HOME

Vaasthu: Kitchen

കെട്ടിടത്തിന്റെ തെക്കുകിഴക്കാണ് അടുക്കളയുടെ സ്‌ഥാനം. കിഴക്കു ദിക്കിന് അഭിമുഖമായി നിന്ന് പാചകം ചെയ്യുന്നതാണ് ഉത്തമം. അതിനാല്‍ ഗ്യാസ് സ്‌റ്റൌവും ഓവനും തെക്കു കിഴക്കേ മൂലയില്‍ വയ്‌ക്കണം. പാത്രം കഴുകാനുള്ള സിങ്ക് അടുക്കളയുടെ വടക്കു കിഴക്കേ മൂലയ്‌ക്ക് സ്‌ഥാപിക്കണം. കുടിവെള്ളം സൂക്ഷിക്കേണ്ടതും ഇതേ ഭാഗത്താണ്.

Kitchen by Architect P S Binoy

Kitchen by Architect P S Binoy

വലിയ ജനാലകളും വെന്റിലേറ്ററുകളും കിഴക്കു വശത്താകണം. ചെറിയ ജനാലകളുണ്ടെങ്കില്‍ അത് തെക്കു വശത്തായിരിക്കണം. അരിയും പലവ്യഞ്‌ജനങ്ങളും തെക്കു പടിഞ്ഞാറു സൂക്ഷിക്കണം. ശുചീകരണസാമഗ്രികള്‍ വടക്കു പടിഞ്ഞാറു വയ്‌ക്കണം. അടുക്കളയുടെ വാതില്‍ വടക്കു കിഴക്കിന്റെ വടക്കുഭാഗത്തോ , വടക്കു പടിഞ്ഞാറിന്റെ പടിഞ്ഞാറോ ആകാം. അടുക്കളയുടെ കിഴക്കേ ചുവരിന്റെ വടക്കുഭാഗത്ത് മുഖകണ്ണാടി വയ്‌ക്കുന്നത് വീടിന്റെ സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുത്താന്‍ നല്ലതാണ്.

തെക്കുകിഴക്കു ഭാഗത്ത് അടുക്കള പണിയാന്‍ പറ്റില്ലെങ്കില്‍ വടക്കു പടിഞ്ഞാറു ഭാഗം കൊള്ളാം.

| Sakunthala Menon

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.