Trendy Gates
വീടിന്റെയും വീട്ടുകാരുടെയും ഗ്ലാമര്‍ വഴിയെ പോകുന്നവരെ പോലും അറിയിക്കും ഇന്നത്തെ സുന്ദരന്‍ ഗേറ്റുകള്‍. വീട് ഡിസൈന്‍ ചെയ്യുന്നതിനൊപ്പം ആര്‍ക്കിടെക്‍റ്റ് ഗേറ്റിന്റെ ഡിസൈന്‍ കൂടി നല്‍കുന്നതിനാല്‍ ഓരോ ഗേറ്റിനുമുണ്ടാകും ഒരു ഐഡന്റിറ്റി; അതു മാത്രമല്ല വീടുമായി ഗേറ്റ് നന്നായി ഇണങ്ങി ചേരുകയും ചെയ്യും.
പണ്ട് ഗേറ്റ് നിര്‍മിക്കാന്‍ ഇരുമ്പ് മാത്രമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് ഭാരം തീരെ കുറഞ്ഞ അലുമിനിയം അലോയ് ഗേറ്റുകളുമുണ്ട്. കാസ്‌റ്റ് അയണ്‍ ഗേറ്റുകളാണ് മറ്റൊരു പുതുമ. ഈ ഗേറ്റുകള്‍ തുരുമ്പെടുക്കില്ല, പക്ഷേ ഇരുമ്പ് ഗേറ്റിന്റെ ഇരട്ടി വിലയാകും. ചക്രങ്ങളില്‍ ഘടിപ്പിക്കുന്ന സ്ലൈഡിംഗ് ഗേറ്റുകള്‍ സ്‌ഥാപിക്കുന്നവരുമുണ്ട്. വളരെ കുറച്ച് സ്‌ഥലമുള്ളവര്‍ക്ക് ഈ ഗേറ്റ് നല്ല ചോയിസാണ്.
റിമോട്ട് ഗേറ്റുകളാണ് വിപണിയിലെ പുത്തന്‍ ട്രെന്‍ഡ്. വീട്ടിലിരുന്ന് ഗേറ്റിലെത്തിയ ആളെ തിരിച്ചറിഞ്ഞ ശേഷം റിമോട്ട് കൊണ്ട് തുറക്കാവുന്ന ഗേറ്റുകള്‍. പുറത്തു പോയി വരുമ്പോള്‍ ഗേറ്റ് തുറക്കാനും റിമോട്ട് ഉപയോഗിച്ചാല്‍ മതി. അടഞ്ഞ ഗേറ്റ് ആരെങ്കിലും ചാടി കടക്കാന്‍ ശ്രമിച്ചാല്‍ ഉച്ചത്തില്‍ അലാം മുഴങ്ങും. ഫ്ലാറ്റുകളില്‍ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ബോണ്‍ബാരി ഗേറ്റുകള്‍ ഇന്ന് സാധാരണമാണ്. റെയില്‍വേറ്റിന്റെ മാതൃകയില്‍ ഉയരുകയും താഴുകയും ചെയ്യുന്നവ.
ഇതൊക്കെയുണ്ടെങ്കിലും സാധാരണ ഇരുമ്പ് ഗേറ്റുകള്‍ക്ക് തന്നെ ഇന്നും ഡിമാന്‍ഡ്. കാരണം വിലയിലുള്ള വ്യത്യാസം തന്നെ. ഇരുപതിനായിരം രൂപ മുടക്കിയാല്‍ ഭംഗിയുള്ള ഒരു സാധാരണ ഗേറ്റ് സ്‌ഥാപിക്കാമെങ്കില്‍, സങ്കീര്‍ണമായ മോഡേണ്‍ ഗേറ്റുകള്‍ക്ക് ഒരു ലക്ഷത്തിനടുത്താകും വില.
| Zeba


