HOME

Interview: Architect K P Nileena

.

.

നാലുകെട്ട് ശൈലിയിലുള്ള വീടുകളാണ് ആര്‍ക്കിടെക്‍റ്റ് കെ പി നിലീനയുടെ സ്‌പെഷ്യാലിറ്റി. ‘പൂര്‍ണമായും പഴമയെ കൂട്ടുപിടിച്ച് ഇക്കാലത്ത് നാലുകെട്ട് തീര്‍ക്കാനാവില്ല. അപ്പോള്‍ അതിനു പ്രതിവിധികളാ‍ണ് കണ്ടെത്തേണ്ടത്. അല്ലാതെ വേണ്ടെന്ന് വയ്‌ക്കുകയല്ല. മോഡേണായ, അതേസമയം പഴയ നാലുകെട്ടുകളെ ഓര്‍മിപ്പിക്കുന്ന വീടുകള്‍ ചെയ്യുക.’ നിലീന പറയുന്നു.

അടുത്ത കാലത്ത് വണ്ടൂരിലുള്ള ഹരിഹരനു വേണ്ടി പണിത നാലുകെട്ട് സ്‌റ്റൈല്‍ വീട് ഏറെ ശ്രദ്ധേയമായി. ധാരാളം മോഡേണ്‍ വീടുകളും ഒരുക്കിയിട്ടുള്ള നിലീനയ്‌ക്ക് റെസിഡന്‍ഷ്യല്‍ പ്രൊജക്‍ടുകളാണ് താത്‌പര്യം.

1983-ല്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ നിന്നും ബി- ആര്‍ക്ക് പാസായി. തൃശൂരില്‍ സി എസ് മേനോന്റെ കൂടെയും കോഴിക്കോട് എന്‍ എം സലിം അസോസിയേറ്റ്‌സിലും ഏറെ നാള്‍ പരിശീലനത്തിനു ശേഷം ‘രൂപകല്‍‌പന’ എന്ന സ്വന്തം സ്‌ഥാപനം ആരംഭിച്ചു.

ഇപ്പോഴത്തെ കാലാവസ്‌ഥയ്‌ക്ക് കേരളത്തില്‍ ഏതു സ്‌റ്റൈല്‍ വീടുകള്‍ വയ്‌ക്കണം?
ഇപ്പോഴത്തെ നമ്മുടെ കാലാവസ്‌ഥ പ്രവചനാതീതമാണ്. ഇന്നു പൊതുവേ കണ്ടു വരുന്ന പ്രവണത എല്ലാം അടച്ചുപൂട്ടുക എന്നതാണ്. അതൊഴിവാക്കണം. മാക്‍സിമം ഓപ്പണ്‍ സ്‌പേസ് നല്‍കി വേണം വീടു നിര്‍മിക്കാന്‍. അതു പോലെ എത്ര മാത്രം പ്രകാശം അകത്തേക്ക് കടത്തിവിടാന്‍ സാധിക്കുന്നോ അത്രയും നന്ന്.

K P Nileena

K P Nileena

ആര്‍ക്കിടെക്‍ച്ചറില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് എന്തിനാണ്?
ഇനിയുള്ള കാലഘട്ടം ഊര്‍ജ പ്രതിസന്ധിയുടേതാണ്. അതിനെ മുന്നില്‍ കണ്ടു വേണം നാം ഓരോ കെട്ടിടവും പണിതുയര്‍ത്താന്‍. മിനിമലിസം എന്നതാണ് എന്റെ തിയറി. അതു പോലെ സ്‌പേസ് അറേഞ്ച്മെന്റ് പ്രധാനമാണ്. കുറെ കാലത്തെ കൂടി മുന്നോട്ട് കണ്ടു വേണം ഓരോ വീടും നിര്‍മിക്കാന്‍.

ശ്രദ്ധേയമായ പ്രൊജക്‍ടുകള്‍ ഏതൊക്കെ?
ഒറ്റപ്പാലം ആയുര്‍വേദ ഹോസ്‌പിറ്റല്‍, സ്വാതി കലാകേന്ദ്രം പിന്നെ നിരവധി റെസിഡന്‍ഷ്യല്‍ പ്രൊജക്‍ടുകളും.

K P Nileena
Roopakalpana, Arakkinar, Kozhikode-2
Phone: 9895166416

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.