Interview: Architect B R Ajith
”ട്രെന്‍ഡെന്നു പറഞ്ഞു കാണിച്ചു വയ്‌ക്കുന്ന ചിലതാണ് ആര്‍ക്കിടെക്‍ച്ചറിന്റെ ഇന്നത്തെ ഏറ്റവും വലിയ പോരായ്‌മ. ഇപ്പോള്‍ ഞാന്‍ മുകളിലേക്ക് നോക്കാറില്ല. ഓരോ ബില്‍ഡിംഗിനും അടിച്ചു വയ്‌ക്കുന്ന വൃത്തികെട്ട കളറുകള്‍ കാരണം. എന്റെ അഭിപ്രായത്തില്‍ കൊച്ചി പോലുള്ള നഗരങ്ങള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ കൊണ്ടും മറ്റും നിറഞ്ഞു നില്‍ക്കുന്നതാണ്. അപ്പോള്‍ കണ്ണിനു കുളിര്‍മയുള്ള നിറങ്ങളാണ് വേണ്ടത്. ഇതിനൊക്കെ എതിരേ ഗവണ്മെന്റ് ചില നിയമങ്ങള്‍ കൊണ്ടു വരണം.” ഇതു പറയുന്നത് ആര്‍ക്കിടെക്‍റ്റ് ബി ആര്‍ അജിതാണ് .
മുപ്പതു ദശകം നീണ്ട അനുഭവസമ്പത്തുള്ള ആര്‍ക്കിടെക്‍റ്റ് . 1977-ല്‍ മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്‍ച്ചറില്‍ നിന്നും ഇദ്ദേഹം ആര്‍ക്കിടെക്‍ച്ചര്‍ ബിരുദം നേടി. തുടര്‍ന്ന് മദ്രാസില്‍ പരിശീലനം. 1978- ജനുവരിയില്‍ കൊച്ചിയില്‍ അജിത് അസോസിയേറ്റ്‌സ് ആരംഭിച്ചു.
ഈ കാലത്തിനിടയില്‍ ചെയ്‌ത പ്രൊജക്‍ടുകളില്‍ പ്രധാനപ്പെട്ടവ ഏതാണ്?
പ്രൈവറ്റ് സെക്‍ടറില്‍ കേരളത്തില്‍ ആദ്യത്തെ അപ്പാര്‍ട്ട്‌മെന്റ് ചെയ്‌തത് ഞങ്ങളാണ്. 1980-ലാണത്. പനമ്പള്ളി നഗറിലെ കൈരളി അപ്പാര്‍ട്ട്‌മെന്റ്. അതു പോലെ മറൈന്‍ ഡ്രൈവിലുള്ള ഏറ്റവും വലിയ ടവറും ഞങ്ങളാണ് ചെയ്‌തത്.
അജിത് അസോസിയേറ്റ്‌സിന്റെ പ്രത്യേകത എന്താണ്?
ഒരു ബില്‍ഡിംഗിനു വേണ്ടതെല്ലാം ഒറ്റ റൂഫിനു കീഴിലുണ്ട് എന്നതു തന്നെ. എഞ്ചിനീയറിംഗ്, ഏ. സി, ഇലക്‍ട്രിക്കല്‍ എന്നിങ്ങനെ. ഇത്തരത്തില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ നല്ല ചെലവാണ്. എന്നാല്‍ ക്ലൈന്റിന് ഏറ്റവും നല്ല സര്‍വീസ് നല്‍കാനാവുമെന്നതാണ് ഗുണം. ISO 9001-2000 കിട്ടിയിരിക്കുന്ന ഏക കമ്പനി അജിത് അസോസിയേറ്റ്‌സാണ്.

Architect B R Ajith
എന്താണ് ആര്‍ക്കിടെക്‍റ്റിന്റെ ഏറ്റവും വലിയ കടമ?
ഒരു നഗരത്തെ ഡിസൈന്‍ ചെയ്യുന്നത് ആര്‍ക്കിടെക്‍റ്റാണ്. അതായത് നഗരത്തിന്റെ ഭംഗി നിലനിര്‍ത്തുന്നത്. ഒരു നഗരത്തിന്റെ പ്ലാനിങ് തെറ്റിയാല്‍ അവിടത്തെ എല്ലാം അപകടത്തിലാകും. ഒരു നഗരം എങ്ങനെ കാണണം എന്നു തീരുമാനിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് ആര്‍ക്കിടെക്‍റ്റ്.
ഡ്രീമുകള്‍ എന്തെങ്കിലും മനസിലുണ്ടോ?
ആര്‍ക്കിടെക്‍ച്ചര്‍ പഠനത്തിനായി ഒരു സ്‌കൂള്‍ മനസിലുണ്ട്. ഇത് ഏതു ലെവല്‍ പഠനമായിരിക്കണം എന്നൊക്കെയുള്ള ചില പ്ലാനിങ്ങുണ്ട്. ആര്‍ക്കിടെക്‍ച്ചര്‍ എന്നാല്‍ ഒരിക്കലും തീരാത്ത പഠന മേഖലയാണ്.
പുതിയ പ്രൊജക്‍ടുകള്‍ ഏതൊക്കെയാണ്?
സീഡാക്കിന്റെ തിരുവനന്തപുരത്തെ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ഇത് കേരളത്തിലെ ആദ്യത്തെ ഗ്രീന്‍ ബില്‍ഡിങ് ആയിരിക്കും. തൃശൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം, കുമളി, വാഗമണ്‍, പീരുമേട് എന്നിവടങ്ങളിലെ റിസോര്‍ട്ട്.
ആര്‍ക്കിടെക്‍ചറിനെ കുറിച്ച് താങ്കള്‍ക്കുള്ള ഫിലോസഫി എന്താണ്?
‘ക്ലൈന്റ് ഈസ് ദ കിങ്ങ്’ എന്നതാണ് എന്റെ ഫിലോസഫി. ക്ലൈന്റിന്റെ സംതൃപ്‌തി, അവരുടെ ആഗ്രഹങ്ങള്‍ക്കു രൂപം നല്‍കുക. ഇതാണ് ആര്‍ക്കിടെക്‍റ്റ് ചെയ്യേണ്ടത്. ക്ലൈന്റിന്റെ ആവശ്യത്തില്‍ നമ്മുടെ ചേരുവകള്‍ ഉള്‍ക്കൊള്ളിക്കുകയാണ് വേണ്ടത്.
താങ്കളുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയാമോ?
കോസ്‌റ്റ് എഫിഷ്യന്‍സി ഹൌസിങ്ങാണ് ഏറ്റവും പുതിയത്. 500, 600 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീടുകള്‍ നിര്‍മിക്കുന്നത്. വൈപ്പിനില്‍ ആദ്യത്തെ നാലു വീടുകള്‍ പണിയാന്‍ വേണ്ട പണം ഞങ്ങള്‍ റോട്ടറി ക്ലബിനു കൈമാറിക്കഴിഞ്ഞു. ഇതു കൂടാതെ നിരവധി ഓര്‍ഗനൈസേഷനുകളില്‍ അംഗമാണ് ഞാന്‍.
Architect B R Ajith
Ajith Associates, 3rd Floor , Poothurans plasa, M G Road, Kochi- 682011
Phone: 0484- 2371928
| Savitha Sijo





