HOME

Vaasthu : Windows and Air circulation

Designer: Ajith Menon

Designer: Ajith Menon

വീടിനുള്ളില്‍ വായുസഞ്ചാരം സുഗമമാകണം. സമ്പത്തും ആരോഗ്യവുമായി ബന്ധപ്പെട്ട വടക്കും കിഴക്കും ദിക്കിലെ ജനലുകള്‍ എപ്പോഴും ഏറ്റവും കുറഞ്ഞത് രാവിലെയെങ്കിലും തുറന്നിടണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വടക്കും കിഴക്കുമുളള ജനലുകളെല്ലാം തുറന്നിടുന്നത് ഒരു ശീലമാക്കുക.

തണുത്ത വായു തെക്കു നിന്നും ചൂടുവായു പടിഞ്ഞാറു നിന്നുമാണ് വരുന്നത്. ജനാലകള്‍ തുറക്കുമ്പോള്‍ ഈ തത്ത്വം മനസില്‍ വയ്‌ക്കുക. കര്‍ട്ടനുകള്‍ ഉപയോഗിച്ച് തണുത്ത കാറ്റിന്റെയും ചൂടു കാറ്റിന്റെയും പ്രവാഹം നിയന്ത്രിക്കാം. തെക്കും പടിഞ്ഞാറുമുള്ള ജനലുകളില്‍ കട്ടിയുളള കര്‍ട്ടനും വടക്കും കിഴക്കുമുള്ള ജനലുകളില്‍ ലോലമായ കര്‍ട്ടനുമാണ് അഭികാമ്യം.

ജനലുകളും വാതിലുകളും ഉറക്കെ വലിച്ചടയ്‌ക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഇത് ശബ്‌ദമലിനീകരണമുണ്ടാക്കും. മനസ് പ്രക്ഷുബ്‌ദ്ധമാക്കും. രക്‍ത സമ്മര്‍ദം കൂട്ടും.അതു കൊണ്ട് ശാന്തമായ മനസിനും നല്ല ആരോഗ്യത്തിനും ജനലുകളും വാതിലുകളും സാവധാനം അടയ്‌ക്കുകയും തുറക്കുകയും ചെയ്യുക.

| Sakunthala Menon

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.