Interview: Architect Vinod Cyriac
ഓര്‍ഗാനിക് ആര്‍ക്കിടെക്‍ചറാണ് ഗുഡ് എര്‍ത്ത് ഹോംസിന്റെ ആര്‍ക്കിടെക്‍റ്റ് വിനോദ് സിറിയക്കിന്റെ സ്പെഷ്യാലിറ്റി. “സാധാരണ ഡിസൈനിങ് ഒരു പരിധി വരെ ജോമട്രിക് ആയിരിക്കും. എന്നാല്‍ ഓര്‍ഗാനിക്കില്‍ അത്തരം കണക്കുകളുടെ നിബന്ധനകള്‍ ഒന്നുമില്ല. എന്നാല്‍ പ്രകൃതിയെ അലോസരപ്പെടുത്താതെ അതിനെ ആദരിക്കുന്ന തരത്തിലാകും അതിന്റെ പ്രൊപ്പോര്‍ഷനുകള്‍. കഴിയുന്നത്ര ലോക്കല്‍ മെറ്റീരിയല്‍സ് നിര്‍മ്മാണത്തിനുപയോഗിക്കാനും ശ്രമിക്കും.” വിനോദ് പറയുന്നു. ലളിതസുന്ദരമാണ് വിനോദിന്റെ വീടുകള്‍. എല്ലാ സൌകര്യങ്ങളും ഒത്തിണങ്ങിയത്, എന്നാല്‍ പണക്കൊഴുപ്പോ അനാവശ്യ ആര്‍ഭാടങ്ങളോ ഈ വീടുകള്‍ക്കില്ല.
താങ്കളുടെ ഡിസൈന്‍ കണ്‍സെപ്‌റ്റ് എന്താണ്?
സ്പേസ് ഡിസൈനിംഗ് ഒരു കലയാണ്. അതായത് ആവശ്യമായ സ്‌പേസിനെ കലാപരമായി വിന്യസിപ്പിക്കുന്നതിലാണ് ആര്‍ക്കിടെക്റ്റിന്റെ നേട്ടം. ക്ളൈന്റിനേയും സൈറ്റിനേയും ആശ്രയിച്ചാണ് എന്റെ ഡിസൈന്‍ കണ്‍സെപ്റ്റ് ഉരുത്തിരിയുന്നത്. അതായത് ക്ളൈന്റിന്റെ ആവശ്യങ്ങളും സൈറ്റിന്റെ സ്വഭാവവും-രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ഡിസൈന്‍-അതാണ് എന്റെ പോളിസി. ഉടമസ്ഥന്റെ ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍, ബജറ്റ്, സൈറ്റിന്റെ പരിമിതികള്‍ ഇവയെല്ലാം അതില്‍ ഓരോ ഘടകങ്ങളാണ്. സ്ഥലം, ഉടമസ്ഥന്‍, മറ്റ് ചരിത്രപരമോ, കാലാവസ്ഥാപരമോ ആയ ‘കോണ്‍ടെക്‍സ്റ്റ്’ ഇതിനെ ചുറ്റിപ്പറ്റിയാണ് ഡിസൈന്‍ സെന്‍സിബിലിറ്റി ഉണ്ടാവുന്നത്.
അവാര്‍ഡുകള്‍?
ഇന്ത്യന്‍ ഇന്‍സ്‌ടിട്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറിന്റെ മികച്ച ആര്‍ക്കിടെക്റ്റിനുള്ള 2007-ലെ അവാര്‍ഡ് ലഭിച്ചു. ഗുഡ് എര്‍ത്ത് ഹോംസിനു വേണ്ടി കോഴിക്കോട് ചേവായൂരില്‍ നിര്‍മ്മിച്ച ഗുഡ് എര്‍ത്ത് ഹെര്‍മിറ്റേജിന്റെ നിര്‍മ്മാണമികവിനാണ് അവാര്‍ഡ് ലഭിച്ചത്. മലയാളമനോരമ പാര്‍പ്പിടത്തിന്റെ 2007-ലെ “’യങ് ആര്‍ക്കിടെക്റ്റി’നുള്ള അവാര്‍ഡും എനിക്കാണ് ലഭിച്ചത്. ഹെര്‍മിറ്റേജിനെക്കുറിച്ചുള്ള ഉപയോക്താക്കളുടെ നല്ല പ്രതികരണമായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്.
ഹെര്‍മിറ്റേജിന്റെ പ്രത്യേകത?
സാധാരണ ഒരു വില്ലാ പ്രോജക്ട് ആയിരുന്നില്ല അത്. വില്ലയും അപ്പാര്‍ട്ട്മെന്റും സമന്വയിപ്പിച്ച ഒരു ഡിസൈനായിരുന്നു-വില്ലാമെന്റ് എന്നാണ് ആ പ്രോജക്‍ടിന്റെ പേര്. അപ്പാര്‍ട്ട്മെന്റിന്റെ സംരക്ഷണവും എന്നാല്‍ വില്ലയുടെ സ്വഭാവവുമുള്ള തരത്തിലായിരുന്നു അതിന്റെ സ്‌ട്രക്‍ച്ചര്‍. ഓര്‍ഗാനിക് ആര്‍ക്കിടെക്‍ച്ചറിന്റെ മറ്റൊരു രൂപം എന്നു വേണമെങ്കില്‍ പറയാം. 36 സെന്റില്‍ 16 വില്ലാമെന്റുകളാണ് ഉള്ളത്. കമ്യൂണിറ്റി ലിവിങിന്റെ ആള്‍ട്ടര്‍നേറ്റീവ് സൊല്യൂഷന്‍ ആണ് ഈ വില്ലാമെന്റുകള്‍. ഒരു കോര്‍ട്ട് യാര്‍ഡിനു ചുറ്റും 16 വീടുകള്‍.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രോജക്‍ടുകള്‍?
ഗുഡ് എര്‍ത്തിന്റെ പുതിയ പ്രോജക്ടായ ഫ്ളോറിക്കല്‍ ഹില്‍ കോഴിക്കോട് നടക്കുന്നുണ്ട്. ഹെര്‍മിറ്റേജിന്റെ പോലെ തന്നെ ഒരു വില്ലാമെന്റാണ് ഇവിടെയും ഉദ്ദേശിക്കുന്നത്. പിന്നെ ധാരാളം ഹോട്ടലുകളും റിസോര്‍ട്ടുകളും ചെയ്യുന്നുണ്ട്. കൂടാതെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിനു വേണ്ടി കുറച്ചു റെസ്പോണ്‍സിബിള്‍ ടൂറിസം പ്രോജക്‍ടുകള്‍- ഇവയെല്ലാം സജീവമായിക്കൊണ്ടിരിക്കുന്നു.’പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹൌസിങ് പ്രോജക്ടിന്റെ കണ്‍സെല്‍ട്ടന്റ് കൂടിയാണ് ഞാന്‍. അനേകം വീടുകള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി ചെയ്യുന്നുണ്ട്.
ഡ്രീം പ്രോജക്ട് എന്തെങ്കിലും?
എല്ലാവര്‍ക്കും ഒരു മനോഹരമായ വീട്-അതാണ് എന്റെ സ്വപ്നം. പ്രകൃതിയെ നോവിക്കാതെ, പ്രകൃതിയുടെ കനിവും അനുഗ്രഹാശിസുകളും നേടി പ്രകൃതിയുമായി ഒത്തിണങ്ങി ഒരു ഭവനത്തില്‍ ജീവിക്കുവാന്‍ കഴിയുന്ന ഒരു അവസ്ഥ.
കുടുംബത്തെക്കുറിച്ച്?
ഭാര്യ അനിതാ ചൌധരി. ആര്‍ക്കിടെക്റ്റാണ്. ഓഫീസില്‍ എനിക്കൊപ്പമുണ്ട്. മക്കള്‍ സിദ്ധാര്‍ത്ഥ്, സൌരവ്.
Architect Vinod Cyriac
Good Earth Space Art, 6/934, YMCA Cross Road, Calicut-1
Phone: 0495 2367511, 9847009035
E-mail : vcyriac@vsnl.net, vcyriac@hotmail.com
| Sreedevi C Nair


