HOME

My Home: Jyotsna

Singer Jyotsna

Jyotsna

സുഖമുളള നിലാവും കാറ്റും സന്ധ്യയും പാട്ടിലെന്ന പോലെ തന്റെ വീട്ടിലും സജീവമാണെന്ന് ജ്യോത്സന. വിദേശജീവിതം കഴിഞ്ഞ് നാട്ടില്‍ സ്‌ഥിരമാക്കിയപ്പോള്‍ കിഴക്കും‌പാട്ടുകര പോലൊരു സ്‌ഥലത്ത് സ്വപ്നങ്ങള്‍ക്കൊത്തൊരു വീടിനായിരുന്നു ഫസ്റ്റ് പ്രിഫറന്‍സ്.

ട്രെഡീഷണല്‍ സൌന്ദര്യം ചോര്‍ന്നു പോകാതെ ആധുനികതയെ ഒന്നിപ്പിക്കുകയെന്നായിരുന്നു ആര്‍ക്കിടെക്‍റ്റ് സുരേഷിനോട് ആവശ്യപ്പെട്ടത്. വീടിന്റെ ഓരോ പണികളിലും അച്‌ഛന്റെ നിര്‍ദേശങ്ങളും എന്റെ ഇഷ്‌ടങ്ങളുമാണ് സംയോജിപ്പിച്ചത്. ഇതിനായി 2800 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു ഡിസൈനും തീര്‍ത്തു. വീട്ടിലെ തടിപ്പണികളും, ചാരുപടി പോലുള്ള ട്രഡീഷണല്‍ വര്‍ക്കുമെല്ലാം അച്‌ഛന്‍ രാധാകൃഷ്‌ണന്റെ ഡിസൈന്‍ അനുസരിച്ചാണ് ചെയ്‌തത്.

ഒരിടത്തും അനാവശ്യമായി സ്‌ഥലമിട്ടിട്ടില്ല എന്നതാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. ചാരുപടികളോടു കൂടിയ ബാല്‍ക്കണിയാണ് ഈ വീടിന്റെ ഐശ്വര്യമെന്ന് തോന്നിയിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ ഈ ചാരുപടിയിലിരുന്ന് പാട്ടുപാടാനാണ് ജ്യോത്‌സനയ്‌ക്ക് ഏറ്റവും ഇഷ്‌ടം. “ഈ ലോകത്തില്‍ അത്രത്തോളം സുഖമുള്ളതായി മറ്റൊന്നും എനിക്ക് തോന്നിയിട്ടില്ല.”

യൂസഫലി കേച്ചേരി, നവ്യാനായര്‍ തുടങ്ങിയ പലരും വീട്ടിലെത്തിയപ്പോള്‍ ഏറ്റവും മനോഹരമായിരിക്കുന്നത് ഈ ബാല്‍‌ക്കണിയാണെന്ന് പറഞ്ഞു. അതു പോലെ ‘സ്വപ്ന‘ മെന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ എന്റെ സ്വപ്നങ്ങളെ കോര്‍ത്തിണക്കി പണിതതാണ് എന്റെ ‘പിങ്ക് റൂം’. ഇവിടെ എല്ലാത്തിലും പിങ്കിന്റെ സ്‌പര്‍ശമുണ്ട്. ഈ റൂമും എല്ലാവര്‍ക്കും ഇഷ്‌ടമാണ്.

ജനിച്ചതും വളര്‍ന്നതും വിദേശത്തായിരുന്നുവെങ്കിലും കേരളത്തിന്റെ പഴയ പാരമ്പര്യമായിരുന്നു എന്നും മനസില്‍. നാലുകെട്ടും നടുമുറ്റവും അറയും നിരയുമുള്ള വീടായിരുന്നു വീടെന്ന് പറയുമ്പോള്‍ സ്വപ്നം കണ്ടിരുന്നത്. അത്തരം വീടാണ് അമ്മയുടേത്. എന്നാല്‍ ആ വീ‍ട്ടില്‍ രാത്രി ഒറ്റയ്‌ക്കിരിക്കാന്‍ പേടിയാകുമെന്ന് ജ്യോത്സന പറയുന്നു. എന്നാല്‍ ഭാവിയില്‍ ഒരു കൂട്ടു വരുമ്പോള്‍ അങ്ങനെയൊന്ന് പണിയാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.