HOME

Housing Loan: പലിശയുടെ രഹസ്യം

.

വീട് പണിയാന്‍ വായ് പ കിട്ടുക എന്നത് ഇന്ന് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. വായ് പ തിരിച്ചടക്കാനുള്ള കഴിവു നിങ്ങള്‍ക്കുണ്ട് എന്നു ബാങ്കിനു മനസിലാകണമെന്നു മാത്രം. ദേശസാല്‍‌കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഭവന വായ്‌പക്കു മാത്രമായുള്ള സ്വകാര്യ സ്ഥാപനങ്ങളും ഈ രംഗത്തു മത്സരിച്ചു കൊണ്ടിരിക്കുകയാണ്.
വായ് പ എടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പലിശയുടെ കാര്യമാണ്.
വായ് പ പ്രധാനമായും രണ്ടു തരമുണ്ട്: ഫ്ലോട്ടിങ് നിരക്കില്‍ പലിശ കണക്കാക്കുന്നതും ഫിക്സഡ് നിരക്കില്‍ കണക്കാക്കുന്നതും.

1. ഫ്ലോട്ടിങ് നിരക്ക് വായ്പയുടെ പ്രത്യേകതകള്‍
ഓരോ ബാങ്കിനും അവരുടെ അടിസ്ഥാന വായ്പാ നിരക്ക് ഉണ്ട്. അതിനെ പ്രൈം ലെന്‍ഡിങ് റേറ്റ് എന്നാണ് വിളിക്കുന്നത്. പി. എല്‍. ആര്‍. എന്ന് ചുരുക്കപ്പേര്. പ്രൈം ലെന്‍ഡിങ് റേറ്റിനെ (പി. എല്‍. ആര്‍.) അടിസ്ഥാനമാക്കി പലിശ കണക്കാക്കുന്ന രീതിയാണ് ഫ്ലോട്ടിങ് നിരക്ക് വായ്പ. സംഗതി സിമ്പിള്‍. അതായത് പി. എല്‍. ആര്‍. കൂടുമ്പോള്‍ ഭവന വായ്‌പയുടെ പലിശ കൂടും. പി. എല്‍. ആര്‍. കുറഞ്ഞാല്‍ ഭവന വായ്‌പയുടെ പലിശയും കുറയും. ചുരുക്കിപ്പറഞ്ഞാല്‍ അതതു കാലത്തെ പലിശ കൊടുക്കണം.

ഇപ്പോഴത്തെ നിലയില്‍ പി. എല്‍. ആര്‍. കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. അടുത്തെങ്ങും കുറയില്ലെന്നാണ് സാമ്പത്തിക വിദഗ്‌ധന്മാര്‍ പറയുന്നത്. അതായത് ഇപ്പോള്‍ നിങ്ങള്‍ ഫ്ലോട്ടിങ് നിരക്കില്‍ എടുക്കുന്ന ഭവന വായ്‌പക്ക് പലിശ അടുത്തെങ്ങും കുറയുമെന്നു കരുതുകയേ വേണ്ട. ഇതാണ് ഫ്ലോട്ടിങ് നിരക്കിന്റെ സാമ്പത്തിക ശാസ്ത്രം.
ഇനി ഫ്ലോട്ടിങ് നിരക്കിന്റെ ചില ഗുട്ടന്‍സുകള്‍. പ്രൈം ലെന്‍ഡിങ് റേറ്റ് കുറയുമ്പോള്‍ പലിശ കുറയുമെന്ന പ്രതീക്ഷയിലാണല്ലോ ഫ്ലോട്ടിങ് നിരക്ക് തിരഞ്ഞെടുക്കുന്നത്. പ്രൈം ലെന്‍ഡിങ് റേറ്റ് ആരാണ് തീരുമാനിക്കുന്നത്? നമ്മളല്ല, റിസര്‍വ് ബാങ്കല്ല, സര്‍ക്കാരല്ല. നമ്മള്‍ വായ്പയെടുത്ത ബാങ്ക് / സ്ഥാപനമാണ്. അപ്പോള്‍ പിന്നെ ബാക്കി കാര്യം ഊഹിക്കാമല്ലോ. ബാങ്ക് / സ്ഥാപനം പ്രൈം ലെന്‍ഡിങ് റേറ്റ് കൂട്ടാന്‍ കാണിക്കുന്ന ആവേശം കുറയ്ക്കാന്‍ കാണിക്കാറില്ല. പ്രത്യേകിച്ചും പുതുതലമുറ ബാങ്കുകളും സ്വകാര്യസ്ഥാപനങ്ങളും. പിന്നെ വിശ്വാസ്യത പോകാതിരിക്കാന്‍ വായ്പയെടുത്തവരുടെ കണ്ണില്‍ പൊടിയിടാന്‍ വളരെ അപൂര്‍വമായി അല്പം ഒന്നു കുറയ്ക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പി. എല്‍. ആര്‍. എത്ര തവണ കൂട്ടി, എത്ര തവണ കൂറച്ചു ഏന്നു പരിശോധിയ്ക്കൂ; അപ്പോള്‍ ഫ്ലോട്ടിങ് നിരക്കിന്റെ ഗുട്ടന്‍സ് പിടി കിട്ടും. ഭവന വായ്പ എടുത്തു കടക്കെണിയിലായവരില്‍ കൂടുതല്‍ പേരും ഫ്ലോട്ടിങ് നിരക്ക് തിരഞ്ഞെടുത്തവരാണ് ഏന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

2. പലിശ ഫിക്സഡ് നിരക്കിലാകുമ്പോള്‍
കാലാകാലങ്ങളില്‍ ഉണ്ടാകുന്ന വായ്പാ നിരക്കിലുള്ള മറ്റങ്ങള്‍ ബാധിക്കാത്ത വായ്പാ സംവിധാനമാണ് ഫിക്സഡ് നിരക്കിലുള്ള ഭവന വായ്പ. പ്രൈം ലെന്‍ഡിങ് റേറ്റ് കൂടിയാലും കുറഞ്ഞാലും ഫിക്സഡ് നിരക്കിലുള്ള വായ്പ എടുത്തവര്‍ക്ക് എന്നും ഒരേ പലിശ തന്നെ. പ്രൈം ലെന്‍ഡിങ് റേറ്റ് കൂടിയാല്‍ അതു നിങ്ങളെ ബാധിക്കാത്തതു പോലെ തന്നെ പ്രൈം ലെന്‍ഡിങ് റേറ്റ് കുറഞ്ഞാലും നിങ്ങള്‍ക്കു ലാഭമൊന്നും ഉണ്ടാകില്ല. പക്ഷെ ഒരു കാര്യമുണ്ട്. ഫിക്സഡ് നിരക്കിലുള്ള ഭവന വായ്പയുടെ പലിശ നിരക്ക് ഫ്ലോട്ടിങ് നിരക്കിനേക്കാള്‍ കൂടുതലായിരിക്കും.

| Devan Nair

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.