: പൊതുമേഖലാ ബാങ്കുകള്‍ മാത്രമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഇനി മറ്റു ഭവന വായ്പ സ്ഥാപനങ്ങളുടെ കാര്യം പരിശോധിക്കാം.
എല്‍. ഐ. സി. യില്‍ നിന്നേ ലോണ്‍ എടുക്കൂ എന്നുള്ളവര്‍ക്കു അങ്ങനെ തന്നെ ചെയ്യാം. അവരും വായ്പ കുറച്ചിട്ടുണ്ട്. പക്ഷെ ഒരു കാര്യം: 5 ലക്ഷം രൂപ വരെയുള്ള വായ്പക്ക് 9.25 ശതമാനവും 5 മുതല്‍ 20 ലക്ഷം രൂപ വരെയുള്ള വായ്പക്ക് 9.25 ശതമാനവും കൊടുക്കണം.
ഇതൊക്കെയാണങ്കിലും, എച്ച്. ഡി. എഫ്. സി. , ഐ. സി. ഐ. സി. ഐ ബാങ്ക് സ്വകാര്യ സ്ഥാപനങ്ങളൊന്നും ഈ നിലവാരത്തിലേക്ക് പലിശനിരക്ക് താഴ്‌ത്തിയിട്ടില്ല. 5 ലക്ഷം രൂപ വരെയുള്ള വായ്പക്ക് 10.25 ശതമാനമാണ് എച്ച്. ഡി. എഫ്. സി. യുടെ പലിശ. (എച്ച്. ഡി. എഫ്. സി. ഒരു സര്‍ക്കാര്‍ കോര്‍പ്പറേഷനാണ് എന്നു കരുതുന്ന ധാരാളം പേര്‍ നമ്മുടെ നാട്ടിലുണ്ട്. ഭവന വായ്പാ രംഗത്തെ മുമ്പന്മാരായ അവരുടെ ഉടമസ്ഥര്‍ ഒന്നാന്തരം മാര്‍വാഡി പലിശക്കാരാണ്! )

| Devan Nair

Bookmark and Share Subscribe Email This
MORE:

2 Comments

  1. Very informative. My friend is a client of HDFC. She advised me, never take home loan from HDFC. They have hidden charges like incidental charges, which they will never disclose to new customers. She advised me to take home loan from public sector banks.( U to recommends). She says HDFC is a BLOOD bank, sucking blood of customers. i will opt public sector banks. Thanks vaasthulekha, for unique infos, which will never appear in mags published by big groups.

  2. Very informative.Try to include some more details of Chinese FengShui as well.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.