Interview: Architect Anita Choudhuri
ഇന്റീരിയര്‍ ഡിസൈനിംഗും ലാന്‍ഡ്‌സ്‌കേപ്പിംഗുമാണ് ആര്‍ക്കിടക്‍റ്റ് അനിത ചൌധരിയുടെ ഇഷ്‌ടമേഖലകള്‍. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആര്‍ക്കിടെക്‍ച്ചര്‍ ബിരുദം നേടിയ അനിത ബാംഗളൂര്‍, കല്‍ക്കട്ട എന്നിവടങ്ങളില്‍ പരിശീലനം നേടി. 1997 മുതല്‍ ആര്‍ക്കിടെക്‍റ്റ് വിനോദ് സിറിയക്കിനൊപ്പം കോഴിക്കോട് ഹൌസ് ഓഫ് കണ്‍സള്‍ട്ടന്റ്സ് എന്ന സ്‌ഥാപനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഇന്റീരിയറിലെ ഏറ്റവും പുതിയ ട്രെന്‍ഡ് എന്താണ്?
കണ്ടംപ്രറി സ്‌റ്റൈലാണ് ഇപ്പോള്‍ എല്ലാവര്‍ക്കും ഇഷ്‌ടം. വളരെ കുറച്ച് വസ്‌തുക്കള്‍ കൊണ്ട് മുറി അലങ്കരിക്കുക. കൂടുതല്‍ ഇടം തോന്നുമ്പോള്‍ തന്നെ ഒരു വൃത്തിയും ഭംഗിയും അനുഭവപ്പെടും.
ഇന്റീരിയര്‍ ഒരുക്കുമ്പോള്‍ ഏറ്റവും പ്രാധാന്യം എന്തിനാണ്?
തീര്‍ച്ക്ഗയായും ക്ലൈന്റിന്റെ മാനസിക നിലയ്‌ക്ക്. ഒരു വീടിന്റെ അകത്തളത്തിന്റെ ഭംഗി അവിടെ ജീവിക്കുന്നവരുടെ വ്യക്‍തിത്വത്തിന്റെ അടയാളമാണ്. ഏതു ശൈലിയെ കൂടുതല്‍ ഇഷ്‌ടപ്പെടുന്നവരാണ് ക്ലൈയന്റ്സ് എന്നു കണ്ടുപിടിക്കണം. അതനുസരിച്ച് വര്‍ക്ക് ചെയ്യണം.
ഏതുതരം ടേയ്‌സ്‌റ്റുള്ള ക്ലയന്റിന് താങ്കളെ സമീപിക്കാം?
ഏതെങ്കിലും ഒരു വര്‍ക്ക് കാണിച്ചു തന്ന് അതുപോലെ എനിക്കും വേണം എന്നു പറയുന്നവര്‍ എന്നെ സമീപിക്കണ്ട. കോപ്പി വര്‍ക്ക് ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. നിങ്ങള്‍ എന്തിഷ്‌ടപ്പെടുന്നു, നിങ്ങളുടെ ആവശ്യം എന്താണ് എന്നതെല്ലാം എന്നോട് വ്യക്‍തമാക്കുക. അതനുസരിച്ച് എത്ര വേണമെങ്കിലും ഡിസൈന്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. എന്നെ സമീപിക്കുന്നതിനു മുമ്പ് ഞാന്‍ ചെയ്‌ത വര്‍ക്കുകള്‍ കാണണം എന്നാണെനിക്കു പറയാനുള്ളത്.
ഇന്റീരിയര്‍ ഡിസൈനിംഗില്‍ കണ്ടുവരുന്ന ഏറ്റവും വലിയ ദൂഷ്യം എന്താണ്?
ഇവിടത്തെ ആളുകള്‍ക്ക് ചില സ്‌ഥിരം സങ്കല്‍പ്പങ്ങളുണ്ട്. ഓരോ സാധനങ്ങളും ഏതെങ്കിലും പ്രത്യേകസ്‌ഥലത്തെ വയ്‌ക്കാവൂ എന്നിങ്ങനെ. ഏതാണോ നമുക്ക് കംഫര്‍ട്ടബിള്‍ അതാണ് നോക്കേണ്ടത്. അതു പോലെ ഏതു സ്‌റ്റൈലിനും അതിന്റേതായ ദൂഷ്യങ്ങളുമുണ്ട്. ഇതു രണ്ടും തിരിച്ചറിഞ്ഞ ശേഷം എന്തു വേണമെന്ന് തീരുമാനിക്കണം.
ചെയ്‌ത വര്‍ക്കുകളില്‍ ഏറ്റവും ശ്രദ്‌ധേയമായത്?
കോഴിക്കോട് കിരണിനു വേണ്ടി ചെയ്‌ത വീടാണ് ഏറ്റവും ശ്രദ്‌ധേയം. ഇത് വലിയ വീടാണ്. പക്ഷെ നാച്ച്വറല്‍ ലുക്ക് തോന്നും എന്നതാണ് പ്രത്യേകത. നാച്ച്വറല്‍ മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്.
അംഗീകാരങ്ങള്‍ എന്തെങ്കിലും കിട്ടിയിട്ടുണ്ടോ?
ഇന്ത്യന്‍ ഇന്‍സ്‌ടിട്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറിന്റെ പബ്ലിക് ബില്‍ഡിംഗ് കാറ്റഗറിയില്‍ ഏറ്റവും നല്ല ആര്‍ക്കിടെക്‍സിനുള്ള അവാര്‍ഡ് ഹൌസ് ഓഫ് കണ്‍സള്‍ട്ടന്‍സിനായിരുന്നു.
Architect Anita Choudhuri
House of Consultants, Kozhikode
Phone: 0495 2367511
| Savitha Sijo


